സ്വാദിലും സുഗന്ധത്തിലും ഒന്നാന്തരം...! സീഡ് ഫ്രീ ജാക്കിന് പ്രിയമേറുന്നു

ചക്കയുടെ പരമ്പരാഗത ധാരണകളെ മുഴുവന്‍ തിരുത്തിക്കുറിക്കുന്ന ഇനമാണ് സീഡ് ഫ്രീ ജാക്ക്.

By Harithakeralam
2024-05-24

നിലവിലുള്ള ആയിരക്കണക്കിനു ടണ്‍ ചക്ക ഉപയോഗിക്കപ്പെടാതെ നശിക്കുമ്പോള്‍ വീണ്ടും ഇവിടെ പ്ലാവ് കൃഷിയോ എന്നു ചിന്തിക്കുന്നവരുണ്ട്. അതൊരു വിരോധാഭാസമല്ലേയെന്നു ചോദിക്കുന്നവരുമുണ്ട്. ഈ ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ. ചക്ക അങ്ങനെ തന്നെ തിന്നുതീര്‍ക്കാനും മുള്ളും മടലുമെല്ലാം സഹിതം വിപണനം നടത്തുന്നതിനുമാണെങ്കില്‍ ഇനി കേരളത്തില്‍ ഒരു ചുവട് പ്ലാവു പോലും അധികമായി വേണ്ടതില്ല. നമുക്ക് വേണ്ടത് ഇനത്തിന്റെ മെച്ചം കൊണ്ട് തീന്‍മേശകള്‍ പിടിക്കുന്ന ചക്കച്ചുളകളും വിപണി പിടിക്കുന്ന മൂല്യവര്‍ധിത ചക്കയുല്‍പ്പന്നങ്ങളുമാണ്.

ബ്രാന്‍ഡ് മൂല്യത്തിന്റെ ബലത്തില്‍ ആഭ്യന്തര വിപണിയിലും രാജ്യാന്തര വിപണിയിലും ഉത്പന്നങ്ങളുമായെത്തി കച്ചവടം കൈപ്പിടിയിലാക്കാന്‍ സാധിക്കുന്ന സംരംഭകര്‍ക്കു വേണ്ടിയാണ് പ്ലാവ് അതിന്റെ രണ്ടാംവരവില്‍ കാത്തുനില്‍ക്കുന്നത്. ഇത്തരക്കാര്‍ക്കു വേണ്ടിയാകണം ഇനിയുള്ള പ്ലാവ് കൃഷി. ഈ കാഴ്ചപ്പാടോടെയാകണം ഇനിയിവിടെ പ്ലാവ് കൃഷിയുടെ വികസനം.

ഉത്പ്പന്ന കേന്ദ്രീകൃത പ്ലാവ് കൃഷിയെന്നു പറയുമ്പോള്‍ പഴങ്ങളെ അങ്ങനെ തന്നെ ആഹാരമാക്കുന്ന സമ്പ്രദായത്തെ പൂര്‍ണമായി ഒഴിവാക്കുകയല്ല. വാണിജ്യാടിസ്ഥാനത്തിലുള്ള പ്ലാവ് കൃഷിയുടെ വലിയൊരു മേഖല തന്നെ പഴങ്ങളുടെ വിപണിക്കു വേണ്ടിയുള്ളതാണ്. ഇതിനു യോജിക്കുന്ന ഇനങ്ങളെ ടേബിള്‍ ഫ്രൂട്ട് വെറൈറ്റികള്‍ എന്നു വിളിക്കാം. ഇത്തരം ഇനങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ മുന്തിയ പരിഗണന കൊടുക്കേണ്ടത് ചുളയുടെ വലുപ്പം, രുചി, നിറം, ദൃഢത തുടങ്ങിയ ബാഹ്യമായ ലക്ഷണങ്ങള്‍ക്കായിരിക്കണം. ഉയര്‍ന്ന സൂക്ഷിപ്പുകാലം, ജലാംശത്തിന്റെ കുറഞ്ഞ അളവ്, ദീര്‍ഘ കാലത്തെ ലഭ്യത, ഭക്ഷ്യയോഗ്യമായ ഭാഗത്തിന്റെ കൂടിയ അനുപാതം തുടങ്ങിയ കാര്യങ്ങളും ഇതിനൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

ചക്കയുടെ പരമ്പരാഗത ധാരണകളെ മുഴുവന്‍ തിരുത്തിക്കുറിക്കുന്ന ഇനമാണ് സീഡ് ഫ്രീ ജാക്ക്. നിശ്ചയമായും വരാനിരിക്കുന്ന കാലത്തിന്റെ ഇനമാണിത്. ഇന്നോളം കണ്ടിട്ടുള്ള എല്ലാ ചക്കയുടെയും അടിസ്ഥാന സ്വഭാവമായ കുരുവും അരക്കും ഇതിലില്ല. എന്തിനധികം, കാര്യമായ തോതില്‍ ചകിണി പോലുമില്ല. എന്നാല്‍ സ്വാദിലും സുഗന്ധത്തിലും ഒന്നാന്തരം ചക്ക തന്നെ. പൈനാപ്പിള്‍ കഷ്ണങ്ങളാക്കി വയ്ക്കുന്നതു പോലെ ചക്കയും കഷ്ണങ്ങളാക്കി വയ്ക്കുകയും വിളമ്പുകയും കഴിക്കുകയും ചെയ്യാമെന്നു വന്നാലോ. ഇതാണ് ടേബിള്‍ ടോപ്പ് വെറൈറ്റികളില്‍ കിരീടം വയ്ക്കാത്ത രാജാവാകാന്‍ കുതിക്കുന്ന സീഡ് ഫ്രീ ജാക്കിന്റെ പ്രത്യേകത.

മികച്ച പ്ലാവിനങ്ങള്‍

വാണിജ്യ ഇനങ്ങള്‍ :  ജെ 33, സിന്ദൂര്‍, വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി, സീഡ് ഫ്രീ ജാക്ക്, കമ്പോടിയന്‍ ജാക്ക്.

ഗാര്‍ഹിക ഇനങ്ങള്‍ :  ചുങ്കപ്പുര സോഫ്റ്റ്, ഗംലസ്, പാത്താമുട്ടം, ഡ്യാങ് സൂര്യ,നങ്കടക്ക്.

ചുരുക്കത്തില്‍ പ്ലാവ് അതിന്റെ തറവാട്ടില്‍ ജൈത്രയാത്രയ്ക്കായി വീണ്ടുമെത്തിയിരിക്കുകയാണ്. ഈ വരവിനെ ഒരു സംഭവമാക്കി മാറ്റാന്‍ സാധിക്കണമെങ്കില്‍ കൃഷി ശാസ്ത്രീയമാകണം, ഉത്പ്പന്ന കേന്ദ്രീകൃതമാകണം, വാണിജ്യാടിസ്ഥാനത്തിലുള്ളതുമാകണം. അതിലാകട്ടെ ഇനി കേരളത്തിന്റെശ്രദ്ധ.

Leave a comment

റെഡ് ലേഡി നിറയെ കായ്കളുണ്ടാവാന്‍ ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കാം

ജനുവരി ഫെബ്രുവരി മാസത്തില്‍ നട്ട റെഡ് ലേഡി പപ്പായ തൈകള്‍ നല്ല വളര്‍ച്ച നേടിയിട്ടുണ്ടാകും. നല്ല വെയില്‍ അനുകൂല ഘടകമാണെങ്കിലും നനയും മറ്റു പരിപാലനവും കൃത്യമായി നല്‍കിയിട്ടില്ലെങ്കില്‍ ചെടികള്‍ നശിച്ചു പോകാന്‍…

By Harithakeralam
വാഴയില്‍ ഇലപ്പേനും മണ്ഡരിയും: വേനല്‍ക്കാല പരിചരണം ശ്രദ്ധയോടെ

കേരളത്തിലിപ്പോള്‍ കര്‍ഷകന് നല്ല വില ലഭിക്കുന്ന വിളയാണ് വാഴപ്പഴം. നേന്ത്രന് വില കാലങ്ങളായി 60 ന് മുകളിലാണ്. മറ്റിനം വാഴപ്പഴങ്ങള്‍ക്കും മികച്ച വില ലഭിക്കുന്നു. ഒരു കാലത്ത് വലിയ പരിചരണമൊന്നുമില്ലാതെ നമ്മുടെ…

By Harithakeralam
ഇന്ത്യയുടെ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍: ചക്കയുടെ സ്വര്‍ഗം - പന്റുട്ടിയിലേക്കൊരു മധുരയാത്ര

തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്‍ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍ ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്‍…

By Harithakeralam
സ്‌ട്രോക്ക് തടയാനും കരള്‍ സംരക്ഷിക്കാനും ചാമ്പക്ക

ചുവന്ന തുടുത്തിരിക്കുന്ന ചാമ്പക്ക കണ്ടാല്‍ തന്നെ പൊട്ടിച്ച് കഴിക്കാന്‍ തോന്നും. ചാമ്പക്ക ഉപ്പും മുളകുമെല്ലാം കൂട്ടി കഴിച്ചിരുന്ന ബാല്യകാലം മുതിര്‍ന്ന തലമുറയ്ക്കുണ്ടായിരിക്കും. അന്നൊക്കെ ചുവന്നു തുടുത്ത…

By Harithakeralam
800 ഗ്രാം തൂക്കം, പ്രത്യേക നിറവും സുഗന്ധവും ; ഓസ്‌ട്രേലിയന്‍ മാമ്പഴം R2E2

R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…

By Harithakeralam
ഒട്ടു മാവിന്‍ തൈകളില്‍ കൊമ്പ് ഉണക്കം

ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…

By Harithakeralam
മികച്ച വരുമാനത്തിനും ആരോഗ്യത്തിനും അവൊക്കാഡോ

ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…

By Harithakeralam
മത്തനില്‍ പൂകൊഴിയുന്നുണ്ടോ...? നിഷ്പ്രയാസം പരിഹാരം കാണാം

മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs