ഒക്‌റ്റോബര്‍ മുതല്‍ ജനുവരി വരെയുള്ള മൂന്ന് മാസങ്ങളാണ് ഏറെ അനുയോജ്യം. മഴയുടെ ശക്തി കുറഞ്ഞു തുടങ്ങിയതിനാല്‍ ശീതകാല പച്ചക്കറികള്‍ നടാം.
കാബേജ്, കോളിഫ്‌ളവര്‍, ബ്രോക്കോളി, കോള്‍റാബി, കാരറ്റ്, ബീറ്റ്‌റൂട്ട്, റാഡിഷ്, ബീന്‍സ്, പീസ്, ഉള്ളി ഇനങ്ങള്‍ തുടങ്ങിയ ശീതകാല പച്ചക്കറികള്‍ക്ക് മലയാളികളുടെ ഭക്ഷണക്രമത്തില്‍ വലിയ സ്ഥാനമുണ്ട്. കേരളത്തിന്റെ മിക്ക പ്രദേശങ്ങളും ഇത്തരം കൃഷിക്ക് വളരെ അനുയോജ്യമാണ്. പ്രത്യേകിച്ച് വയനാട്, ഇടുക്കി, പാലക്കാട്, കണ്ണൂര്‍ തുടങ്ങി ഹൈറേഞ്ച് മേഖലകള്‍ ശീതകാല പച്ചക്കറികള്‍ക്ക് ഏറെ അഭികാമ്യമാണ്. നല്ല തണുപ്പും അതുപോലെ തന്നെ നല്ല സൂര്യപ്രകാശവും ആവിശ്യമുള്ള വിളകളാണിവ. ഒക്‌റ്റോബര്‍ മുതല്‍ ജനുവരി വരെയുള്ള മൂന്ന് മാസങ്ങളാണ് ഏറെ അനുയോജ്യം. മഴയുടെ ശക്തി കുറഞ്ഞു തുടങ്ങിയതിനാല്‍ ശീതകാല പച്ചക്കറികള്‍ നടാം.
നീര്‍വാര്‍ച്ച സൗകര്യമുള്ളതും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നതും മണല്‍ കലര്‍ന്ന പശിമരാശിയുള്ള മണ്ണുമാണ് കൃഷിക്ക് നല്ലത്. അല്ലാത്ത മണ്ണിലും അത്യാവശ്യം മണലും ജൈവ വളങ്ങളും കൂട്ടി കൃഷിക്ക് അനുയോജ്യമാക്കാം. ചെറുചാലുകളുണ്ടാക്കി തൈകള്‍ അതില്‍ നടുന്ന രീതിയാണ് നല്ലത്. ഈ ചാലില്‍ അല്ലെങ്കില്‍ തടത്തില്‍ തണലത്തിട്ട് ഉണങ്ങിയ ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്തു വേണം തൈകള്‍ നടാന്‍. 70 സെ.മി ഇടവിട്ട് ചാലുകളെടുത്ത് തൈകള്‍ തമ്മില്‍ 50 സെ.മി അകലത്തില്‍ നടാം. പോട്രേകളില്‍ ലഭിക്കുന്ന തൈകള്‍ വേരിളക്കം തട്ടാതെ വേണം നടാനായി എടുക്കാന്‍. ഗുണമേന്മയുള്ള തൈകള്‍ വാങ്ങി നാടാന്‍ ശ്രദ്ധിക്കുക.
നട്ട തൈകള്‍ക്ക് കുറച്ചു ദിവസം തണല്‍ നല്‍കണം. മൂന്നാഴ്ച കഴിഞ്ഞ് ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കില്‍ മണ്ണിര കമ്പോസ്റ്റ് കൂടെ കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ കൂടി കലര്‍ത്തി തൈകള്‍ക്ക് ചുറ്റുമിട്ട് മണ്ണു വിതറണം. 15 ദിവസം കഴിഞ്ഞ് ഇതൊന്നുകൂടി ആവര്‍ത്തിക്കുക. മഴയില്ലാത്ത ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ വെള്ളം തളിച്ചു കൊടുക്കണം. നല്ല ജലസേചനം വേണ്ട വിളയാണ് കാബേജും കോളിഫ്ളവറും. നട്ട് ഒരുമാസം കഴിഞ്ഞ് ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ പുളിച്ചതിന്റെ തെളി കൂടുതല്‍ വെള്ളം ചേര്‍ത്തു തടത്തിലൊഴിച്ചു കൊടുക്കുന്നത് ചെടിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും. ഇങ്ങനെ രണ്ട്-മൂന്ന് തവണ 15 -20 ദിവസം കൂടുമ്പോള്‍ ആവര്‍ത്തിക്കണം. കോളിഫ്ളവറിനും കാബേജിന്റെയും ഫ്ളവറിങ്ങ് നടക്കാന്‍ സമയമാകുമ്പോള്‍ ചാരം അഥവാ വെണ്ണീര് തടത്തില്‍ നല്‍കുന്നതും ഗുണം ചെയ്യും. തൈകള്‍ നട്ട് 50 ദിവസം കഴിയുന്നതോടെ ഒരു പിടി ചാരം തടത്തിനു ചുറ്റം വിതറി കൊടുക്കാം. 15 ദിവസം കഴിഞ്ഞ് ഒന്നുകൂടി ഇങ്ങനെ അവര്‍ത്തിക്കണം. ഹ്രസ്വകാല വിളയായ കാബേജും കോളിഫ്ളവറും തൈ നട്ട് 80-90 ദിവസം കൊണ്ട് വിളവെടുക്കാന്‍ പാകമാകും.
പലതരത്തിലുള്ള ഇല തീനി പുഴുക്കളാണ് സാധാരണയായി ശീതകാല പച്ചക്കറികളില്‍ കണ്ടുവരാറ്. ദിവസവും ചെടികളെ നോക്കി പുഴുവിനെ പെറുക്കി കൊല്ലുകയാണ് ഏറ്റവും നല്ല നിയന്ത്രണമാര്‍ഗം. രണ്ടുശതമാനം വീര്യമുള്ള വെളുത്തുള്ളി വേപ്പെണ്ണ മിശ്രിതവും തളിക്കാം. ബാക്റ്റീരിയല്‍ രോഗത്തെ ചെറുക്കാന്‍ ജീവാണു കീടനാശിനികള്‍ ഉപയോഗിക്കാം. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളില്‍ തളിക്കുക. ശീതകാല പച്ചക്കറി കൃഷിയിലെ മറ്റൊരു പ്രധാന ശത്രു ഒച്ചിന്റെ ആക്രമണമാണ്. ദിവസവും ഇലകള്‍ നിരീക്ഷിക്കുകയും ഒച്ചുണ്ടെങ്കില്‍ എടുത്ത് നശിപ്പിക്കുകയാണ് ഇതിനെതിരേയുള്ള മാര്‍ഗം. നീറ്റ് കക്ക പൊടിച്ചത്, കല്ല് ഉപ്പ് പൊടിച്ച് വിതറല്‍ എന്നിവയും ഒച്ചിനെതിരേ ഉപയോഗിക്കാവുന്ന മാര്‍ഗങ്ങളാണ്.
നന്നായി പരിപാലിച്ചാല്‍ കാബേജും കോളിഫ്‌ളവറും 50-60 ദിവസം കൊണ്ട് ഫ്ളവറിങ്ങ് നടക്കും. തുടര്‍ന്ന് ഒരു മാസം കൊണ്ട് ഫ്‌ളവര്‍ വലുതാകുകയും വിളവെടുപ്പിന് പാകമാകുകയും ചെയ്യും. കോളി ഫ്ളവറിന്റെ ഭക്ഷ്യയോഗ്യമായ ഭാഗത്തെ കര്‍ഡ് എന്നാണ് പറയുന്നത്. കാരറ്റ്, ബീറ്റ്‌റൂട്ട്, മുള്ളങ്കി, സവാള പോലുള്ള കിഴങ്ങുവര്‍ഗങ്ങള്‍ക്കും ഇതേ കൃഷി രീതി പിന്തുടരാം.
മണ്ണ്, മണല്‍ അല്ലങ്കില്‍ ചകിരിച്ചോര്‍, ചാണകപ്പൊടി, അല്‍പ്പം എല്ല് പൊടി, വേപ്പിന്‍പ്പിണ്ണാക്കും എന്നിവയെല്ലാം കൂടി നന്നായി ഇളക്കി ഗ്രോബാഗിന്റെ എഴുപത് ശതമാനം നിറച്ച് തൈകള്‍ നടാം. ചാണകപ്പൊടിക്ക് പകരം ഉണങ്ങി തണുത്ത കോഴി വളവും മിശ്രിതം തയാറാക്കാന്‍ ഉപയോഗിക്കാം. വളപ്രയോഗവും പരിപാലനവും എല്ലാ നേരത്തെ പറഞ്ഞതു പ്രകാരം ചെയ്യണം. ജലസേചനം ആവിശ്യത്തിന് മാത്രം നടത്തുക. ഗ്രോബാഗില്‍ കൊടുക്കുന്ന വെള്ളത്തിന്റെ അളവ് കൂടിയാല്‍ കെട്ടിക്കിടന്ന് തൈ ചീഞ്ഞു പോകാന്‍ ഇടയാകും. ഇതിനാല്‍ ഗ്രോബാഗില്‍ വെള്ളം ഒലിച്ച് പോകാന്‍ സുഷിരങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. നന്നായി പരിപാലിച്ചാല്‍ നിലത്ത് നട്ട് വിളവെടുക്കുന്നതിന് മുമ്പ് തന്നെ ഗ്രോബാഗില്‍ വിളവെടുക്കാം.
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
© All rights reserved | Powered by Otwo Designs
Leave a comment