വിളനാശം നേരിട്ട കര്‍ഷകരില്‍ നിന്ന് ശേഖരിച്ച നെല്ലിന് സംഭരണ തുക അനുവദിച്ചു

വിളനാശം നേരിട്ട കര്‍ഷകരില്‍ നിന്നും കൃഷി വകുപ്പ് നേരിട്ട് ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് മുഖേന സംഭരിച്ച നെല്ലിന് സംഭരണ തുകയായി 1 കോടി 17 ലക്ഷം അനുവദിച്ചതായി കൃഷി മന്ത്രി

By Harithakeralam
2025-08-22

തിരുവനന്തപുരം: ഉഷ്ണതരംഗത്തെ തുടര്‍ന്ന് പാടശേഖരങ്ങളില്‍ ഉപ്പുവെള്ളം കയറിയതിനെ തുടര്‍ന്ന് വലിയതോതിലുള്ള വിളനാശം നേരിട്ട കര്‍ഷകരില്‍ നിന്നും കൃഷി വകുപ്പ് നേരിട്ട് ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് മുഖേന സംഭരിച്ച നെല്ലിന് സംഭരണ തുകയായി 1 കോടി 17 ലക്ഷം അനുവദിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. ഉപ്പുവെള്ളം പാടശേഖരങ്ങളില്‍ കയറിയതിനെ തുടര്‍ന്ന് പതിരായ നെല്ല് സംഭരിക്കുന്നതില്‍ മില്ലുകാര്‍ വന്‍ തോതില്‍ കിഴിവ് ആവശ്യപ്പെടുകയും നെല്ല് സംഭരിക്കുന്നതില്‍ വിമുഖത കാണിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്. വിള ഇന്‍ഷുറന്‍സ് പദ്ധതി ഉറപ്പാക്കി പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന വിള നാശത്തിനുള്ള നഷ്ടപരിഹാരം ഉറപ്പാക്കുക എന്നതാണ് പ്രായോഗികമായ നടപടി എന്നിരിക്കിലും കര്‍ഷകരുടെ അധ്വാനത്തിനുള്ള പരിഹാരം കേവലം നഷടപരിഹാര തുകയില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ കഴിയുന്നതല്ല എന്ന വസ്തുതയില്‍ നിന്നാണ് ഉപ്പ് വെള്ളം കയറിയ പാടശേഖരങ്ങളില്‍ നിന്നും കൃഷി വകുപ്പ് നേരിട്ട് നെല്ല് സംഭരിക്കുന്നതിന് ആലോചിച്ചത്.

സംസ്ഥാനത്ത് സപ്ലൈകോയിലൂടെ കേന്ദ്ര സര്‍ക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ്  കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുന്നത്. സപ്ലൈകോ മില്ലുകാരെ ചുമതലപ്പെടുത്തിയാണ് സംഭരണ പ്രവര്‍ത്തനങ്ങള്‍ പാടശേഖര അടിസ്ഥാനത്തില്‍ നിര്‍വ്വഹിക്കുന്നത്. ഇത്തരത്തില്‍ സപ്ലൈകോ വിവിധ മില്ലുകള്‍ മുഖേന സംഭരിക്കുന്ന നെല്ല് അരിയാക്കി തിരികെ സപ്ലൈകോയിലേക്കും പിന്നീട് പൊതു വിതരണ കേന്ദ്രങ്ങളിലൂടെ ഉപഭോക്താക്കളിലേക്കും വിതരണം ചെയ്ത അളവിന്റെ അടിസ്ഥാനത്തില്‍ അതാത് മാസാവസാനം മാത്രമേ കേന്ദ്രത്തോട് തുക ആവശ്യപ്പെട്ട് അപേക്ഷ നല്‍കാന്‍ കഴിയുകയുള്ളൂ. 2601 കോടി രൂപ ഇനിയും കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് ലഭിക്കാനുണ്ട് മന്ത്രി പറഞ്ഞു.

 റേഷന്‍ കടകളിലെ EPOS യന്ത്രങ്ങള്‍ തകരാറിലാകുന്നത് പോലും സമയബന്ധിതമായി കര്‍ഷകരുടെ നെല്ലിന്റെ തുക നല്‍കാന്‍ തടസ്സമാകുന്ന സ്ഥിതിയുണ്ട്. കര്‍ഷകരുടെ പ്രതിസന്ധിയില്‍ ഇത്തരത്തില്‍ ഉണ്ടാകുന്ന കാലതാമസം ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. കലാവസ്ഥതിഷ്ഠിത വിലഇന്‍ഷുറന്‍സ് മാത്രമായിരുന്നു പിന്നീട് അധികമായി കര്‍ഷകര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഒരു സഹായം. എന്നാല്‍ കൊയ്‌തെടുത്ത നെല്ല് ഉപേക്ഷിക്കാന്‍ കഴിയില്ല, ഈ സ്ഥിതിയിലാണ് ചരിത്രത്തില്‍ ആദ്യമായി കൃഷിവകുപ്പ് നേരിട്ട് കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കാന്‍ തീരുമാനിച്ചത്. അതില്‍ കടമ്പകള്‍ ഏറെയായിരുന്നെങ്കിലും ക്യാബിനെറ്റില്‍ ഇക്കാര്യം അവതരിപ്പിച്ച് മുഖ്യമന്ത്രിയുടെയും ധനകാര്യ വകുപ്പ് മന്ത്രിയുടെയും എല്ലാ വിധ പിന്തുണയോടും കൂടെ വകുപ്പ് നെല്ല് സംഭരിക്കാന്‍ തീരുമാനിക്കുകയായിരുന്നു മന്ത്രി പറഞ്ഞു. ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിനെ ഇതിനായി നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

സംഭരണ സംവിധാനങ്ങളുടെ അപര്യാപ്തത ഓയില്‍ പാം ഇന്ത്യയെ സംബന്ധിച്ചിടത്തോളം മറ്റൊരു വെല്ലുവിളിയായിരുന്നു. വെയര്‍ഹൗസിങ് കോര്‍പറേഷന്‍ സംഭരണ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കി മുന്നോട്ട് വന്നു, അങ്ങനെ കേരളത്തില്‍ ആദ്യമായി കൃഷി വകുപ്പ് നേരിട്ട് നെല്ല് സംഭരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മള്‍ സാക്ഷ്യം വഹിച്ചു, മന്ത്രി പറഞ്ഞു.  8 പാടശേഖരങ്ങളില്‍ നിന്നും 335 കര്‍ഷകരുടെ 477542 കിലോ നെല്ല് സംഭരിച്ചതിന്റെ വിലയായി 1.1729624 കോടി രൂപ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി മന്ത്രി അറിയിച്ചു. ഒരാഴ്ചയ്ക്കകം നെല്ലിന്റെ തുക കര്‍ഷകരുടെ അകൗണ്ടില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉപ്പുവെള്ളം കയറി കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പരിരക്ഷയോടൊപ്പമാണ് നെല്ല് സര്‍ക്കാര്‍ സംഭരിച്ചു കര്‍ഷകര്‍ക്ക് തുക ലഭ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജഞട വായ്പ നല്‍കുന്നത് സിബില്‍ സ്‌കോര്‍ കുറയുന്നതിന് കരണമാകുന്നെന്ന തെറ്റായ ധാരണ കര്‍ഷകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് ഇളവില്ലാതെ മുഴുവന്‍ തുകയും സമയബന്ധിതമായി സര്‍ക്കാര്‍ ബാങ്കുകളില്‍ അടയ്ക്കുമ്പോള്‍ സിബില്‍ സ്‌കോര്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത് മന്ത്രി കൂട്ടിച്ചേര്‍ത്തു. കുറ്റമറ്റ രീതിയില്‍ നെല്ല് സംഭരണം നടത്തുന്നതില്‍ കര്‍ഷകരോടൊപ്പം തുടര്‍ന്നും ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. കാര്‍ഷിക യന്ത്രവത്കരണത്തില്‍ നമ്മള്‍ ശ്രദ്ധ കേന്ദ്രികരിക്കണം. ഡ്രോണ്‍ ഉള്‍പ്പെടെയുള്ള ആധുനിക കൃഷി രീതികള്‍ നമ്മുടെ കൃഷിയിടങ്ങളില്‍ പ്രവര്‍ത്തികമാക്കണമെന്നും മന്ത്രി പറഞ്ഞു. അമ്പലപ്പുഴ എം.എല്‍.എ. ഹെച്ച്. സലിം അധ്യക്ഷനായ ചടങ്ങില്‍ കൃഷി അഡീഷണല്‍ ഡയറക്ടര്‍ സിന്ധു എസ് സ്വാഗതം പറഞ്ഞു. ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ ആര്‍ രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അമ്പിളി സി. ജനപ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a comment

റബര്‍ കര്‍ഷകര്‍ക്ക് ധനസഹായം

ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…

By Harithakeralam
കേരകര്‍ഷകന്‍: ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…

By Harithakeralam
സൂഷ്മജലസേചന പദ്ധതി : ഏകീകൃത ഡിജിറ്റല്‍ പോര്‍ട്ടല്‍ നിലവില്‍ വന്നു; ലഭ്യമാകുന്നത് 100 കോടിയുടെ പദ്ധതികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…

By Harithakeralam
കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി: ജനുവരി 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS)  റാബി-II 2025 സീസണ്‍ അപേക്ഷാ…

By Harithakeralam
തങ്കച്ചന്‍ ക്ഷീരപ്രതിഭ ; ഡോണ്‍ മാത്യുവിന് ക്ഷീരരത്‌ന ; ഐ.വി.എ ക്ഷീരപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ  ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത്  പുല്‍പ്പറമ്പില്‍   പി.ഐ.…

By Harithakeralam
പെറ്റ് ഷോപ്പുകള്‍ക്കും ഡോഗ് ബ്രീഡര്‍മാര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…

By Harithakeralam
പ്രകൃതിക്ഷോഭം : കൃഷി വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…

By Harithakeralam
മരങ്ങള്‍ നടാന്‍ ധനസഹായവുമായി സര്‍ക്കാര്‍

മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs