ഭക്ഷണമായി കഴിക്കുന്നതിനൊപ്പം മുഖത്ത് പുരട്ടാനും തേന്‍ ഉപയോഗിക്കാം.
ചര്‍മത്തിന് ഏറെ നല്ലതാണ് തേന്‍. ഭക്ഷണമായി കഴിക്കുന്നതിനൊപ്പം മുഖത്ത് പുരട്ടാനും തേന്‍ ഉപയോഗിക്കാം. നൂറു ശതമാനം പരിശുദ്ധമായ തേന്‍ വേണം ഇതിനായി ഉപയോഗിക്കാന്‍.
1. ചെറിയ ചൂട് വെള്ളത്തില്‍ അല്‍പ്പം തേന്‍ ചേര്‍ക്കുക. നന്നായി ഇളക്കിയ ശേഷം ഈ ലായനി ഉപയോഗിച്ച് മുഖം കഴുകുക. അഴുക്കും മറ്റു പൊടി പടലങ്ങളും മാറ്റാനിതു സഹായിക്കും. പതിവായി ചെയ്താല്‍ തിളക്കമുള്ള ചര്‍മം ലഭിക്കും.
2.പരിശുദ്ധമായ തേന്‍ മുഖത്ത് മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. മുഖക്കുരു കറുത്ത പാടുകള്‍, നിറ വ്യത്യാസം എന്നിവയൊക്കെ മാറ്റാന്‍ ഇത് ഏറെ സഹായിക്കും.
3. ഇതിനായി പഞ്ചസാരയ്‌ക്കൊപ്പമോ അല്ലെങ്കില്‍ ഓട്‌സിന് ഒപ്പമോ തേന്‍ ചേര്‍ത്ത് മുഖം നന്നായി സ്‌ക്രബ് ചെയ്യുക. നാച്യുറല്‍ എക്‌സ്‌ഫോളിയേറ്ററായി പ്രവര്‍ത്തിക്കാന്‍ ഇത് വളരെയധികം സഹായിക്കും.
4. ചുണ്ടിന്റെ വരള്‍ച്ച മാറ്റാന്‍ രാത്രി കിടക്കുന്നതിനു മുമ്പ് തേന്‍ പുരട്ടിയാല്‍ മതി.
5. കുറച്ചു മഞ്ഞള്‍പ്പൊടിയും തേനും ചാലിച്ചു കഴിക്കുന്നത് ചര്‍മത്തിനും വയറിനും നല്ല ഗുണം ചെയ്യും.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment