റെഡ് ലേഡിയുടെ പരിചരണ മുറകള്‍

നനച്ച് കൊടുക്കാന്‍ പറ്റുമെങ്കില്‍ ഇപ്പോള്‍ പപ്പായ നടാന്‍ പറ്റിയ സമയമാണ്. ഏപ്രില്‍, മേയ് മാസങ്ങള്‍ ദിവസേന ചെറുനന കൊടുത്തു പരിപാലിച്ചാല്‍ പുതുമഴതോടെ പപ്പായ നല്ല വളര്‍ച്ച നേടും.

By Harithakeralam
2024-03-13

രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗ്ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി .വേഗത്തില്‍ കേടാകാത്ത പ്രകൃതവും ഇതിന്റെ നിറവും മറ്റു ഗുണങ്ങളും റെഡ് ലേഡിയെ വ്യത്യസ്ഥമാക്കുന്നു. പഴുത്ത റെഡ് ലേഡി പപ്പായ ഏഴ് - എട്ട് ദിവസം വരെ കേടാകാതിരിക്കും. വ്യാവസായിക അടിസ്ഥാനത്തില്‍ കേരളത്തില്‍ നിരവധി പേര്‍ റെഡ് ലേഡി പപ്പായ കൃഷി ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ ആവശ്യത്തിന് ഇതു തികയുന്നില്ല. കര്‍ണാടക, തമിഴ്‌നാട് പോലുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് റെഡ് ലേഡി പപ്പായ എത്തുന്നത്. എന്നാല്‍ ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടുമുറ്റത്തും റെഡ് ലേഡി പപ്പായ വളര്‍ത്താവുന്നതേയുള്ളൂ. നനച്ച് കൊടുക്കാന്‍ പറ്റുമെങ്കില്‍ ഇപ്പോള്‍ പപ്പായ നടാന്‍ പറ്റിയ സമയമാണ്.  ഏപ്രില്‍, മേയ് മാസങ്ങള്‍ ദിവസേന ചെറുനന കൊടുത്തു പരിപാലിച്ചാല്‍ പുതുമഴതോടെ പപ്പായ നല്ല വളര്‍ച്ച നേടും.

മണ്ണും കൃഷി രീതിയും

നല്ല നീര്‍വാഴ്ച്ചയുള്ളതും നല്ലപോലെ സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലമാണ് റെഡ് ലേഡി പപ്പായ കൃഷിക്ക് ഏറെ അനിയോജ്യം. വെള്ളം ഒട്ടും ചുവട്ടില്‍ കെട്ടികിടക്കരുത്. വേരുകള്‍ അഴുകിപ്പോകാന്‍ ഇതു കാരണമാകും.

നടീല്‍ രീതി

ഒരു മീറ്റര്‍ സമചതുരത്തിലും ആഴത്തിലും കുഴി എടുക്കണം. കല്ല്, മുട്ടികള്‍ എന്നിവ ഒഴിവാക്കി കുഴിയില്‍ നിന്നെടുത്ത മണ്ണ് തന്നെയിട്ടു കുഴി പകുതി മൂടണം. ബാക്കി ഭാഗത്ത് ചാണകപ്പൊടി, എല്ലു പൊടി, ചകിരിച്ചോര്‍ എന്നിവ ഇട്ട് കുഴി നിറയ്ക്കണം. ശേഷം ചെറു പിള്ള കുഴിയെടുത്ത് തൈ നടാം. അന്‍പത് അറുപത് ദിവസം പ്രായമായ കരുത്തുള്ള തൈവേണം നടാന്‍. തൈകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. നന്നായി പരിപാലിച്ചാല്‍ നട്ട് മൂന്ന് - നാല് മാസങ്ങള്‍ കൊണ്ട് തന്നെ പൂവിട്ടു തുങ്ങും.

വളപ്രയോഗം

പച്ചില കമ്പോസ്റ്റ്, ചാണകപ്പൊടി, കോഴി കാഷ്ടം എന്നിവ പപ്പായയുടെ വളര്‍ച്ചക്ക് വളരെ നല്ലതാണ്. കൂടാതെ പത്ത് ദിവസം കൂടുമ്പോള്‍ പച്ചച്ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ പുളിപ്പിച്ച് നേര്‍പ്പിച്ചത് തടത്തിലൊഴിച്ച് കൊടുക്കുന്നതു പപ്പായയുടെ പെട്ടെന്നുള്ള വളര്‍ച്ചയ്ക്കും മികച്ച വിളവിനും സഹായിക്കും.

കീടനിയന്ത്രണം

പപ്പായ ഇലകളുടെ മഞ്ഞളിപ്പിനും ഇലകളെ ബാധിക്കുന്ന കീടങ്ങളെ തുരത്താനും സ്യൂഡോമോണസ് - കരിക്കിന്‍ വെള്ളം ഒരു ദിവസം വെച്ച് വീര്യപ്പെടുത്തിയതിന് ശേഷം ഇലകളില്‍ തളിക്കുന്നത് നല്ലതാണ്.

ജലസേചനവും മറ്റു പരിരക്ഷയും

നല്ല ജലസേചനം ആവിശ്യമുള്ള വിളയാണ് റെഡ് ലേഡി. അതു കൊണ്ട് കാര്യക്ഷമായ ജലസേചന സൗകര്യം തുടക്കം മുതല്‍ ഒരുക്കണം. കൂടുതല്‍ സ്ഥലത്ത് പപ്പായക്കൃഷിയുണ്ടെങ്കില്‍ ജലസേചനത്തിന് തുള്ളിനന സംവിധാനം അനുവര്‍ത്തിക്കാം. തടത്തില്‍ വെള്ളം കെട്ടികിടക്കാതിരിക്കാന്‍ പ്രത്യേകിച്ചു ശ്രദ്ധിക്കുകയും വേണം. കൂടാതെ വേനല്‍ ക്കാലത്ത് തടത്തില്‍ പുതയിടുന്നത് ഏറെ ഗുണം ചെയ്യും

Leave a comment

റെഡ് ലേഡി നിറയെ കായ്കളുണ്ടാവാന്‍ ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കാം

ജനുവരി ഫെബ്രുവരി മാസത്തില്‍ നട്ട റെഡ് ലേഡി പപ്പായ തൈകള്‍ നല്ല വളര്‍ച്ച നേടിയിട്ടുണ്ടാകും. നല്ല വെയില്‍ അനുകൂല ഘടകമാണെങ്കിലും നനയും മറ്റു പരിപാലനവും കൃത്യമായി നല്‍കിയിട്ടില്ലെങ്കില്‍ ചെടികള്‍ നശിച്ചു പോകാന്‍…

By Harithakeralam
വാഴയില്‍ ഇലപ്പേനും മണ്ഡരിയും: വേനല്‍ക്കാല പരിചരണം ശ്രദ്ധയോടെ

കേരളത്തിലിപ്പോള്‍ കര്‍ഷകന് നല്ല വില ലഭിക്കുന്ന വിളയാണ് വാഴപ്പഴം. നേന്ത്രന് വില കാലങ്ങളായി 60 ന് മുകളിലാണ്. മറ്റിനം വാഴപ്പഴങ്ങള്‍ക്കും മികച്ച വില ലഭിക്കുന്നു. ഒരു കാലത്ത് വലിയ പരിചരണമൊന്നുമില്ലാതെ നമ്മുടെ…

By Harithakeralam
ഇന്ത്യയുടെ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍: ചക്കയുടെ സ്വര്‍ഗം - പന്റുട്ടിയിലേക്കൊരു മധുരയാത്ര

തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്‍ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍ ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്‍…

By Harithakeralam
സ്‌ട്രോക്ക് തടയാനും കരള്‍ സംരക്ഷിക്കാനും ചാമ്പക്ക

ചുവന്ന തുടുത്തിരിക്കുന്ന ചാമ്പക്ക കണ്ടാല്‍ തന്നെ പൊട്ടിച്ച് കഴിക്കാന്‍ തോന്നും. ചാമ്പക്ക ഉപ്പും മുളകുമെല്ലാം കൂട്ടി കഴിച്ചിരുന്ന ബാല്യകാലം മുതിര്‍ന്ന തലമുറയ്ക്കുണ്ടായിരിക്കും. അന്നൊക്കെ ചുവന്നു തുടുത്ത…

By Harithakeralam
800 ഗ്രാം തൂക്കം, പ്രത്യേക നിറവും സുഗന്ധവും ; ഓസ്‌ട്രേലിയന്‍ മാമ്പഴം R2E2

R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…

By Harithakeralam
ഒട്ടു മാവിന്‍ തൈകളില്‍ കൊമ്പ് ഉണക്കം

ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…

By Harithakeralam
മികച്ച വരുമാനത്തിനും ആരോഗ്യത്തിനും അവൊക്കാഡോ

ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…

By Harithakeralam
മത്തനില്‍ പൂകൊഴിയുന്നുണ്ടോ...? നിഷ്പ്രയാസം പരിഹാരം കാണാം

മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs