ഇതിന്റെ തൊലി, കായ, ഇല, പൂവ് എന്നിവയെല്ലാം ഔഷധമായി ഉപയോഗിക്കുന്നു. ഹൃദയാരോഗ്യത്തിന് ഏറെ നല്ല പഴമായിട്ടാണ് ആയുര്‍വേദത്തില്‍ മാതളത്തെ വിശേഷിപ്പിക്കുന്നത്.
ചുവന്നു തുടുത്ത മാതളനാരകം അല്ലെങ്കില്‍ ഉറുമാന്‍പഴം കാഴ്ചയില്‍ ഏറെ മനോഹരമാണ്. ഈ പഴം കഴിച്ചാല്‍ മനുഷ്യ ശരീരത്തിനുണ്ടാകുന്ന ഗുണങ്ങള്‍ ഏറെയാണ്. എന്നാല്‍ നമ്മുടെ കാലാവസ്ഥയില്‍ വളരാന്‍ അല്‍പ്പം മടിയുള്ള പഴമാണിത്. തണുപ്പുള്ള കാലാവസ്ഥയാണ് മാതളത്തിന് അനുയോജ്യം. കേരളത്തില്‍ മൂന്നാര്‍ മറയൂര്‍ മേഖലയില്‍ പലരും വാണിജ്യക്കൃഷിയായി മാതളം വളര്‍ത്തുന്നുണ്ട്. നമ്മുടെ പറമ്പിലും മാതളം നട്ട് വിളവെടുക്കാം.
തൈ നട്ടാണ് കൃഷി തുടങ്ങേണ്ടത്. സാധാരണ പഴച്ചെടികള്‍ നടും പോലെ കുഴിയെടുത്ത് ജൈവവളങ്ങള്‍ നിറച്ച് തൈ നടാം. ആദ്യ വര്‍ഷങ്ങളില്‍ നല്ല പരിചരണം നല്‍കണം. ശക്തമായ വെയിലേറ്റാല്‍ ചെടി നശിച്ചു പോകും. ഇതിനാല്‍ നന നിര്‍ബന്ധമാണ്. താഴെ നിന്നുതന്നെ ശിഖരങ്ങള്‍ പൊട്ടുന്ന സ്വഭാവം ഇതിനുണ്ട്. ഇലകളുടെ ഉപരിതലം മിനുസവും തിളക്കവും ഉള്ളതാണ്. ചെറുശാഖകളുടെ അഗ്രഭാഗത്ത് ഒന്നു മുതല്‍ അഞ്ചു വരെ പൂക്കള്‍ കാണപ്പെടുന്നു. പൂക്കള്‍ വലുതും കാഴ്ചയ്ക്ക് ഏറെ ഭംഗിയുള്ളതുമാണ്. ഇതിനാല്‍ പൂന്തോട്ടത്തിലും മാതളത്തിന് സ്ഥാനം നല്‍കാം.
ഫലങ്ങള്‍ തവിട്ടു കലര്‍ന്ന ചുവന്ന നിറത്തിലായിരിക്കും. നല്ല കട്ടിയുള്ള തൊലിയാണുള്ളത്. പഴത്തിനുള്ളില്‍ വിത്തുകള്‍ നിറഞ്ഞിരിക്കും. വിത്തുകള്‍ രസകരമായ പള്‍പ്പുകൊണ്ട് മൂടിയിരിക്കുകയും ഈ പള്‍പ്പാണ് ആഹാരയോഗ്യമായ ഭാഗം. കേരളത്തില്‍ മറയൂര്‍ മേഖയില്‍ വ്യാപകമായി മാതളം വളര്‍ത്തുന്നുണ്ട്. ഇവിടെയുള്ള നല്ല വളക്കൂറുള്ള മണ്ണില്‍ വലിയ പരിചരണമൊന്നുമില്ലാതെ തന്നെ കായ്കള്‍ വിളയുന്നു. തണുപ്പുള്ള കാലാവസ്ഥയും അനുകൂലമാണ്.
വെളുപ്പും ചുവപ്പും നിറത്തിലുള്ള രണ്ടിനങ്ങളാണ് ഇന്ത്യയില്‍ കാണപ്പെടുന്നത്. ഇതില്‍ തന്നെ ചുവപ്പ് ഇനമാണ് വ്യാപകമായിട്ടുള്ളത്. കേരളത്തില്‍ മഴക്കാലത്താണ് പൂക്കള്‍ കൂടുതലായി ഉണ്ടാകുക. കൊളസ്‌ട്രോള്‍, ദഹനക്കേട്, രുചിയില്ലായ്മ, വയറുവേദന, രക്തക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് മാതളം സ്ഥിരമായി കഴിക്കുന്നത് ഗുണം ചെയ്യും. ഇതിന്റെ തൊലി, കായ, ഇല, പൂവ് എന്നിവയെല്ലാം ഔഷധമായി ഉപയോഗിക്കുന്നു. ഹൃദയാരോഗ്യത്തിന് ഏറെ നല്ല പഴമായിട്ടാണ് ആയുര്‍വേദത്തില്‍ മാതളത്തെ വിശേഷിപ്പിക്കുന്നത്.
ജനുവരി ഫെബ്രുവരി മാസത്തില്‍ നട്ട റെഡ് ലേഡി പപ്പായ തൈകള്‍ നല്ല വളര്‍ച്ച നേടിയിട്ടുണ്ടാകും. നല്ല വെയില്‍ അനുകൂല ഘടകമാണെങ്കിലും നനയും മറ്റു പരിപാലനവും കൃത്യമായി നല്‍കിയിട്ടില്ലെങ്കില്‍ ചെടികള്‍ നശിച്ചു പോകാന്‍…
കേരളത്തിലിപ്പോള്‍ കര്‍ഷകന് നല്ല വില ലഭിക്കുന്ന വിളയാണ് വാഴപ്പഴം. നേന്ത്രന് വില കാലങ്ങളായി 60 ന് മുകളിലാണ്. മറ്റിനം വാഴപ്പഴങ്ങള്‍ക്കും മികച്ച വില ലഭിക്കുന്നു. ഒരു കാലത്ത് വലിയ പരിചരണമൊന്നുമില്ലാതെ നമ്മുടെ…
തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്‍ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍ ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്‍…
ചുവന്ന തുടുത്തിരിക്കുന്ന ചാമ്പക്ക കണ്ടാല്‍ തന്നെ പൊട്ടിച്ച് കഴിക്കാന്‍ തോന്നും. ചാമ്പക്ക ഉപ്പും മുളകുമെല്ലാം കൂട്ടി കഴിച്ചിരുന്ന ബാല്യകാലം മുതിര്‍ന്ന തലമുറയ്ക്കുണ്ടായിരിക്കും. അന്നൊക്കെ ചുവന്നു തുടുത്ത…
R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…
ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…
ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…
© All rights reserved | Powered by Otwo Designs
Leave a comment