കോള്‍റാബി, ബ്രോക്കോളി : പുതിയ താരങ്ങള്‍

ശീതകാല വിളകളില്‍ കേരളത്തിലെ പുതിയ താരങ്ങളാണ് കോള്‍ റാബിയും ബ്രോക്കോളിയും. ചെറുപ്രായത്തില്‍ കാഴ്ചയില്‍ കോളിഫ്ളവറിനെ പോലെയാണ് കോള്‍റാബി

By Harithakeralam
2023-10-03

ശീതകാല വിളകളില്‍ കേരളത്തിലെ പുതിയ താരങ്ങളാണ് കോള്‍ റാബിയും ബ്രോക്കോളിയും. ചെറുപ്രായത്തില്‍ കാഴ്ചയില്‍ കോളിഫ്ളവറിനെ പോലെയാണ് കോള്‍റാബി. വലുതാകുന്തോറും മണ്ണിന് മുകളിലായി കാണ്ഡം വീര്‍ത്തു വരും ഒരു പന്ത് പോലെ. കോളിഫ്ളവറിന്റെ പൂവാണ് ഭക്ഷ്യയോഗ്യമെങ്കില്‍ കോള്‍റാബിയുടെ വീര്‍ത്തുവരുന്ന തണ്ടാണ് പച്ചക്കറിയായി ഉപയോഗിക്കുന്നത്. കാബേജും കോളിഫ്ളവറും കൃഷിചെയ്യുന്നതിന് സമാനമാണ് കോള്‍റാബിയുടെ കൃഷിയും.

ഗുണങ്ങള്‍ നിരവധി

നിരവധി ഗുണങ്ങളാണ് കോള്‍റാബിക്കുളളത്. വിറ്റാമിന്‍ എ, ബി6,ഡി,ഇ,കെ എന്നിവയും അടങ്ങിയിട്ടുണ്ട്. കാത്സ്യം, അയേണ്‍, പൊട്ടാസ്യം, സോഡിയം എന്നീ ധാതുക്കളുമുണ്ട്. ഇതിനാല്‍ കുട്ടികള്‍ക്കും നല്ലതാണ് കോള്‍റാബി കഴിക്കുന്നത്. നോള്‍കോള്‍, ടര്‍ണിപ് കാബേജ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ധാരാളമായി ഈ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. ഭക്ഷ്യയോഗ്യമായ തണ്ട് വറുത്തോ മസാലയിട്ട് വഴറ്റി കഴിക്കാം.

ബ്രോക്കോളിയും വളരും

ശീതകാല പച്ചക്കറികളില്‍ ഗുണത്തിലും രുചിയിലും ഏറെ മുമ്പിലാണ് ബ്രോക്കോളി. ധാരാളം നാരുകള്‍, പ്രോട്ടീന്‍, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ ബി 6, കോപ്പര്‍, പൊട്ടാസ്യം എന്നിവ ബ്രോക്കോളിയില്‍ അടങ്ങിയിട്ടുണ്ട്. വയനാട്, ഇടുക്കി തുടങ്ങി പ്രദേശങ്ങളില്‍ ബ്രോക്കോളി കൃഷി വ്യാപകമായി വരുന്നു. കാല്‍സ്യം ധാരാളം അടങ്ങിട്ടുള്ള ബ്രോക്കോളി എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ്. ബീറ്റാകരോട്ടിന്‍, വൈറ്റമിന്‍ ബി, വൈറ്റമിന്‍ ഇ എന്നിവ ബ്രോക്കോളിയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ കണ്ണിന്റെ ആരോഗ്യത്തിനു വളരെയധികം ഗുണപ്രദമാണ്. കാബേജും കോളിഫ്ളവറും നടുന്ന രീതിതന്നെയാണ് ബ്രോക്കോളിക്കും. ട്രെകളില്‍ നടില്‍ മിശ്രിതം നിറച്ചു വിത്ത് പാകി മുളപ്പിക്കണം. ഒരു മാസം കൊണ്ട് തന്നെ മാറ്റി നടാനാകും. വളപ്രയോഗവും പരിചരണവും എല്ലാം. കോളിഫ്ളവറിന്റെ രീതി തന്നെ അവലംബിക്കാം.

ശീതകാല കിഴങ്ങുവര്‍ഗങ്ങള്‍

പ്രധാനപ്പെട്ട ശീതകാല വിളകളായ സവാള, ഉള്ളി, കാരറ്റ്, മുള്ളങ്കി, ബീറ്റ്റൂട്ട് എന്നിവ നമ്മുടെ നാട്ടില്‍ മഞ്ഞുകാലത്ത് കൃഷി ചെയ്യാവുന്ന വിളകളാണ്. ഡാര്‍ക്ക് റെഡ്, അര്‍ക്കനികേതന്‍, എന്‍ 53 എന്നിവയാണു പ്രധാനപ്പെട്ട സവാള ഇനങ്ങള്‍. വിത്തുപാകി മുളപ്പിച്ച് നാല്‍പത് ദിവസം പ്രായമെത്തിയ തൈകള്‍ പറിച്ചു നട്ടാണ് സവാളയുടെ കൃഷി രീതി. 

നല്ലപ്പോലെ ഇളകിയ മണ്ണില്‍ ജൈവവളം ചേര്‍ത്ത് 90 സെ.മീ വീതിയിലും 10 സെ.മീ ഉയരത്തിലുമുള്ള തടമെടുത്ത് അതില്‍ 10 സെ.മീ അകലത്തിലായി തൈകള്‍ നടാം. നാലുമാസമാകുമ്പോള്‍ വിളവെടുക്കാവുന്നതാണ്. ഇലകള്‍ മഞ്ഞനിറമായി വാടി വീഴുമ്പോളാണ് സവാള വിളവെടുക്കുന്നത്. വിളവെടുത്ത് കുറച്ചുദിവസം തണലത്തിട്ട് ഉണക്കിയതിനു ശേഷം തലപ്പൂ മാറ്റി വീണ്ടും ഉണക്കുക. അതിനുശേഷം ഉപയോഗിക്കാവുന്നതാണ്.

കാരറ്റും മുള്ളങ്കിയും  

കാരറ്റ്, മുള്ളങ്കി, ബീറ്റ്റൂട്ട് എന്നിവ നേരിട്ട് വിത്തുപാകി നടുന്ന രീതിയാണ് നല്ലത്. നല്ല വെയിലും ഇളക്കവുമുള്ള മണ്ണില്‍ 90 സെന്റിമീറ്റര്‍ വീതിയും 10 സെ.മീ ഉയരവമുള്ള തടത്തില്‍ ജൈവവളം ചേര്‍ത്തതിനു ശേഷമാണ് വിത്തു പാകേണ്ടത്. ഇതിനു വേണ്ടി തടത്തില്‍ വിരലുകൊണ്ട് 2 സെ.മീ താഴ്ചയിലും 45 സെ.മീ അകലത്തിലുമായി ചെറിയ ചാലുകള്‍ ഉണ്ടാക്കുക. ഈ ചാലുകളില്‍ മുള്ളങ്കി, കാരറ്റ് എന്നിവയുടെ വിത്തുകള്‍ സമം മണലും ചേര്‍ത്ത് പാകുക. ബീറ്റ്റൂട്ടിന്റെ വിത്തുകള്‍ വലുതായതിനാല്‍ 10 സെ.മീ അകലത്തില്‍ ഇട്ടുകൊടുക്കുക. വിത്തു പാകിയതിനു ശേഷം മേല്‍മണ്ണുകൊണ്ട് വിത്തു മൂടുക. തുടര്‍ന്ന് ചെറുനന നല്‍കുക. വിത്തു മുളച്ച് രണ്ടാഴ്ചക്കുശേഷം വളപ്രയോഗം നടത്തണം. ജൈവവളമിട്ട് മണ്ണു വിതറുക, ഒരുമാസത്തിന് ശേഷം തടത്തിലെ കളകള്‍ പറിച്ച് ഒന്നുകൂടി വളപ്രയോഗം ആവര്‍ത്തിക്കുക. ആവശ്യത്തിനു ജലസേചനം ഉറപ്പു വരുത്തുക. ഇലകള്‍ മഞ്ഞളിക്കുന്നതിനു മുന്‍പ് വിളവെടുക്കണം.

Leave a comment

ഏതു വെയിലത്തും ചെടികള്‍ തഴച്ചു വളരും, നിറയെ കായ്ക്കും : അടുക്കള അവശിഷ്ടങ്ങള്‍ കൊണ്ടൊരു വളര്‍ച്ചാ ഹോര്‍മോണ്‍

ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…

By Harithakeralam
ഗ്രോബാഗിലെ തക്കാളിച്ചെടിയില്‍ ഇരട്ടി വിളവ്

തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…

By Harithakeralam
കറിവേപ്പ് തഴച്ചു വളരാന്‍ തൈര്, മുളകിലെ കായ് പൊഴിച്ചിലിനു തേങ്ങാവെള്ളം, വേനലിന്റെ ചെറുക്കാന്‍ നാട്ടറിവുകള്‍

വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന  ചില നാട്ടറിവുകള്‍.

By Harithakeralam
ഇലകളില്‍ പൂപ്പലും വെള്ളപ്പൊടിയും ; പച്ചക്കറിച്ചെടികളെ സംരക്ഷിക്കാം

വേനല്‍ മഴ നല്ല പോലെ   ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…

By Harithakeralam
കരിയിലയുടെ അത്ഭുത ഗുണങ്ങള്‍

കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…

By Harithakeralam
വേനല്‍ക്കാല വെണ്ടക്കൃഷിയില്‍ വില്ലനായി പൊടിക്കുമിള്‍ രോഗം

വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…

By Harithakeralam
വേനലിലും പച്ചക്കറിത്തോട്ടം നിറയെ വിളവിന് അത്ഭുത ലായനി

മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…

By Harithakeralam
ടെറസില്‍ ഗ്രോബാഗ് ഒരുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം.  സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs