ഡ്രിപ്പ്, സ്പ്രിംഗ്ളര്‍ തുടങ്ങിയ സംവിധാനങ്ങള്‍ വഴി 40-50% വെള്ളം ലാഭിക്കുന്നതിനോടൊപ്പം വിളവും, ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയും വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക് ഇനി വളരെ സുഗമമായി പദ്ധതിയുടെ ഭാഗമാകാന്‍ കഴിയുമെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന 'പെര് ഡ്രോപ്പ് മോര് ക്രോപ്പ്' (PDMC) പദ്ധതിക്കായുള്ള പുതിയ വെബ് പോര്‍ട്ടലിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗവണ്മെന്റ് സെക്രട്ടേറിയറ്റ്, അനക്സ്സ് - II, നവ കൈരളി ഹാളില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥാ വ്യതിയാനവും ജലക്ഷാമവും രൂക്ഷമാകുന്ന സാഹചര്യത്തില്‍, പരമ്പരാഗത ജലസേചന രീതികള്‍ക്ക് പകരമായി ജലം ലാഭകരവും കാര്യക്ഷമവുമായി ഉപയോഗിക്കാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം മന്ത്രി പറഞ്ഞു.
ഡ്രിപ്പ്, സ്പ്രിംഗ്ളര്‍ തുടങ്ങിയ സംവിധാനങ്ങള്‍ വഴി 40-50% വെള്ളം ലാഭിക്കുന്നതിനോടൊപ്പം വിളവും, ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയും വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സൂഷ്മ ജലസേചന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സ്മാര്‍ട്ട് കൃഷി രീതികള്‍ കൂടി നടപ്പിലാക്കുന്ന തരത്തില്‍ പദ്ധതി കൂടുതല്‍ ഫലപ്രദമായി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ കഴിയണം മന്ത്രി പറഞ്ഞു. ചടങ്ങില്‍ പി.ഡി.എം.സി. പദ്ധതിയിലെ അപേക്ഷകനായ റോബിന്‍സണ്‍ എന്ന മുതിര്‍ന്ന കര്ഷകന് മന്ത്രി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേനയുള്ള ആദ്യത്തെ സാക്ഷ്യപത്രം കൈമാറി. കര്‍ഷകര്‍ക്ക് സ്വന്തമായോ, https://pdmc.da.gov.in/KeralaMIS എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. നിലവില്‍ അപേക്ഷ പരിഗണിക്കപ്പെടുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്ന തരത്തിലാണ് പോര്‍ട്ടല്‍ സജ്ജീകരിച്ചിരിക്കുന്നത്. അപേക്ഷയ്ക്കായി ആധാര്‍ കാര്‍ഡ്, ഭൂഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍, ബാങ്ക് വിവരങ്ങള്‍ എന്നിവയാണ് ആവശ്യമായ രേഖകള്‍. ഈ വര്‍ഷം ഓണ്‍ലൈനിനൊപ്പം കൃഷി എഞ്ചിനീയറുടെ കാര്യാലയത്തില്‍ ലഭ്യമാക്കിയിട്ടുള്ള നിശ്ചിത ഫോര്‍മാറ്റില്‍ ഓഫ്ലൈന് അപേക്ഷകളും സ്വീകരിക്കുന്നതാണ്.
കൃഷി വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന് സ്വാഗതം ആശംസിച്ചു. കേന്ദ്ര കൃഷി മന്ത്രാലയം ഡെപ്യൂട്ടി കമ്മീഷണര്‍ (RFS) യോഗേഷ് അശോക് റണ്ഡലാല്, GGRC ജോയിന്റ് സി.ഇ.ഒ ഡോ. അശുതോഷ് വഡാവാലെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയര്‍ രാജ്മോഹന്‍ സി. കെ. നന്ദി രേഖപ്പെടുത്തി.
പദ്ധതിയുടെ പ്രധാന സവിശേഷതകളും ആനുകൂല്യങ്ങളും
1. സബ്സിഡി നിരക്ക്: ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് ചെലവിന്റെ 55 ശതമാനം, മറ്റ് കര്‍ഷകര്‍ക്ക് 45 ശതമാനം സബ്സിഡി ലഭിക്കും. FRA പട്ടികയില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ക്ക് 90 ശതമാനം വരെ ആനുകൂല്യം ലഭ്യമാണ്.
2. അധിക ആനുകൂല്യങ്ങള്‍: തെങ്ങ് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് 30 ശതമാനം അധിക സബ്സിഡി ലഭിക്കും. കൂടാതെ ബോര്‍വെല്‍, പമ്പ് സെറ്റ്, മഴവെള്ള സംഭരണി തുടങ്ങിയ ഘടകങ്ങള്‍ക്കും സഹായം അനുവദിക്കും.
3. ഡിജിറ്റല്‍ സുതാര്യത: അപേക്ഷ സമര്‍പ്പിക്കുന്നതു മുതല്‍ സബ്സിഡി തുക ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടില്‍ എത്തുന്നതുവരെ ഉള്ള എല്ലാ ഘട്ടങ്ങളുടെയും വിവരങ്ങള്‍ പോര്‍ട്ടല്‍ മുഖേന തത്സമയം അറിയാന്‍ കഴിയും.
പദ്ധതി സംബന്ധിച്ച വിശദവിവരങ്ങള്‍ക്കായി 1800-425-2512 എന്ന ടോള്‍ ഫ്രീ നമ്പറില്‍ കര്‍ഷകര്‍ക്ക് ബന്ധപ്പെടാവുന്നതാണ്.
ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…
നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…
തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS) റാബി-II 2025 സീസണ് അപേക്ഷാ…
കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള ഏര്‍പ്പെടുത്തിയ ക്ഷീര പ്രതിഭാ പുരസ്കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത് പുല്‍പ്പറമ്പില്‍ പി.ഐ.…
കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…
തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്ട്രോള് റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…
മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…
© All rights reserved | Powered by Otwo Designs
Leave a comment