വിവിധയിനം ചീരകള്‍, മുരിങ്ങ, മത്തനില, കുമ്പളയില, തകരയില, പയറില, തഴുതാമ, ചേമ്പില തുടങ്ങി നിരവധി ഇനം ഇലക്കറികള്‍ നമ്മുടെ നാട്ടിലുണ്ട്.
കുട്ടിക്കാലത്ത് കഴിക്കുന്ന ഭക്ഷണങ്ങള്‍ ഒരു വ്യക്തിയുടെ പിന്നീടുള്ള ആരോഗ്യത്തില്‍ വലിയ പങ്ക് വഹിക്കും. ഇതിനാല്‍ കുട്ടികള്‍ക്ക് ഇടയ്ക്കിടെ ഇലക്കറികള്‍ നല്‍കണം. വിവിധയിനം ചീരകള്‍, മുരിങ്ങ, മത്തനില, കുമ്പളയില, തകരയില, പയറില, തഴുതാമ, ചേമ്പില തുടങ്ങി നിരവധി ഇനം ഇലക്കറികള്‍ നമ്മുടെ നാട്ടിലുണ്ട്. ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്ന നിരവധി ഘടകങ്ങള്‍ അടങ്ങിയതാണിവയെല്ലാം.
1. ഹൃദയാഘാതം, കാഴ്ചക്കുറവ്, പൊണ്ണത്തടി, പ്രമേഹം എന്നിവ വരുന്നത് തടയാന്‍ ഇലക്കറികള്‍ സ്ഥിരമായി കഴിക്കുന്നതു സഹായിക്കും.
2. മിക്ക ഇലക്കറികളിലും വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. കാഴ്ച്ച ശക്തിക്ക് ഏറെ ആവശ്യമാണ് വിറ്റാമിന്‍ എ. ബുദ്ധിവികാസത്തിലും രോഗ പ്രതിരോധത്തിലുമെല്ലാമിതു പ്രധാന പങ്ക് വഹിക്കുന്നു.
3. ഇരുമ്പ് സത്തിന്റെ ഒരു പ്രധാന ഉറവിടമാണ് ഇലക്കറികള്‍. വിളര്‍ച്ച തടയാന്‍ മികച്ചൊരു ഭക്ഷണമാണ് ഇലക്കറികള്‍.
4. ഇലക്കറികളിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കും.
5. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാന്‍ ഇലക്കറികള്‍ക്ക് സാധിക്കും.
6. പച്ചനിറത്തിലുള്ള ഇലക്കറികള്‍ ധാരാളം കഴിച്ചാല്‍ 'ഫാറ്റി ലിവര്‍' വരാനുള്ള സാധ്യത കുറയും. ഇലക്കറികളില്‍ ഇനോര്‍ഗാനിക് നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതു തടയാനിതു സഹായിക്കുന്നു.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment