രാസവളം പ്രയോഗിക്കുന്നവര്‍ക്കും ജൈവ സര്‍ട്ടിഫിക്കറ്റ്; പ്രതിഷേധവുമായി ജൈവകര്‍ഷക സമിതി

കൃഷി ഓഫിസര്‍മാര്‍ക്ക് ടാര്‍ഗറ്റ് കൊടുത്ത് നിശ്ചിത ശതമാനം കര്‍ഷകരെ ജൈവകൃഷിക്കാരാക്കി കാണിക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നത്

By Harithakeralam
2025-06-22

തൃശൂര്‍: ടാര്‍ഗറ്റ് തികക്കാന്‍ വേണ്ടി കൃഷി വകുപ്പ് പി.ജി.എസ് സംവിധാനത്തെ തകിടം മറിച്ച് രാസകൃഷിയിടങ്ങള്‍ക്ക് ജൈവ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നത് ശരിയായ രീതിയല്ലെന്ന് ജൈവകര്‍ഷക സമിതി. ജൂണ്‍ 21 ന് തൃശൂര്‍ അയ്യന്തോള്‍ കോസ്റ്റ് ഫോര്‍ഡ് ഹാളില്‍  നടന്ന ജൈവകര്‍ഷക സമിതിയുടെ 33ാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ചാണ് ഈ വിഷയവുമായി ബന്ധപ്പെട്ട്  പ്രമേയം അവതരിപ്പിച്ചു പാസാക്കിയത്.

30 ശതമാനം കാര്‍ഷിക മേഖലയും ജൈവകൃഷിയായി മാറിയിരിക്കുന്നുവെന്ന് കേന്ദ്രത്തെ അറിയിക്കാന്‍ വേണ്ടി കര്‍ഷകരില്‍ നിന്ന് രാസകീടനാശിനികള്‍ ഉപയോഗിക്കില്ല എന്നും ജൈവകൃഷിരീതികള്‍ മാത്രമേ പിന്തുടരുകയുള്ളൂവെന്നും പറഞ്ഞ് ഒരു പ്രതിജ്ഞ മാത്രം ഒപ്പിട്ടുവാങ്ങി എല്ലാവരെയും ജൈവകൃഷിക്കാരാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. പി.ജി.എസിന് ആവശ്യമായ ഗ്രൂപ്പുകള്‍ രൂപീകരിക്കരിക്കാതെയും അവര്‍ക്കാവശ്യമായ നിര്‍ദേശങ്ങളും പ്രോത്സാഹനങ്ങളും നല്‍കാതെയുമാണ് കൃഷിവകുപ്പ് ഇത് ചെയ്തുകൊണ്ടിരിക്കുന്നത്. കര്‍ഷകര്‍ പോലും അറിയുന്നില്ല അവര്‍ ജൈവകൃഷിക്കാരായ കാര്യം.  ഓരോ കൃഷി ഓഫിസര്‍ക്കും ടാര്‍ഗറ്റ് കൊടുത്ത് നിശ്ചിത ശതമാനം കര്‍ഷകരെ ജൈവകൃഷിക്കാരാക്കി കാണിക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നതെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു.  

സംസ്ഥാന പ്രസിഡന്റ് വിശാലാക്ഷന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെകട്ടറി സതീശ്കുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ജയപ്രകാശ് ടി.കെ. വാര്‍ഷിക വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. ഭാവി പരിപാടികള്‍ ഷാജി സി എസ് അവതരിപ്പിച്ചു. സംസ്ഥാന സമ്മേളനത്തില്‍ സുരക്ഷിത ഭക്ഷണം, വന്യമൃഗശല്യം, ജനിതകമാറ്റം വരുത്തിയ വിത്തുകള്‍, വയല്‍ നികത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി. തൃശൂര്‍ ജില്ലാ സെക്രട്ടറി നിഷ എം.സി. സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സി. രാമചന്ദ്രന്‍ നന്ദി പറഞ്ഞു.  പുതിയ ഭാരവാഹികള്‍:   സംസ്ഥാന പ്രസിഡന്റ്: വിശാലാക്ഷന്‍ സി.   സെകട്ടറി: സതീഷ്‌കുമാര്‍ ബി.   ട്രഷറര്‍: ജയപ്രകാശ് ടി.കെ.   വൈസ് പ്രസിഡന്റ്: ഷാജി സി.എസ്.  വൈസ് പ്രസിഡന്റ്: സുകുമാരന്‍ എം.  ജോ സെക്രട്ടറി: ഖദീജ നര്‍ഗീസ്  ജോ സെക്രട്ടറി: ദിലീപ് കെ.

Leave a comment

ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമം മഹാസാഗരത്തെ അളക്കുന്നതുപോലെ: സ്വാമി അസംഗാനന്ദഗിരി

കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…

By Harithakeralam
ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന്

കോഴിക്കോട്:  നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ്  പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…

By Harithakeralam
ആശുപത്രി മാലിന്യം ഇനി കൃഷി ചെയ്യാനുള്ള മണ്ണ് : സാങ്കേതിക വിദ്യയുമായി സി.എസ്.ഐ.ആര്‍-നിസ്റ്റും ബയോ വസ്തും സൊല്യൂഷന്‍സും

തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…

By Harithakeralam
27 വയസുള്ള കര്‍ഷകനോട് എന്തിനീ ക്രൂരത: അതും ക്ഷീര വികസന മന്ത്രിയുടെ നാട്ടില്‍ കൊല്ലം പാല്‍ സൊസൈറ്റിയിലെ സംഭവത്തില്‍ പ്രതിഷേധം ശക്തം

പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…

By Harithakeralam
UL സൈബര്‍പാര്‍ക്കില്‍ ഇന്‍ഡസ്ട്രി ഡിമാന്‍ഡ് ഡേ സമാപിച്ചു

വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…

By Harithakeralam
ബി എസ് സി നഴ്‌സിംഗ് 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്

മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച്  ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.

By Harithakeralam
ബീഹാര്‍ വിജയത്തിന് വിത്തിട്ടത് മഖാന ; മോദി നല്‍കിയത് 100 കോടി ഒപ്പം മഖാന ബോര്‍ഡും

ബീഹാര്‍  നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…

By Harithakeralam
വിള വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: വരുന്നു ഡിജിറ്റല്‍ ക്രോപ്പ് സര്‍വേ

തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs