വെളിച്ചെണ്ണ വില കുതിക്കുന്നു ; പച്ച തേങ്ങയ്ക്കും റെക്കോഡ് വില

പൊതിച്ച തേങ്ങ കിലോയ്ക്ക് 70-80 രൂപ വരെയാണ് വില. പച്ച തേങ്ങയുടെ വിലയും ഗണ്യമായി ഉയരുകയാണ്. കിലോ ഗ്രാമിന് 63 രൂപയില്‍ എത്തി നില്‍ക്കുകയാണ്.

By Harithakeralam
2025-06-25

വെളിച്ചെണ്ണ വില റോക്കറ്റ് കണക്കെ കുതിക്കുന്നു, ഒരു ലിറ്ററിന് 450 രൂപയിലധികം വരെയാണിപ്പോള്‍ നമ്മുടെ മാര്‍ക്കറ്റിലെ വില. ഇതിനൊപ്പം തേങ്ങയുടെ വിലയും മുകളിലോട്ട് തന്നെയാണ്. കേരളത്തിന്റെ ഭക്ഷ്യസംസ്‌കാരത്തിനെ മാറ്റിമറിക്കുന്ന രീതിയിലാണ് വില വര്‍ധന.  പൊതിച്ച തേങ്ങ കിലോയ്ക്ക് 70-80 രൂപ വരെയാണ് വില. പച്ച തേങ്ങയുടെ വിലയും ഗണ്യമായി ഉയരുകയാണ്. കിലോ ഗ്രാമിന് 63 രൂപയില്‍ എത്തി നില്‍ക്കുകയാണ്.

പാചകത്തിന് വെളിച്ചെണ്ണയെയാണ് നാം ആശ്രയിച്ചിരുന്നത്. എന്നാല്‍ വില വര്‍ധന സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റാത്ത തരത്തിലായിരിക്കുന്നു. ഇതിനാല്‍ പാചകത്തിനായി മറ്റ് എണ്ണകളെ ആശ്രയിക്കുന്ന സ്ഥിതിയാണിപ്പോള്‍. ഹോട്ടലുകള്‍, മറ്റ് ഭക്ഷ്യനിര്‍മാണ യൂണിറ്റുകള്‍ എന്നിവയെയെല്ലാം വെളിച്ചെണ്ണ വില സാരമായി ബാധിച്ചു കഴിഞ്ഞു. വെളിച്ചെണ്ണയിലുള്ള പാചകം പൂര്‍ണമായും പലരും നിര്‍ത്തി. ആരോഗ്യത്തിന് ഹാനികരമായ മോശം എണ്ണകളുടെ കടന്നുവരവിനും ഇതുകാരണമാകുന്നു. വിപണിയില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് കാര്യമായ ഇടപെടല്‍ നടത്തേണ്ടത് അത്യാവശ്യമാണ്.

തേങ്ങയുടെ വിലവര്‍ധനവും കൊപ്രയുടെ ലഭ്യതക്കുറവുമാണ് വെളിച്ചെണ്ണയുടെ വില വര്‍ധിക്കാന്‍ പ്രധാന കാരണം. വെളിച്ചെണ്ണയ്ക്കുള്ള കൊപ്രക്ക് പ്രധാനമായും ആശ്രയിക്കുന്നത് തമിഴ്‌നാടിനെയും കര്‍ണാടകത്തിനെയുമാണ്. അവിടെ നിന്നുള്ള കൊപ്ര വരവ് ഇല്ലാതായതോടെ വില കുതിച്ചു കയറുകയാണ്. ചെറുകിട മില്ലുകാര്‍ക്ക് പ്രതിദിനം ശരാശരി 100 കിലോ കൊപ്രയെങ്കിലും വെളിച്ചെണ്ണ നിര്‍മ്മിക്കാനായി എത്താറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ 65% ത്തിലധികം കുറവ് വന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കാലാവസ്ഥ വ്യതിയാനമാണ് തേങ്ങ ഉത്പാദനത്തിന് തിരിച്ചടിയായത്. മണ്‍സൂണ്‍ മഴയുടെ വൈകിയെത്തല്‍ തേങ്ങ ഉത്പാദനത്തിന് വിലങ്ങ് തടിയായിരുന്നു. 2024 കടുത്ത വേനല്‍ കേരളത്തിലെ നിരവധി തെങ്ങുകളെ നശിപ്പിച്ചു. ഇതിനൊപ്പം രോഗങ്ങളും കീടങ്ങളും കൂടിയായപ്പോള്‍ മിക്കവരും കൃഷി ഉപേക്ഷിച്ചു. സര്‍ക്കാറിനും കൃഷി വകുപ്പിനും ഇതിലൊന്നും താത്പര്യമില്ലാതായപ്പോള്‍ കേരളം തെങ്ങ് വളര്‍ത്തലില്‍ പിന്നോട്ടായി.

Leave a comment

തെങ്ങിന് കൂമ്പടപ്പും മണ്ഡരി ബാധയും; ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുത്തനെ കുറയും

തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…

By Harithakeralam
കുറ്റിക്കുരുമുളകിനെ കണ്ടു, ഇഷ്ടപ്പെട്ടു, സംരംഭമാക്കി- കേരളം മുഴുവന്‍ വില്‍പ്പന

വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…

By Harithakeralam
വേനല്‍ വരുന്നു; തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ വേണം

കടുത്ത വേനലാണ്  ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…

By Harithakeralam
ഇഞ്ചിക്ക് മൂടു ചീയല്‍, തെങ്ങില്‍ കൂമ്പു ചീയല്‍; പ്രതിരോധിക്കാം തുടക്കത്തില്‍ തന്നെ

ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…

By Harithakeralam
തുലാവര്‍ഷത്തിന് മുമ്പ് തെങ്ങിനും കവുങ്ങിനും പ്രത്യേക പരിചരണം

കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര്‍ ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…

By Harithakeralam
കശുമാവിന് ഭീഷണിയായി തേയില കൊതുക്

കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…

By Harithakeralam
കൂര്‍ക്ക നടാന്‍ സമയമായി

ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും.  ഇപ്പോഴത്തെ…

By Harithakeralam
ഇഞ്ചിക്ക് മൂന്നാം വളപ്രയോഗം

ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs