ബഡു ചെയ്ത തൈകള്‍ മാത്രമേ നടാന്‍ പാടുള്ളൂ. ഇങ്ങനെയുള്ള തൈകള്‍ മാത്രമേ നല്ല പോലെ വളര്‍ന്നു വലുതായി കായ്കളുണ്ടാകൂ.
തേന്‍ പോലെ മധുരം നല്ല പോലെ കായ്ച്ച് നീണ്ടു കിടക്കുന്ന പഴങ്ങള്‍... ബ്രസീലിയന്‍ മള്‍ബറിയുടെ മാത്രം പ്രത്യേകതയാണിത്. വര്‍ഷം മുഴുവന്‍ കായ്കളുണ്ടാകുന്ന ബ്രസീലിയന്‍ മള്‍ബറി നമ്മുടെ നാട്ടിലും നല്ല പോലെ വിളയും. പ്രമുഖ നഴ്‌സറികളിലെല്ലാം ഇപ്പോള്‍ ബ്രസീലിയന്‍ മള്‍ബറിയുടെ തൈകള്‍ ലഭ്യമാണ്. നല്ല വിലയുണ്ടെന്നു മാത്രം.
ബഡു ചെയ്ത തൈകള്‍ മാത്രമേ നടാന്‍ പാടുള്ളൂ. ഇങ്ങനെയുള്ള തൈകള്‍ മാത്രമേ നല്ല പോലെ വളര്‍ന്നു വലുതായി കായ്കളുണ്ടാകൂ. ഉണക്കച്ചാണകം, എല്ലുപൊടി, ആട്ടിന്‍കാഷ്ടം തുടങ്ങിയ ജൈവവളങ്ങള്‍ കുഴിയിലിട്ടു വേണം തൈ നടാന്‍. നട്ട് ആദ്യ കാലങ്ങളില്‍ നല്ല പരിചരണം നല്‍കണം. വെള്ളം തടത്തില്‍ കെട്ടി കിടക്കാന്‍ അനുവദിക്കരുത്. കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് ഈ പഴച്ചെടി ഏറെ അനുയോജ്യമാണ്. നല്ല നിര്‍വാഴ്ചയുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം തൈ നടാന്‍. വലിയ ചട്ടിയിലും ഗ്രോബാഗിലുമെല്ലാം വളര്‍ത്താം. നടീല്‍ വസ്തുവായി ചകിരിച്ചോറു കൂടി ഉപയോഗിക്കണം.
നല്ല പരിചരണം ആവശ്യമാണ് ഈ പഴച്ചെടിക്ക്. കൃത്യമായ ഇടവേളകളില്‍ പ്രൂണിങ് നടത്തണം . എന്നാല്‍ മാത്രമേ കായ്കളുണ്ടാകൂ. കമ്പുകോതി ധാരാളം ശാഖകള്‍ വളരാനനുവദിച്ചാല്‍ പഴങ്ങള്‍ നിലത്തു നിന്നു ശേഖരിക്കാന്‍ കഴിയും. രോഗങ്ങളും കീട ശല്യവും വളരെക്കുറവാണെന്നാണ് വളര്‍ത്തുന്നവര്‍ പറയുന്നത്.
നിരവധി ഗുണങ്ങള്‍ ഉള്ള പഴമാണ് ബ്രസീലിയന്‍ മള്‍ബറിയുടേത്. നല്ല മധുരമുള്ള പഴം കഴിക്കാന്‍ ഏറെ ആസ്വാദ്യകരമാണ്. ഉണക്കിയെടുത്ത് െ്രെഡ ഫ്രൂട്ടായി ഉപയോഗിക്കാം. രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും പഴം കഴിക്കുന്നത് സഹായിക്കും. രക്തയോട്ടം സാധാരണ നിലയിലാക്കാനും ബ്രസീലിയന്‍ മള്‍ബറി കഴിക്കുന്നത് നല്ലതാണ്.
ജനുവരി ഫെബ്രുവരി മാസത്തില്‍ നട്ട റെഡ് ലേഡി പപ്പായ തൈകള്‍ നല്ല വളര്‍ച്ച നേടിയിട്ടുണ്ടാകും. നല്ല വെയില്‍ അനുകൂല ഘടകമാണെങ്കിലും നനയും മറ്റു പരിപാലനവും കൃത്യമായി നല്‍കിയിട്ടില്ലെങ്കില്‍ ചെടികള്‍ നശിച്ചു പോകാന്‍…
കേരളത്തിലിപ്പോള്‍ കര്‍ഷകന് നല്ല വില ലഭിക്കുന്ന വിളയാണ് വാഴപ്പഴം. നേന്ത്രന് വില കാലങ്ങളായി 60 ന് മുകളിലാണ്. മറ്റിനം വാഴപ്പഴങ്ങള്‍ക്കും മികച്ച വില ലഭിക്കുന്നു. ഒരു കാലത്ത് വലിയ പരിചരണമൊന്നുമില്ലാതെ നമ്മുടെ…
തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്‍ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍ ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്‍…
ചുവന്ന തുടുത്തിരിക്കുന്ന ചാമ്പക്ക കണ്ടാല്‍ തന്നെ പൊട്ടിച്ച് കഴിക്കാന്‍ തോന്നും. ചാമ്പക്ക ഉപ്പും മുളകുമെല്ലാം കൂട്ടി കഴിച്ചിരുന്ന ബാല്യകാലം മുതിര്‍ന്ന തലമുറയ്ക്കുണ്ടായിരിക്കും. അന്നൊക്കെ ചുവന്നു തുടുത്ത…
R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…
ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…
ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…
© All rights reserved | Powered by Otwo Designs
Leave a comment