വേനലില്‍ നിന്നും പൂര്‍ണമായി തോട്ടത്തെ സംരക്ഷിക്കല്‍ അസാധ്യമാണെങ്കിലും ചില കാര്യങ്ങള്‍ ചെയ്തു നോക്കാം.
ക്രമാതീതമായി ഉയര്‍ന്ന വേനല്‍ച്ചൂട് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് വാഴക്കൃഷിയിലാണ്. ചൂട് ശക്തമായതോടെ വാഴകള്‍ നടുവൊടിഞ്ഞ് വീഴുന്നതു കര്‍ഷകന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുകയാണ്. സാമ്പത്തികമായി വലിയ നഷ്ടമാണ് കേരളത്തിലെ കര്‍ഷകര്‍ക്കിതുമൂലമുണ്ടാകുന്നത്. വേനലില്‍ നിന്നും പൂര്‍ണമായി തോട്ടത്തെ സംരക്ഷിക്കല്‍ അസാധ്യമാണെങ്കിലും ചില കാര്യങ്ങള്‍ ചെയ്തു നോക്കാം.
1. വാഴച്ചുവട് കരിയിലയോ മറ്റ് ജൈവവസ്തുക്കളോ വിള അവശിഷ്ടങ്ങളോ ഉപയോഗിച്ച് പുതയിടുക.
2. കണികജലസേചന രീതി (12 ലിറ്റര്‍ / ഒരു ദിവസം/ വാഴയൊന്നിന്) അവലംബിക്കുക
3. വരള്‍ച്ച പ്രതിരോധിക്കാന്‍ വാഴയിലകളില്‍ സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് ( 5 ഗ്രാം ഒരു ലിറ്റര്‍വെളളത്തില്‍) രണ്ടാഴ്ചത്തെ ഇടവേളകളില്‍ തളിച്ചുകൊടുക്കാം.
4. വാഴയിലയില്‍ ഇലപ്പേനിന്റേയും മണ്ഡരിയുടേയും ആക്രമണത്തിനു സാധ്യതയുണ്ട്. ഇലയുടെ അടിവശത്ത് വീഴത്തക്ക രീതിയില്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിനറല്‍ ഓയില്‍ 25 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കാം. വെറ്റബിള്‍ സള്‍ഫര്‍ 2 ഗ്രാം 1 ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുന്നതും മണ്ഡരിക്കെതിരേ ഫലപ്രദമാണ്.
5 . തടതുരപ്പന്‍ പുഴുവിനെ നിയന്ത്രിക്കാന്‍വേപ്പധിഷ്ടിത കീടനാശിനി 6 മി.ലി ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന കണക്കിന് 5-ാം മാസം മുതല്‍ ഓരോമാസവും തടിയില്‍ സ്പ്രേ ചെയ്യുകയും ഇലക്കവിളുകളില്‍ ഒഴിക്കുകയും ചെയ്യുക.
6. തോട്ടം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഉണങ്ങി തൂങ്ങിയ ഇലകള്‍ മുറിച്ചു കളയണം. കീടബാധയേറ്റ വാഴ യഥാസമയം നശിപ്പിക്കണം.
7. കുലകള്‍ വലിപ്പമെത്തി തുടങ്ങിയാല്‍ ചൂടില്‍ നിന്നും സംരക്ഷണം നല്‍കണം. ഇതിനായി പൊതിഞ്ഞു വയ്ക്കാം.
9. തടത്തില്‍ ആവശ്യത്തിന് മണ്ണുണ്ടെന്ന് ഉറപ്പ് വരുത്തുക.
10. കുല വരുന്നതിനു മുമ്പ് താങ്ങുകാല്‍ കൊടുത്തോ കയര്‍ കെട്ടിയോ കാറ്റില്‍നിന്നും സംരക്ഷണം നല്‍കണം. കുല വന്നശേഷം വാഴയുടെ ഇടഭാഗം ഇളക്കരുത്.
ജനുവരി ഫെബ്രുവരി മാസത്തില്‍ നട്ട റെഡ് ലേഡി പപ്പായ തൈകള്‍ നല്ല വളര്‍ച്ച നേടിയിട്ടുണ്ടാകും. നല്ല വെയില്‍ അനുകൂല ഘടകമാണെങ്കിലും നനയും മറ്റു പരിപാലനവും കൃത്യമായി നല്‍കിയിട്ടില്ലെങ്കില്‍ ചെടികള്‍ നശിച്ചു പോകാന്‍…
കേരളത്തിലിപ്പോള്‍ കര്‍ഷകന് നല്ല വില ലഭിക്കുന്ന വിളയാണ് വാഴപ്പഴം. നേന്ത്രന് വില കാലങ്ങളായി 60 ന് മുകളിലാണ്. മറ്റിനം വാഴപ്പഴങ്ങള്‍ക്കും മികച്ച വില ലഭിക്കുന്നു. ഒരു കാലത്ത് വലിയ പരിചരണമൊന്നുമില്ലാതെ നമ്മുടെ…
തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്‍ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍ ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്‍…
ചുവന്ന തുടുത്തിരിക്കുന്ന ചാമ്പക്ക കണ്ടാല്‍ തന്നെ പൊട്ടിച്ച് കഴിക്കാന്‍ തോന്നും. ചാമ്പക്ക ഉപ്പും മുളകുമെല്ലാം കൂട്ടി കഴിച്ചിരുന്ന ബാല്യകാലം മുതിര്‍ന്ന തലമുറയ്ക്കുണ്ടായിരിക്കും. അന്നൊക്കെ ചുവന്നു തുടുത്ത…
R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…
ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…
ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…
© All rights reserved | Powered by Otwo Designs
Leave a comment