കോവല്‍ കൃഷിയില്‍ വിജയം കൈവരിച്ച കര്‍ഷകരുടെ അനുഭവങ്ങളാണ് വായനക്കാരുമായി പങ്ക് വയ്ക്കുന്നത്.
മഴ തുടങ്ങിയതോടെ തലപ്പ് വെട്ടി വിട്ട കോവല്‍ വള്ളികള്‍ നല്ല പോലെ പടര്‍ന്നു വളര്‍ന്നിട്ടുണ്ടാകും. ഇനിയങ്ങോട്ട് ചെറിയൊരു ശ്രദ്ധ കൊടുത്തു പരിപാലിച്ചാല്‍ തന്നെ വര്‍ഷം മുഴുവന്‍ കോവല്‍ നന്നായി കായ്ക്കും. കോവലില്‍ നിന്നും മികച്ച വിളവിന് എന്തെല്ലാം ചെയ്യണം. കോവല്‍ കൃഷിയില്‍ വിജയം കൈവരിച്ച കര്‍ഷകരുടെ അനുഭവങ്ങളാണ് വായനക്കാരുമായി പങ്ക് വയ്ക്കുന്നത്.
കായ്ക്കാതെ നില്‍ക്കുന്ന കോവലിന്റെ തലപ്പുകള്‍ നിര്‍ബന്ധമായും ഇടയ്ക്ക് നുള്ളികളയുക. എങ്കില്‍ പുതിയ തളിര്‍ ശാഖകള്‍ വന്നു പൂത്ത് കായ്ക്കും.
കായ്ക്കാന്‍ മടിച്ചു നില്‍ക്കുന്ന കോവലിനും അല്ലാത്തതിനും തടത്തില്‍ കഞ്ഞിവെള്ളവും ചാരവും കൂട്ടി ഇളക്കി ഒഴിച്ചു കൊടുക്കുക. തടം ചെറുതായി ഇളക്കിയതിനു ശേഷം വേണം വളപ്രയോഗം നടത്താന്‍.
സൂഷ്മ മൂലകങ്ങളുടെ കുറവു കാരണം ചെടികള്‍ യഥാസമയം പൂവിടാനും കായ്ക്കാനും മടി കാണിക്കാറുണ്ട്. അതുകൊണ്ട് കായ്ക്കാതെ നില്‍ക്കുന്ന കോവലിന്റെ തടം വേരിനു ക്ഷതം പറ്റാത്ത രീതിയില്‍ ഇളക്കി സൂഷ്മമൂലകങ്ങള്‍ അടങ്ങിയ വളങ്ങള്‍ തടത്തില്‍ വിതറി നനച്ചു കൊടുക്കുക. ചെടിവേഗം കായ്ക്കും.
4. കോവല്‍ നടുന്ന ഭാഗത്തും, പന്തലിലും അവശ്യത്തിന് സൂര്യപ്രകാശമുണ്ടെന്ന് ഉറപ്പാക്കണം. സൂര്യപ്രകാശം കുറവുള്ള സ്ഥലങ്ങളില്‍ നട്ട കോവലുകള്‍ കായ്ക്കാന്‍ മടിക്കും.
കോവല്‍ നട്ട് കായ്ച്ചു കഴിഞ്ഞാല്‍ പിന്നീട് വളപ്രയോഗം വേണ്ടന്നു വിചാരിക്കുന്നവരാണ് മിക്കവരും. എന്നാല്‍ മറ്റു പച്ചക്കറികള്‍പ്പോലെ തന്ന ഇടയ്ക്ക് ഏന്തെങ്കിലുമൊക്കെ വളങ്ങള്‍ നല്‍കി കൊണ്ടിരിക്കണം കോവലിനും.
7. വാടിയതും പഴുത്തതും ഉണങ്ങിയതുമായ ഇലകളും തണ്ടുകളും യഥാസമയം മുറിച്ചു നശിപ്പിച്ചു കളയുക.
8. കാല്‍സ്യത്തിന്റെ കുറവ് പരിഹരിക്കുക. നടുമ്പോഴും പിന്നിട് മൂന്നു മാസത്തില്‍ ഒരു തവണ വീതവും തടത്തില്‍ നീറ്റുകക്ക പൊടിച്ചു വിതറി നനച്ച് കൊടുക്കുക. ചെടികള്‍ക്ക് പല രോഗങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കും, നന്നായി പൂവിട്ട് കായ്ക്കും.
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
© All rights reserved | Powered by Otwo Designs
Leave a comment