പടവലം, പാവല്‍ പോലുള്ള മഴക്കാലത്തും തരക്കേടില്ലാത്ത വിളവു തരുമെങ്കിലും രോഗങ്ങളും കീടങ്ങളും വലിയ രീതിയില്‍ ആക്രമിക്കാനെത്തും
മഴക്കാലത്ത് നല്ല പരിചരണം ആവശ്യമുള്ളവയാണ് പന്തല്‍ വിളകള്‍. പടവലം, പാവല്‍ പോലുള്ള മഴക്കാലത്തും തരക്കേടില്ലാത്ത വിളവു തരുമെങ്കിലും രോഗങ്ങളും കീടങ്ങളും വലിയ രീതിയില്‍ ആക്രമിക്കാനെത്തും. നല്ല പരിചരണം നല്‍കിയെങ്കില്‍ മാത്രമേ ഈ സമയത്ത് വിളവ് കൃത്യമായി ലഭിക്കുകയുള്ളൂ. മികച്ച വിലയും ഈ സമയത്ത് പടവലത്തിനും പാവലിനുമെല്ലാമുണ്ട്. ഇതിനാല്‍ വിളവു നശിച്ചാല്‍ വലിയ നഷ്ടമായിരിക്കുമുണ്ടാകുക.
പടവലം, പാവല്‍ എന്നിവ കായ്ക്കുന്നതോടെ കായീച്ചയുടെ ശല്യം തുടങ്ങും. പുഴുക്കള്‍ കായ്ക്കുള്ളിലെ മാംസള ഭാഗങ്ങള്‍ തിന്ന് നശിപ്പിക്കുന്നു. പിന്നീട് ഇവ അഴുകാന്‍ തുടങ്ങും. ഈ പുഴുക്കളുടെ സമാധി ദശ മണ്ണിനുള്ളിലാണ്. ഇതിനാല്‍ കേടുവന്ന കായ്കള്‍ മണ്ണില്‍ വീഴാതെ പറിച്ചെടുത്ത് നശിപ്പിക്കണം. പന്തലില്‍ ഇടവിട്ട് പഴക്കെണി, തുളസിക്കെണി എന്നിവ തൂക്കിയിട്ടാല്‍ കായീച്ചയുടെ ആക്രമണം ചെറുക്കാനാവും.കൂടാതെ ഫിറമോണ്‍ കെണികള്‍ 15 സെന്റിന് ഒരെണ്ണം എന്ന തോതില്‍ തോട്ടത്തില്‍ തൂക്കിയിടുക.
തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിന്റെ ആരംഭമായതിനാല്‍ പച്ചക്കറികളില്‍ മൃദുരോമപ്പൂപ്പ് എന്ന കുമിള്‍ രോഗം കാണാനിടയുണ്ട്. മുന്‍കരുതലായി െ്രെടക്കോഡര്‍മ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തിലെന്ന തോതില്‍ 15 ദിവസം ഇടവിട്ട് ഇലയുടെ അടിയില്‍ പതിയത്തക്ക വിധത്തില്‍ കലക്കി തളിക്കുക. രോഗനിയന്ത്രണത്തിനായി കര്‍സേറ്റ് 2 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തി തളിക്കാം.
ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്. മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
© All rights reserved | Powered by Otwo Designs
Leave a comment