ഇപ്പോള്‍ നട്ട് പരിപാലിച്ചാല്‍ വര്‍ഷങ്ങളോളം നല്ല വിളവ് നല്‍കുന്നവയാണ് ഫല വൃക്ഷങ്ങള്‍. കേരളത്തിലെ കാലാവസ്ഥയ്ക്ക് പറ്റിയ ഇനങ്ങളും അവ പരിപാലിക്കേണ്ട രീതികളുമാണിന്നു വ്യക്തമാക്കുന്നത്.
കേരളത്തില്‍ മഴക്കാലം തുടങ്ങി, നല്ല മഴയാണിപ്പോള്‍ മിക്ക സ്ഥലത്തും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫല വൃക്ഷങ്ങള്‍ നടാന്‍ പറ്റിയ സമയമാണ്. ഇപ്പോള്‍ നട്ട് പരിപാലിച്ചാല്‍ വര്‍ഷങ്ങളോളം നല്ല വിളവ് നല്‍കുന്നവയാണ് ഫല വൃക്ഷങ്ങള്‍. കേരളത്തിലെ കാലാവസ്ഥയ്ക്ക് പറ്റിയ ഇനങ്ങളും അവ പരിപാലിക്കേണ്ട രീതികളുമാണിന്നു വ്യക്തമാക്കുന്നത്.
മാവ്, പ്ലാവ്, റംബൂട്ടാന്‍, സപ്പോട്ട, ലോങ്ങന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, ബട്ടര്‍ ഫ്രൂട്ട്, മാംഗോസ്റ്റീന്‍, പേരയ്ക്ക തുടങ്ങി വിവിധയിനം പഴവര്‍ഗങ്ങളുണ്ട്. ഇതില്‍ മാവ്, പ്ലാവ് എന്നിവ തന്നെ വിവിധ തരത്തിലുള്ളവയുണ്ട്. നമ്മുടെ പ്രദേശത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായവ കണ്ടെത്തി നടുകയാണ് പ്രധാനം. ഗുണമേന്മയുള്ള തൈകള്‍ കണ്ടെത്തി വിശ്വാസമുള്ള നഴ്‌സറികളില്‍ നിന്നു വാങ്ങുകയും വേണം. അല്ലെങ്കില്‍ വര്‍ഷങ്ങളോളം നട്ടുപരിപാലിച്ചത് വെറുതെയായി പോലും. വലിയ രീതിയില്‍ തട്ടിപ്പ് നടക്കുന്ന മേഖലയാണിത്. പപ്പായ, പാഷന്‍ ഫ്രൂട്ട്, മുന്തിരി പോലുള്ള കുറച്ചു കാലം വിളവ് തരുന്ന പഴങ്ങളും നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.
മുക്കാല്‍ മീറ്ററില്‍ സമചതുരത്തില്‍ കുഴിയെടുക്കുക. ചാണകപ്പൊടി 10 kg, വേപ്പിന്‍ പിണ്ണാക്ക് 1 kg, എല്ലുപൊടി 1 kg എന്നിവ മേല്‍മണ്ണുമായി മിക്‌സ് ചെയ്ത് കുഴി നിറയ്ക്കുക. തറനിരപ്പില്‍ നികത്തിയ കുഴിയുടെ നടുവില്‍ ഒരു ചെറു കുഴിയെടുത്ത് കവറില്‍ വളരുന്ന ഒട്ടു തൈ മണ്ണുടയാതെ, വളരെ ശ്രദ്ധയോടെ കവര്‍ നീക്കം ചെയ്ത് ഒട്ടുസന്ധി മണ്ണിനു മുകളില്‍ വരത്തക്കവിധം നടാവുന്നതാണ്. ചെറിയ കമ്പുകള്‍ നാട്ടി തൈകള്‍ കാറ്റിലുലയാതെ സംരക്ഷിക്കണം. ചപ്പുചവറുകള്‍ ഉപയോഗിച്ചു തടത്തില്‍ നല്ലതുപോലെ പുതയിടുക. കാലാവസ്ഥ നോക്കി ആവശ്യാനുസരണം നനയ്ക്കണം. ഒട്ടു സന്ധിക്കു താഴെ നിന്നും വളരുന്ന മുകുളങ്ങള്‍ നീക്കം ചെയ്യാന്‍ യഥാസമയം ശ്രദ്ധിക്കണം.
1. പാഷന്‍ ഫ്രൂട്ട്, മുന്തിരി എന്നിവയ്ക്ക് ഉറപ്പുള്ള പന്തലിട്ട് വളര്‍ത്തണം. മുന്തിരിക്ക് നല്ല വെയില്‍ വേണം.
2. മാങ്കോസ്റ്റിന്‍, സ്‌നേക്ക് ഫ്രൂട്ട് എന്നിവ തണലിലും വളരുകയും കായ്ക്കുകയും ചെയ്യും.
3. റംമ്പൂട്ടാന്‍, മാവ്, പ്ലാവ് എന്നിവയ്ക്ക് നല്ല വെയില്‍ ആവശ്യമാണ്. ഇവ വെയില്‍ ലഭിക്കുന്ന സ്ഥലത്ത് മാത്രമേ നടാവൂ.
4. വൃക്ഷ സ്വഭാവമുള്ള പഴവര്‍ഗങ്ങള്‍ 2 - 3 മീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ വളരാന്‍ അനുവദിക്കരുത്. നേരെ മുകളിലേക്ക് വളരുന്ന ഭാഗം അപ്പപ്പോള്‍ വെട്ടിമാറ്റുക.
ജനുവരി ഫെബ്രുവരി മാസത്തില്‍ നട്ട റെഡ് ലേഡി പപ്പായ തൈകള്‍ നല്ല വളര്‍ച്ച നേടിയിട്ടുണ്ടാകും. നല്ല വെയില്‍ അനുകൂല ഘടകമാണെങ്കിലും നനയും മറ്റു പരിപാലനവും കൃത്യമായി നല്‍കിയിട്ടില്ലെങ്കില്‍ ചെടികള്‍ നശിച്ചു പോകാന്‍…
കേരളത്തിലിപ്പോള്‍ കര്‍ഷകന് നല്ല വില ലഭിക്കുന്ന വിളയാണ് വാഴപ്പഴം. നേന്ത്രന് വില കാലങ്ങളായി 60 ന് മുകളിലാണ്. മറ്റിനം വാഴപ്പഴങ്ങള്‍ക്കും മികച്ച വില ലഭിക്കുന്നു. ഒരു കാലത്ത് വലിയ പരിചരണമൊന്നുമില്ലാതെ നമ്മുടെ…
തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്‍ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍ ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്‍…
ചുവന്ന തുടുത്തിരിക്കുന്ന ചാമ്പക്ക കണ്ടാല്‍ തന്നെ പൊട്ടിച്ച് കഴിക്കാന്‍ തോന്നും. ചാമ്പക്ക ഉപ്പും മുളകുമെല്ലാം കൂട്ടി കഴിച്ചിരുന്ന ബാല്യകാലം മുതിര്‍ന്ന തലമുറയ്ക്കുണ്ടായിരിക്കും. അന്നൊക്കെ ചുവന്നു തുടുത്ത…
R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…
ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…
ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…
© All rights reserved | Powered by Otwo Designs
Leave a comment