രണ്ടു വര്‍ഷം വരെ വിളവ് തരും പൊന്നി വഴുതന

നമ്മുടെ നാട്ടില്‍ നല്ല വിളവ് തരുന്നയൊരിനം വഴുതനയാണ് പൊന്നി. തിരുവല്ല കരിമ്പു ഗവേണകേന്ദ്രമാണ് ഈയിനം വികസിപ്പിച്ചെടുത്തത്.

By Harithakeralam
2024-08-03

കേരളത്തില്‍ നല്ല പോലെ വിളവ് തരുന്ന ഇനമാണ് വഴുതന. നിരവധി ഇനം വഴുതനകള്‍ നമ്മള്‍ കൃഷി ചെയ്യാറുണ്ട്. വേനല്‍, മഴ, മഞ്ഞ് തുടങ്ങിയ കാലാവസ്ഥ മാറുന്ന പ്രശ്‌നങ്ങളൊന്നുമില്ലാതെ നല്ല വിളവ് തരുന്ന ചുരുക്കം വിളകളിലൊന്നാണ് വഴുതന. നമ്മുടെ നാട്ടില്‍ നല്ല വിളവ് തരുന്നയൊരിനം വഴുതനയാണ് പൊന്നി.  തിരുവല്ല കരിമ്പു ഗവേണകേന്ദ്രമാണ് ഈയിനം വികസിപ്പിച്ചെടുത്തത്.

സ്ഥിരം വിളവ്  

രണ്ടു വര്‍ഷം വരെ സ്ഥിരമായി കായ്ഫലം നല്‍കുമെന്നതാണ് പൊന്നിയുടെ പ്രത്യേകത.  175 സെന്റിമീറ്റര്‍ വരെ ഉയരത്തില്‍ കരുത്തോടെ പടര്‍ന്നു വളരുന്ന ഇനമാണ് പൊന്നി. ഇലകള്‍ക്ക് വയലറ്റ് രാശിയിലുളള ഞെട്ടും കടുത്ത ലൈലാക് വര്‍ണത്തിലുള്ള പൂക്കളും പ്രത്യേകതയാണ്. തണ്ടുകളിലും ഇലകളിലും മുള്ളില്ല. ഇളം പച്ചനിറത്തില്‍ അല്‍പം വളഞ്ഞതാണ് ഘടന. ഇളം പച്ചനിറത്തില്‍ വളഞ്ഞ കായ്കളാണ് ഉളളത്. ശരാശരി 24.40 സെന്റിമീറ്റര്‍ നീളവും 162 ഗ്രാം തൂക്കവുമുണ്ട്.

ബാക്റ്റീരിയല്‍ വാട്ടത്തെ ചെറുക്കും

ബാക്റ്റീരിയല്‍ വാട്ടമാണ് വഴുതനയുടെ പ്രധാന പ്രശ്‌നം. സൂര്യ, ശ്വേത, ഹരിത, നീലിമ ഇനങ്ങളെപ്പോലെ ബാക്റ്റീരിയല്‍ വാട്ട രോഗത്തിനെതിരേ പ്രതിരോധശേഷിയുള്ള ഇനമാണ് പൊന്നിയും. കായ്, തണ്ട് തുരപ്പന്‍ പുഴുവിനെതിരെയും പ്രതിരോധശേഷിയുണ്ട്. അടുക്കളത്തോട്ടത്തിലും വാണിജ്യക്കൃഷിയിലും ഒരു പോലെ ചേരും. 18 മുതല്‍ 20 വരെ മാസമാണ് ശരാശരി ആയുസ്. വെള്ളം കെട്ടിക്കിടക്കുന്നതിനെ അതിജീവിക്കാനുള്ള ശേഷിയുണ്ട്.

കൃഷി രീതി

സാധാരണ വഴുതന പോലെ വിത്ത് വിതറി തൈയുണ്ടാക്കി പറിച്ചു നടാം.  ചാണകം, ആട്ടിന്‍ കാഷ്ടം, വേപ്പിന്‍ പിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക്, എല്ലുപൊടി, ചാരം, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയവ വളമായി നല്‍കാം. പരിചരണമൊക്കെ സാധാരണ വഴുതനയ്ക്ക് നല്‍കുന്നതു പോലെ തന്നെ മതി.  

Leave a comment

പഴത്തൊലി മികച്ച ജൈവവളം

ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…

By Harithakeralam
മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs