6 ശതമാനം കൊഴുപ്പും 9 ശതമാനം കൊഴുപ്പിതര ഘരപദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുള്ളതാണ് മില്‍മ റോയല്‍.
കോഴിക്കോട്: മില്‍മയുടെ ഫുള്‍ക്രീം പാല്‍ പുതുവര്‍ഷം മുതല്‍ വിപണിയില്‍. 'മില്‍മ റോയല്‍' എന്ന പേരില്‍ കൊഴുപ്പു കൂടിയ ഫുള്‍ ക്രീം പാല്‍ ഒരു ലിറ്ററിന്റെ പാക്കറ്റിലാണ് ലഭിക്കുക. 68 രൂപയാണ് വില. 6 ശതമാനം കൊഴുപ്പും 9 ശതമാനം കൊഴുപ്പിതര ഘരപദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുള്ളതാണ് മില്‍മ റോയല്‍.
മറ്റു സംസ്ഥാനങ്ങളിലെ സഹകരണ ക്ഷീര ഫെഡറേഷനുകളില്‍ ഇത്തരത്തിലുള്ള ഫുള്‍ ക്രീം പാല്‍ നേരത്തെ ലഭ്യമാണ്.കേരളത്തില്‍ ആദ്യമായാണ് മില്‍മ ഫുള്‍ ക്രീം മില്‍ക് വിപണിയിലിറക്കുന്നത്. മാര്‍ക്കറ്റിലെ ഡിമാന്റ് പരിഗണിച്ചാണ് മില്‍മ റോയല്‍ പാല്‍ വിപണിയിലിറക്കിയത്.
കൂടുതല്‍ കൊഴുപ്പും കൊഴുപ്പിതര ഘരപദാര്‍ത്ഥങ്ങളും ഉള്ളതിനാല്‍ ഈ പാലുപയോഗിച്ചുണ്ടാക്കുന്ന ചായക്കും പായസത്തിനും കൂടുതല്‍ രുചിയും കട്ടിയും ലഭിക്കും. ഹോട്ടലുകള്‍, ടീ ഷോപ്പുകള്‍, കാറ്ററിംഗ് വിഭാഗം എന്നിവരെ ലക്ഷ്യമിട്ടാണ് പുതിയ പാല്‍ വിപണിയിലിറക്കുന്നതെന്ന് മില്‍മ കോഴിക്കോട് ഡെയറി സീനിയര്‍ മാനേജര്‍ അറിയിച്ചു. കോഴിക്കോട് ഡെയറിയുടെ പരിധിയിലായിരിക്കും മില്‍മ റോയല്‍ പാല്‍ തുടക്കത്തില്‍ ലഭ്യമാകുക.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment