മൃദുരോമപ്പൂപ്പും തടതുരപ്പന്‍ വണ്ടും: മണ്‍സൂണ്‍ കാലത്ത് കൃഷിയെ സംരക്ഷിക്കാം

ജൈവകീടനാശിനികള്‍ കൊണ്ടു മാത്രം പലപ്പോഴും ഇവയെ തുരത്താന്‍ കഴിഞ്ഞെന്നു വരില്ല. രാസകീടനാശനികള്‍ കൂടി പ്രയോഗിക്കേണ്ടിവരും

By Harithakeralam
2025-06-22

മഴ ശക്തമായതിനാല്‍ കൃഷിയിടത്തില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഈ സമയത്തുണ്ടാകും. പച്ചക്കറി, വാഴ എന്നിവയിലാണ് രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ബാധിക്കും. ജൈവകീടനാശിനികള്‍ കൊണ്ടു മാത്രം പലപ്പോഴും ഇവയെ തുരത്താന്‍ കഴിഞ്ഞെന്നു വരില്ല. രാസകീടനാശനികള്‍ കൂടി പ്രയോഗിക്കേണ്ടിവരും. കൃത്യമായി അളവില്‍ ഇവ പ്രയോഗിച്ചാല്‍ പ്രകൃതിക്കും മനുഷ്യനും ദോഷമുണ്ടാക്കില്ല.  

പച്ചക്കറികളില്‍ മൃദുരോമപ്പൂപ്പ്

പടിഞ്ഞാറന്‍ മണ്‍സൂണിന്റെ ആരംഭമായതിനാല്‍ പച്ചക്കറികളില്‍ മൃദുരോമപ്പൂപ്പ് എന്ന കുമിള്‍രോഗം കാണാനിടയുണ്ട്. ഈ രോഗത്തിന് മുന്‍കരുതലായി െ്രെടക്കോഡര്‍മ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തിലെന്ന തോതില്‍ 15 ദിവസം ഇടവിട്ട് ഇലയുടെ അടിയില്‍ പതിയത്തക്ക വിധത്തില്‍ കലക്കി തളിക്കുന്നത് നല്ലതാണ്.

വാഴയില്‍ തടതുരപ്പന്‍ വണ്ട്

കൃഷിയിടങ്ങളില്‍ ശുചിത്വം പാലിക്കുക. അസുഖം ബാധിച്ച ചെടികള്‍ തീയിട്ടു നശിപ്പിക്കുക, വണ്ടിന്റെ ആക്രമണത്തെ തുടര്‍ന്നുണ്ടായ ദ്വാരങ്ങളില്‍ ഫിപ്രോനില്‍ 0.015% (ഒരു ലിറ്ററിന് 3 മില്ലി എന്ന തോതില്‍) ഒഴിച്ച് കൊടുക്കുക, ബ്യൂവേറിയ ബസിയാന എന്ന മിത്ര കുമിള്‍ 5, 6, 7 മാസങ്ങളില്‍ ഒരു ലിറ്ററിന് 20 ഗ്രാമെന്ന തോതില്‍ കലക്കി ഒഴിച്ചു കൊടുക്കുക. ഇലപ്പുള്ളി രോഗവും ഈ സമയത്ത് വാഴത്തോട്ടത്തിലുണ്ടാകും. തടത്തില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കുക. മുന്‍കരുതലായി സ്യൂഡോമോണസ് ലായനി (20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തയ്യാറാക്കിയത്) രണ്ടാഴ്ചയിടവേളകളില്‍ തളിക്കുക.  രോഗം ബാധിച്ച ഇലകള്‍ വെട്ടി മാറ്റി തീയിട്ടു നശിപ്പിക്കുക. കാര്‍ബന്‍ഡാസിം അല്ലെങ്കില്‍ മാങ്കോസബ് ഇവ രണ്ടാഴ്ച ഇടവേളയില്‍ മാറി മാറി 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തളിക്കുക.

പൈനാപ്പിളിന് കുമിള്‍ ബാധ

നീര്‍വാര്‍ച്ച കുറഞ്ഞ സ്ഥലങ്ങളില്‍ പൈനാപ്പിളിന് കുമിള്‍ ബാധ മൂലം വേരൂചീയലും തണ്ടുചീയലും കണ്ടു വരുന്നു. രോഗം ബാധിച്ച ചെടിയുടെ മദ്ധ്യഭാഗത്തു ഇലകള്‍ എളുപ്പത്തില്‍ ഊരിപ്പോരുന്നതും അവയുടെ കട ഭാഗം അഴുകി ദുര്‍ഗന്ധം വമിക്കുന്നതുമാണ് പ്രധാന ലക്ഷണങ്ങള്‍. െ്രെടക്കോഡെര്‍മ സമ്പൂഷ്ടീകരിച്ച ചാണകപ്പൊടിയോ, കമ്പോസ്‌റ്റോ മണ്ണില്‍ ചേര്‍ത്തുകൊടുക്കുന്നതു വഴി രോഗം വരുന്നത് തടയാം.  ഇതോടൊപ്പം വേരില്‍ മീലിമുട്ടകളും കാണാറുണ്ട്. വെര്‍ട്ടിസീലിയം എന്ന ജീവാണുകള്‍ച്ചര്‍ പൊടി 20 ഗ്രാം ഒരു ലിറ്റര്‍വെള്ളത്തില്‍ എന്ന തോതില്‍കലര്‍ത്തി വേരുഭാഗത്ത് ഒഴിച്ചുകൊടുത്ത് ഇവയെ നിയന്ത്രിക്കാം.

Leave a comment

രാവിലെയോ വൈകുന്നേരമോ...? ചെടികള്‍ നനയ്ക്കാന്‍ ഏതാണ് നല്ല സമയം

നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…

By Harithakeralam
കോവക്കയില്‍ കുരുടിപ്പ് ; തക്കാളിയില്‍ മഞ്ഞളിപ്പ് - വേനല്‍ക്കാലക്കൃഷിയില്‍ വിജയം കാണാന്‍

കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…

By Harithakeralam
ഇലതീനീപ്പുഴുക്കളെ തുരത്തി പച്ചമുളക് വിളയിക്കാം

കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…

By Harithakeralam
അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
വേനല്‍ക്കാലത്ത് കൃഷി വിജയമാക്കാം; ഓര്‍ത്തിരിക്കണം ഈ നാട്ടറിവുകള്‍

കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…

By Harithakeralam
വെള്ളരി വര്‍ഗവിളകളില്‍ കായ് ചീയല്‍ രൂക്ഷം; ജൈവ രീതിയില്‍ നിയന്ത്രിക്കാം

വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…

By Harithakeralam
മഴയും വെയിലും മാറി വരുന്നു; വെണ്ടയില്‍ പച്ചത്തുള്ളന്റെ ശല്യം, കുരുമുളകില്‍ മഞ്ഞളിപ്പ്

പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…

By Harithakeralam
ഗ്രോബാഗില്‍ നിന്നു തക്കാളി വിളവെടുത്തു മടുക്കും

തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs