മാനന്തവാടി തലപ്പുഴ സ്വദേശിയായ 63കാരന്റേതാണ് ബോധം പൂര്‍ണ്ണമായി വീണ്ടെടുത്തുകൊണ്ട് തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്തത്.
വയനാട്: അത്യപൂര്‍വ്വമായതും സങ്കീര്‍ണ്ണവുമായ അവേക് ബ്രെയിന്‍ സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ചു ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്. മാനന്തവാടി തലപ്പുഴ സ്വദേശിയായ 63കാരന്റേതാണ് ബോധം പൂര്‍ണ്ണമായി വീണ്ടെടുത്തുകൊണ്ട് തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്തത്. ശരീരത്തിന്റെ ചലനവും രോഗിയുടെ ഓര്‍മ്മ ശക്തി ഉള്‍പ്പെടെ മറ്റ് പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിയ്ക്കുന്ന തലച്ചോറിലെ ഭാഗങ്ങള്‍ക്ക് കേടുപാടുകളില്ലാതെ ട്യൂമര്‍ നീക്കം ചെയ്യുക എന്നതാണ് ഈ സര്‍ജറിയെ സങ്കീര്‍ണ്ണമാക്കുന്നത്.
ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരി്ക്കുന്നത് രോഗിയുടെ പൂര്‍ണ്ണ തോതിലുള്ള സഹകരണം അത്യാവശ്യമാണ്. രോഗി ബോധാവസ്ഥയിലായതിനാല്‍, സര്‍ജന് രോഗിയുമായി ആശയവിനിമയം നടത്തുവാനും കൈകാലുകള്‍ ചലിപ്പിയ്ക്കുവാന്‍ ആവശ്യപ്പെടുവാനും ചിത്രങ്ങള്‍ കാണി്ക്കുവാനും സാധിക്കും. ഇത് തലച്ചോറിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളെ തിരിച്ചറിയുവാനും അവയ്ക്ക് കേടുപാടുകള്‍ സംഭവിയ്ക്കാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുവാനും ഡോക്ടര്‍മാരെ സഹായിക്കുന്നു. മുഴകള്‍ തലച്ചോറിന്റെ പ്രധാന ഭാഗങ്ങളില്‍ ചേര്‍ന്നിരിയ്ക്കുന്ന അവസ്ഥകളിലാണ് സാധാരണയായി ഇത്തരം ശസ്ത്രക്രിയാ രീതികള്‍ പിന്തുടരാറുള്ളത്.
അപസ്മാരം (epilespy) പോലുള്ള അസുഖങ്ങള്‍ക്കും സമാനമായ ചികിത്സാരീതികള്‍ ഉപയോഗിക്കാറുണ്ട്. തലയ്ക്കും നട്ടെല്ലിനും ഏല്‍ക്കുന്ന എല്ലാതരം പരിക്കുകള്‍ക്കും, തലച്ചോറിലുണ്ടാകുന്ന മുഴകള്‍ക്കും ആവശ്യമായ വിദഗ്ധ ചികിത്സകള്‍ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ലഭ്യമാണ്. ശസ്ത്രക്രിയയ്ക്ക് ന്യൂറോ സര്‍ജറി വിഭാഗം കണ്‍സല്‍ട്ടന്റുമാരായ ഡോ. നവീന്‍ ഹരിദാസ് , ഡോ.ശ്രീരാജ് കെ, അനസ്‌തേഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.അരുണ്‍ അരവിന്ദ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.മെല്‍വിന്‍ സിറിയക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8606976229
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment