നെല്ലില്‍ ബാക്ടീരിയല്‍ ഇല കരിച്ചില്‍ രോഗം പലഭാഗങ്ങളിലും രൂക്ഷമായി കാണുന്നതിനാല്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണം.
കേരളത്തിലെ നെല്‍ കര്‍ഷകര്‍ ആശങ്കയിലാണ്, ഉത്പാദനച്ചെലവ് കൂടുന്നതിനോടൊപ്പം രോഗങ്ങളും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. നെല്ലില്‍ ബാക്ടീരിയല്‍ ഇല കരിച്ചില്‍ രോഗം പലഭാഗങ്ങളിലും രൂക്ഷമായി കാണുന്നതിനാല്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണം. ഇപ്പോള്‍ കൃഷിയിറക്കിയിട്ടുളള കോള്‍ നിലങ്ങളില്‍ രോഗബാധ ഉണ്ടാകാതിരിക്കാന്‍ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേതാണ്.
1. നെല്‍പാടങ്ങളിലെല്ലാം മുന്‍കരുതലായി ചാണകതെളിയില്‍ സ്യൂഡോമോണാസ് ചേര്‍ത്ത് തളിക്കുക. 20 ഗ്രാം പച്ച ചാണകം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി ലായിനിയുടെ തെളിയെടുത്ത് 20 ഗ്രാം സുഡോമോണാസ് ചേര്‍ത്ത് തളിച്ചു കൊടുക്കുക.
2. ബ്ലീച്ചിംങ്ങ് പൗഡര്‍ 50-100 ഗ്രാം ചെറുകിഴികളാക്കി പാടങ്ങളുടെ വിവിധ ഭാഗങ്ങളിലും ബ്ലീച്ചിംഗ് പൗഡര്‍ ചണച്ചാക്കുകളിലാക്കി വെളളം വരുന്ന ചാലുകളുടെ വായഭാഗത്തും ഇട്ടുകൊടുക്കേതാണ്.
3. ഇലകരിച്ചില്‍ രോഗം വ്യാപകമായി കണ്ടുതുടങ്ങുന്ന സാഹചര്യങ്ങളില്‍ ആന്റിബയോട്ടിക് മരുന്നായ സ്‌ട്രെപ്‌റ്റോസൈക്‌ളിന്‍ (6 ഗ്രാം 30 ലിറ്റര്‍ വെളളത്തില്‍) തളിച്ചുകൊടുക്കാവുന്നതാണ്. ഒരു ഏക്കറിന് 100 ലിറ്റര്‍ വെളളമെങ്കിലും തളിച്ചിരിക്കണം.
4. ശുപാര്‍ശയെക്കാള്‍ കൂടുതല്‍ പൊട്ടാഷ് വളം ചേര്‍ത്ത് കൊടുക്കുന്നത് ചെടികളുടെ രോഗപ്രതിരോധ ശേഷി കൂട്ടുവാന്‍ സഹായിക്കും.
കേരളത്തില്‍ എല്ലായിടത്തും നല്ല രീതിയില് തന്നെ വേനല്മഴ ലഭിച്ചു കഴിഞ്ഞു. ഇനി കപ്പ നടാന് തുടങ്ങാം. നമ്മുടെ ഭക്ഷ്യശൃംഖലയില് വലിയ സ്ഥാനമുണ്ടായിരുന്ന കിഴങ്ങ് വിളയായിരുന്നു കപ്പ. എന്നാല്‍ വിലയിടിവും കാട്ടുപന്നിയടക്കമുള്ള…
പുതിയ തലമുറയ്ക്ക് വലിയ പരിചയമില്ലാത്ത കിഴങ്ങു വര്ഗ വിളയാണ് നന കിഴങ്ങ്. ഒരു കാലത്ത് കേരളത്തിന്റെ പട്ടിണി മാറ്റിയിരുന്നതില് നന കിഴങ്ങിന് വലിയ സ്ഥാനമുണ്ടായിരുന്നു. പ്രത്യേകിച്ചു പരിചരണമൊന്നുമില്ലാതെ പറമ്പിലും…
മലയാളിയുടെ സമ്പന്നമായ കാര്ഷിക പാരമ്പര്യത്തിന്റെ ഓര്മപ്പെടുത്തലാണ് പത്താമുദയം, ഇത്തവണ പത്താമുദയം 23ന് ബുധനാഴ്ചയാണ്. വിഷുവിന് കൃഷിയിടങ്ങള് തയാറാക്കിയിടും, പത്താമുദയത്തിന് തൈകള് നടുകയാണ് പതിവ്.…
കിലോയ്ക്ക് 700 രൂപയ്ക്ക് മുകളില്‍ വിലയുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞതുമൂലം പ്രതിസന്ധിയിലാണ് കുരുമുളക് കര്‍ഷകര്‍. വേനല്‍മഴയാണ് ഇത്തവണ പ്രശ്‌നമുണ്ടാക്കിയത്. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികള്‍ തളിര്‍ക്കുന്നത്.…
കറികള്‍ക്ക് രുചി വര്‍ധിപ്പിക്കാനും ജ്യൂസ് തയാറാക്കാനുമൊക്കെ നാം പുതിന ഉപയോഗിക്കാറുണ്ട്. ഈ ചൂടത്ത് പുതിന ഇലകൊണ്ടു തയാറാക്കിയ പാനീയം ഏറെ നല്ലതാണ്, എന്നാല്‍ എളുപ്പം നശിക്കുന്ന ഇലയായതിനാല്‍ വലിയ തോതില്‍ കീടനാശിനികള്‍…
എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
© All rights reserved | Powered by Otwo Designs
Leave a comment