കുറ്റിപ്പയര്‍ നല്ല പോലെ കായ്ക്കുന്നില്ലേ...?

നല്ല പോലെ കായ്ക്കുന്നില്ലെന്ന പരാതി പലര്‍ക്കുമുണ്ട്. ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍

By Harithakeralam
2024-04-07

വേനല്‍ എത്ര ശക്തമാണെങ്കിലും നല്ല പോലെ വിളവ് തരുന്ന പച്ചക്കറിയാണ് കുറ്റിപ്പയര്‍. സാധാരണ പയര്‍ ഇനങ്ങളെപ്പോലെ വള്ളിയായി പടരാത്തതിനാല്‍ ഈയിനത്തിന് പരിചരണം കുറച്ചു മതി. എന്നാല്‍ കുറ്റിപ്പയര്‍ നല്ല പോലെ കായ്ക്കുന്നില്ലെന്ന പരാതി പലര്‍ക്കുമുണ്ട്. ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ ഇതാണ്.

1. പയര്‍ വളര്‍ന്നു തുടങ്ങി മൂന്ന് ആഴ്ചയായാല്‍ കടലപ്പിണ്ണാക്ക് വളമായി നല്‍കാം. ചെടിയൊന്നിന് 50 മുതല്‍ 100 ഗ്രാം വരെ കടലപ്പിണ്ണാക്ക് നല്‍കുന്നതാണ് ഉചിതം, ഇതിനൊപ്പം അല്‍പ്പം വേപ്പിന്‍പ്പിണ്ണാക്ക് കൂടി ചേര്‍ത്താല്‍ ഉറുമ്പുശല്യവും ഒഴിവാക്കാം.  

2. രണ്ടാഴ്ച്ച കൂടുബോള്‍ സ്യുഡോമോണസ് (ഇരുപതു ശതമാനം വീര്യം) ചുവട്ടില്‍ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്.

3. ഫിഷ് അമിനോ ആസിഡ്, കടല പിണ്ണാക്ക് (ഒന്ന് രണ്ടു പിടി) വെള്ളത്തില്‍ 23 ദിവസം ഇട്ടു പുളിപ്പിച്ചതിന്റെ തെളി നേര്‍പ്പിച്ചത് ഒക്കെ വളമായി നല്‍കാം. കൃത്യമായ ഇടവേളകളില്‍ ഇവ നല്‍കുക.

4. മുഞ്ഞയാണ്   പ്രധാന ശത്രു.  തടത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചിടുക, ഇടയ്ക്ക് വേപ്പെണ്ണ എമല്‍ഷന്‍ തളിക്കുക.

5. ഗോമൂത്രത്തില്‍ കാന്താരി മുളക് അരച്ചത് ചേര്‍ത്ത് നേര്‍പ്പിച്ചത് സ്‌പ്രേ ചെയ്യാം.  

6. കായ്കള്‍ അധികം മൂക്കുന്നതിനു മുന്‍പ് പറിക്കുക, വിളയാന്‍ നിര്‍ത്തിയാല്‍ കായ്ഫലം കുറയും.

Leave a comment

പ്രോട്ടീന്‍ സമ്പുഷ്ടമായ പയര്‍ ദിവസവും

അടുക്കളത്തോട്ടത്തിലെ സൂപ്പര്‍ സ്റ്റാറാണ് പയര്‍. അച്ചിങ്ങ എന്ന പേരിലും  അറിയപ്പെടുന്നു. അടുക്കളത്തോട്ടത്തില്‍ അനായാസം നട്ടുവളര്‍ത്താവുന്ന ഇനമാണിത്. രുചികരമായ തോരനും മെഴുക്കുപുരട്ടിയുമാണ് പയര്‍ കൊണ്ടുള്ള…

By Harithakeralam
കൊടും വെയില്‍ പ്രശ്‌നമല്ല; ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാം - മൈക്രോഗ്രീനാണ് താരം

കാലാവസ്ഥ വ്യതിയാനം കാരണം ദുരിതത്തിലാണ് കേരളത്തിലെ കര്‍ഷകര്‍. വേനല്‍മഴ എത്തിനോക്കുക പോലും ചെയ്യാത്തതിനാല്‍ കൃഷിയെല്ലാം നാശത്തിന്റെ വക്കിലാണ്. ജലക്ഷാമം രൂക്ഷമാണ്. ഈ അവസ്ഥയില്‍ വീട്ടില്‍ അടുക്കളത്തോട്ടമൊരുക്കുന്നതു…

By Harithakeralam
തക്കാളിക്കും ചീരയ്ക്കും പ്രത്യേക പരിചരണം

ചൂട് കാരണം ഏറ്റവുമധികം നാശം സംഭവിക്കുന്നത് തക്കാളി, ചീര പോലുള്ള വിളകള്‍ക്കാണ്. താപനില വര്‍ധിക്കുന്നത് കാരണം തക്കാളിയില്‍ കായും പൂവും കൊഴിയുകയും ചീരയുടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. ഇവയെ ഒരു പരിധി…

By Harithakeralam
വേനലിലും കറിവേപ്പ് കാട് പിടിച്ചു വളരും

അടുക്കളത്തോട്ടത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട വിളയാണ് കറിവേപ്പ്. എന്നാല്‍ എത്ര പരിചരണം നല്‍കിയാലും കറിവേപ്പ് നല്ല പോലെ വളരുന്നില്ലെന്ന് പരാതി പറയുന്നവര്‍ ഏറെയാണ്. വേനല്‍ക്കാലത്ത് മറ്റെല്ലാ വിളകളെപ്പോലെയും…

By Harithakeralam
വേനലിലും പന്തല്‍ നിറയെ കോവല്‍

മികച്ച പരിചരണം നല്‍കിയാല്‍ ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് കോവല്‍. ഏറെ ഗുണങ്ങളുള്ള കോവല്‍ ആഹാരത്തില്‍ ഇടയ്ക്കിടെ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പന്തലിട്ട് വളര്‍ത്തുന്നതിനാല്‍ കീടങ്ങളും…

By Harithakeralam
ഗ്രോബാഗ് കൃഷിയില്‍ വിജയിക്കാന്‍

അടുക്കളത്തോട്ടിലെ കൃഷി ഉഷാറാക്കുന്ന തിരക്കിലായിരിക്കുമെല്ലാവരും. പുതിയ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ നടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗ്രോബാഗ് ഒരുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെങ്കില്‍…

By Harithakeralam
മഴക്കാല വെണ്ടക്കൃഷിക്ക് ഒരുക്കങ്ങള്‍ തുടങ്ങാം

കടുത്ത ചൂട് കഴിഞ്ഞു സമൃദ്ധമായൊരു മഴക്കാലം സ്വപ്‌നം കണ്ടിരിക്കുകയാണ് നാമെല്ലാം. മഴക്കാലത്ത് നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. മഴയിലും വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കാന്‍ വിത്തിടുമ്പോള്‍ മുതല്‍…

By Harithakeralam
ചെടി നിറയെ തക്കാളി വിളയിക്കാം : ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കൂ

നമ്മുടെ മിക്ക കറികളിലും സ്ഥിര സാന്നിധ്യമാണെങ്കിലും കേരളത്തില്‍ തക്കാളി വിളയാന്‍ അല്‍പ്പം പ്രയാസമാണ്. പല തരം രോഗങ്ങളും കീടങ്ങളും കേരളത്തിലെ തക്കാളിക്കൃഷിക്ക് വിലങ്ങ് തടി സൃഷ്ടിക്കും. ഇവയെല്ലാം മറികടന്ന്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs