കേരളത്തിലെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പച്ചക്കറിയാണിത്. പന്തല്‍ വിളയായതിനാല്‍ നല്ല ശ്രദ്ധ നല്‍കണമെന്നു മാത്രം.
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലം കേരളത്തില്‍ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. വേനല്‍ മഴ ലഭിച്ചു വിഷു കഴിഞ്ഞാല്‍ മേയിലും കൃഷി തുടങ്ങാം. കേരളത്തിലെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പച്ചക്കറിയാണിത്. പന്തല്‍ വിളയായതിനാല്‍ നല്ല ശ്രദ്ധ നല്‍കണമെന്നു മാത്രം. കീടങ്ങളും രോഗങ്ങളും നല്ല പോലെ പാവയ്ക്കയെ ആക്രമിക്കാനെത്തും.
നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനങ്ങള്‍ തെരഞ്ഞെടുക്കണം. പ്രിയ, പ്രിയങ്ക, പ്രീതി എന്നീ ഇങ്ങള്‍ കേരളത്തില്‍ വിളവ് നല്‍കുന്നവയാണ്. നീണ്ട പച്ചനിറത്തിലുള്ള കായ്കളാണ് പ്രിയയുടേത്, കായുടെ അഗ്രഭാഗത്തിന് വെള്ളനിറമാണ്. വെളുത്ത വലിപ്പമുള്ളതും പരന്ന മുള്ളുകളുമുള്ള കായ്കളാണ് പ്രിയങ്കയുടെ പ്രത്യേകത. പ്രീതിയാകട്ടെ ഇടത്തരം നീളമുള്ളതും മുള്ളുകള്‍ ഉള്ളതുമാണ്.
ശാസ്ത്രീയമായ കൃഷിയാണെങ്കില്‍ ഒരു സെന്റിന് 20- 25 വിത്ത് മതിയാകും. അടുക്കളത്തോട്ടത്തില്‍ വലിയ ചാക്കിലും ഗ്രോബാഗിലുമെല്ലാം പാവയ്ക്ക നടാം. ഒരു ചാക്കില്‍ 2- 3 വിത്തുകള്‍ നടാം.നടുന്നതിന് തലേ ദിവസം നനഞ്ഞ കോട്ടന്‍ തുണിയില്‍ പൊതിഞ്ഞു വച്ചിരുന്നാല്‍ പെട്ടന്ന് മുള പൊട്ടും. നടുന്നതിന് മുന്‍പ് തടത്തില്‍ ഓരോ പിടി എല്ലുപൊടിയും ചാണകപ്പൊടിയുമിട്ടു മണ്ണ് നല്ലതുപോലെയിളക്കണം.
1. വള്ളി വീശി തുടങ്ങിയാല്‍ ആഴ്ചയിലൊരിക്കല്‍ വേപ്പെണ്ണ- ആവണക്കെണ്ണ - വെളുത്തുള്ളി മിശ്രിതം സ്‌പ്രേ ചെയ്തു കൊടുക്കണം. നീരൂറ്റി കുടിക്കുന്ന കീടങ്ങളായ പച്ചത്തുള്ളന്‍ മൊസൈക് രോഗം പരത്തുന്ന വെള്ളീച്ചകള്‍ എന്നിവയില്‍ നിന്നും ചെടികളെ സംരക്ഷിക്കനിതു സഹായിക്കും.
2. പൂ പിടിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ പേപ്പര്‍ കൊണ്ട് കവര്‍ ചെയ്യുന്നതു കായീച്ചകളില്‍ നിന്ന് കായ്കളെ സംരക്ഷിക്കാന്‍ സഹായിക്കും.
3. ആഴ്ചയിലൊരിക്കല്‍ ജൈവ സ്ലറി ഒഴിച്ചുകൊടുക്കുനത് ധാരാളം കായ്കളുണ്ടാവാന്‍ സഹായിക്കും.
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
© All rights reserved | Powered by Otwo Designs
Leave a comment