ശക്തമായ മഴ തുടരുന്നു; കൃഷിയിടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പച്ചക്കറികളില്‍ ആമവണ്ടിനെ കാണാനിടയുണ്ട്. പുഴു ബാധിച്ച ഇലകള്‍ മുറിച്ചു മാറ്റിയതിനു ശേഷം 2% വീര്യമുളള വേപ്പെണ്ണ എമള്‍ഷന്‍ തളിക്കുക.

By Harithakeralam
2024-07-20

മഴ ശക്തമായി തുടരുന്നതിനാല്‍ അടുക്കളത്തോട്ടത്തില്‍ കൃത്യമായ പരിപാലനം ആവശ്യമാണ്. തെങ്ങിന്‍ തോട്ടം, കുരുമുളക്, പച്ചക്കറി തുടങ്ങിയ വിളകള്‍ക്കാണ് ഈ സമയത്ത് പ്രത്യേക പരിപാലനം ആവശ്യമുള്ളത്.

തെങ്ങിന് ചെന്നീരൊലിപ്പും കൂമ്പു ചീയലും  

മഴക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന കുമിള്‍രോഗങ്ങളാണ്് ചെന്നീരൊലിപ്പ്, കൂമ്പുചീയല്‍ എന്നിവ. ചെന്നീരൊലിപ്പ് ബാധിച്ച തെങ്ങിന് 5 കിലോഗ്രാം വീതം വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കണം. കറ ഒലിക്കുന്ന ഭാഗത്തെ തൊലി ചെത്തി മാറ്റി ഉരുക്കിയ ടാറോ, ബോര്‍ഡോ കുഴമ്പോ തേയ്ക്കുക. കാറ്റുവീഴ്ച ബാധിച്ച തെങ്ങിന്‍ തോട്ടങ്ങളില്‍ കൂമ്പുചീയല്‍ രോഗവും സാധാരണ കാണാറുണ്ട്. നടുനാമ്പിന്റെ അഴുകിത്തുടങ്ങിയ ഭാഗം ചെത്തി മാറ്റി തീയിട്ട് നശിപ്പിക്കുക. പിന്നീട് ബോര്‍ഡോ കുഴമ്പു പുരട്ടി വെള്ളം ഇറങ്ങാത്തവിധം മണ്‍ചട്ടികൊണ്ട് മൂടിവയ്ക്കുക. കൂടാതെ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തെങ്ങോലകളില്‍ തളിച്ചു കൊടുക്കുകയും വേണം. വര്‍ഷത്തില്‍ 10 തേങ്ങയിലും കുറവു ലഭിക്കുന്ന തെങ്ങുകളും സാരമായ രോഗബാധയുള്ള തെങ്ങുകളും വെട്ടിമാറ്റി നശിപ്പിച്ചതിനുശേഷം രോഗപ്രതിരോധശേഷിയും അത്യുല്പാദനശേഷിയു മുള്ള ഇനങ്ങളുടെ തൈകള്‍ നടണം.

നെല്ലില്‍ ഓലചുരുട്ടിപ്പുഴു

മൂടി കെട്ടിയ അന്തരീക്ഷ സ്ഥിതി തുടരുന്നതിനാല്‍ നെല്ലില്‍ ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണം കാണാനിടയുണ്ട്. അതിനാല്‍ ഒരു ഏക്കര്‍ പാടശേഖരത്തിന് 2 സിസി ട്രൈക്കൊഗ്രമ്മ കാര്‍ഡ് വീതം, ചെറുകഷ്ണങ്ങളായി മുറിച്ചു വയലിന്റെ പലഭാഗത്ത് ഓലയുടെ അടിഭാഗത്തായി സ്ഥാപിക്കുക. ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണം കാണുകയാണെങ്കില്‍ 2 ഗ്രാമും അസഫേറ്റ് ഒര ലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ചു തളിക്കുക.

കുരുമുളക്  

കുരുമുളകിന്റെ കൊടിത്തലകള്‍ ഇളകി വീണിട്ടുള്ളവ പിടിച്ചു കെട്ടണം. തണല്‍ കൂടിയാല്‍ പൊള്ളുവിന്റെ ആക്രമണവും കുമിള്‍ രോഗങ്ങളും കൂടും. തന്മൂലം കായ്പിടുത്തം കുറയും. അതുകൊണ്ട് താങ്ങുമരത്തിന്റെ ചില്ലകള്‍ മുറിച്ചു മാറ്റി കഴിയുന്നത്ര സൂര്യപ്രകാശം കൊടിയില്‍ പതിക്കാന്‍ ആവശ്യമായ സൗകര്യം ചെയ്യണം. കുരുമുളകു തോട്ടങ്ങളില്‍ ദ്രുതവാട്ടത്തിനെതിരേ മുന്‍കരുതലുകളെടുക്കണം. ദ്രുതവാട്ടം വന്ന് ഉണങ്ങിയതും കേടുവന്നതുമായ വള്ളികള്‍ മുറിച്ചു മാറ്റി തീയിട്ടു നശിപ്പിക്കണം. ദ്രുതവാട്ടത്തിനെതിരേ ട്രൈക്കോഡെര്‍മ്മ എന്ന കുമിളിന്റെ കള്‍ച്ചര്‍ ഉപയോഗിക്കുന്നത് ഫലപ്രദമായിരിക്കും. ഒരു കിലോഗ്രാം ട്രൈക്കോഡെര്‍മ്മ 10 കിലോ ഗ്രാം വേപ്പിന്‍ പിണ്ണാക്ക്, 90 കിലോഗ്രാം ഉണക്കിപ്പൊടിച്ച ചാണകം എന്നിവ ചേര്‍ത്ത് നല്ല തണലുള്ളതും വെള്ളം കയറാത്തതുമായ സ്ഥലത്ത് കൂട്ടിക്കലര്‍ത്തി രണ്ടാഴ്ച്ചയിടുക. ഇടയ്ക്ക് ഇളക്കികൊടുക്കുകയും ചെറിയ ഈര്‍പ്പം നിലനിര്‍ത്താന്‍ വെള്ളം തളിക്കുകയും വേണം. ഈ മിശ്രിതം കുരുമുളക് ചെടിയുടെ ചുവട്ടില്‍ ചേര്‍ത്ത് കൊടുത്താല്‍ വാട്ടരോഗം വരാതിരിക്കുന്നതിന് ഒരു പരിധി വരെ സഹായിക്കും. അല്ലെങ്കില്‍ സ്യൂഡോമോണാസ് ഒരു കിലോഗ്രാം 20 കിലോഗ്രാം ചാണകപ്പൊടിയുമായി കൂട്ടിക്കലര്‍ത്തി ഇട്ടു കൊടുക്കുന്നതും രോഗം നിയന്ത്രിക്കാന്‍ സഹായിക്കും.

പച്ചക്കറികളില്‍ ആമ വണ്ട്

പച്ചക്കറികളില്‍ ആമവണ്ടിനെ കാണാനിടയുണ്ട്. പുഴു ബാധിച്ച ഇലകള്‍ മുറിച്ചു മാറ്റിയതിനു ശേഷം 2% വീര്യമുളള വേപ്പെണ്ണ എമള്‍ഷന്‍ തളിക്കുക. പച്ചക്കറികളില്‍ ഇലപ്പേനിന്റേയും മണ്ഡരിയുടെയും ആക്രമണം നിയന്ത്രിക്കാന്‍ ലെക്കാനിസീലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ച് തളിക്കുക.

Leave a comment

ഏതു വെയിലത്തും ചെടികള്‍ തഴച്ചു വളരും, നിറയെ കായ്ക്കും : അടുക്കള അവശിഷ്ടങ്ങള്‍ കൊണ്ടൊരു വളര്‍ച്ചാ ഹോര്‍മോണ്‍

ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…

By Harithakeralam
ഗ്രോബാഗിലെ തക്കാളിച്ചെടിയില്‍ ഇരട്ടി വിളവ്

തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…

By Harithakeralam
കറിവേപ്പ് തഴച്ചു വളരാന്‍ തൈര്, മുളകിലെ കായ് പൊഴിച്ചിലിനു തേങ്ങാവെള്ളം, വേനലിന്റെ ചെറുക്കാന്‍ നാട്ടറിവുകള്‍

വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന  ചില നാട്ടറിവുകള്‍.

By Harithakeralam
ഇലകളില്‍ പൂപ്പലും വെള്ളപ്പൊടിയും ; പച്ചക്കറിച്ചെടികളെ സംരക്ഷിക്കാം

വേനല്‍ മഴ നല്ല പോലെ   ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…

By Harithakeralam
കരിയിലയുടെ അത്ഭുത ഗുണങ്ങള്‍

കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…

By Harithakeralam
വേനല്‍ക്കാല വെണ്ടക്കൃഷിയില്‍ വില്ലനായി പൊടിക്കുമിള്‍ രോഗം

വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…

By Harithakeralam
വേനലിലും പച്ചക്കറിത്തോട്ടം നിറയെ വിളവിന് അത്ഭുത ലായനി

മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…

By Harithakeralam
ടെറസില്‍ ഗ്രോബാഗ് ഒരുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം.  സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs