വില കുറഞ്ഞതോടെ പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് നാഷണല്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍
വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നു. അടുത്ത കാലത്തായി രാജ്യത്ത് ഏറ്റവും കുടുതല്‍ ഇഞ്ചി കൃഷി ചെയ്യുന്നത് മലയാളി കര്‍ഷകരാണ്. കേരളത്തില്‍ ഭൂമി കിട്ടാതായതോടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറി അവിടെ ഇഞ്ചി കൃഷി ചെയ്യുന്ന ആയിരകണക്കിന് കര്‍ഷകരാണുള്ളത്. ഇവര്‍ക്ക് ആശ്വാസമായി കഴിഞ്ഞ വര്‍ഷം ഇഞ്ചിക്ക് ഉയര്‍ന്ന വില ലഭിച്ചിരുന്നു.
കോവിഡ് കാലം മുതല്‍ 2022 മാര്‍ച്ച് വരെ 60 കിലോ ചാക്കിന് 600 രൂപയായിരുന്നു ഇഞ്ചി വില. മാര്‍ച്ചിന് ശേഷം ഉയര്‍ന്ന് ചാക്കിന് 1500 രൂപ വരെയായി. 2024 ആഗസ്റ്റില്‍ ഒരു കിലോ ഇഞ്ചിക്ക് 150 രൂപയായിരുന്നത് കുതിച്ചുയര്‍ന്ന് 2024 ഒക്ടോബറില്‍ കിലോക്ക് 200 രൂപയായി. എന്നാല്‍ അത് വിളവെടുപ്പ് കാലമായിരുന്നില്ല. 2024 ഡിസംബറിന് ശേഷം വിളവെടുപ്പ് ആരംഭ ഘട്ടത്തില്‍ വില കുത്തനെ ഇടിഞ്ഞു. ഇപ്പോള്‍ 60 കിലോ ചാക്കിന് 1250 രൂപയാണ് വില, ഉല്പാദന ചെലവിന്റെ പകുതി മാത്രമാണിത്.
കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന ' വില കൊടുത്ത് വിത്ത് വാങ്ങിയാണ് കര്‍ഷകര്‍ പലരും വിളവിറക്കിയത്. കര്‍ണാടകത്തിലും തമിഴ് നാട്ടിലും ഉയര്‍ന്ന മുതല്‍ മുടക്കിലാണ് കൃഷി. വില കുറഞ്ഞതോടെ പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് നാഷണല്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ (എന്‍.എഫ്.പി.ഒ. ) ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വില കുറഞ്ഞതോടെ കൂടിയ പണിക്കൂലി കൊടുത്ത് തൊഴിലാളികളെ കൂട്ടി ഇഞ്ചി പറിച്ചെടുത്ത് വൃത്തിയാക്കി മാര്‍ക്കറ്റിലെത്തിക്കാന്‍ കഴിയുന്നില്ലന്നും പലരുടെയും സാമ്പത്തിക നില പാടെ തകര്‍ന്നെന്നും കര്‍ഷകര്‍ പറയുന്നു. കടുത്ത വേനലിന് മുമ്പ് ഇഞ്ചി പറിച്ചെടുത്തില്ലങ്കില്‍ വലിയ നഷ്ടമായിരിക്കും ഉണ്ടാവുക. ഭൂമിയുടെ പാട്ടം, പണിക്കൂലി, വളങ്ങള്‍ക്ക് ഉയര്‍ന്ന് വില, ജലസേചനത്തിനുളള ചെലവുകള്‍ എന്നിവ കണക്കാക്കിയാല്‍ 60 കിലോ ചാക്കിന് 3000 രൂപയെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കണം.
കേരളത്തില്‍ എല്ലായിടത്തും നല്ല രീതിയില്‍ തന്നെ വേനല്‍മഴ ലഭിച്ചു കഴിഞ്ഞു. ഇനി കപ്പ നടാന്‍ തുടങ്ങാം. നമ്മുടെ ഭക്ഷ്യശൃംഖലയില്‍ വലിയ സ്ഥാനമുണ്ടായിരുന്ന കിഴങ്ങ് വിളയായിരുന്നു കപ്പ. എന്നാല്‍ വിലയിടിവും കാട്ടുപന്നിയടക്കമുള്ള…
പുതിയ തലമുറയ്ക്ക് വലിയ പരിചയമില്ലാത്ത കിഴങ്ങു വര്‍ഗ വിളയാണ് നന കിഴങ്ങ്. ഒരു കാലത്ത് കേരളത്തിന്റെ പട്ടിണി മാറ്റിയിരുന്നതില്‍ നന കിഴങ്ങിന് വലിയ സ്ഥാനമുണ്ടായിരുന്നു. പ്രത്യേകിച്ചു പരിചരണമൊന്നുമില്ലാതെ പറമ്പിലും…
മലയാളിയുടെ സമ്പന്നമായ കാര്‍ഷിക പാരമ്പര്യത്തിന്റെ ഓര്‍മപ്പെടുത്തലാണ് പത്താമുദയം, ഇത്തവണ പത്താമുദയം 23ന് ബുധനാഴ്ചയാണ്. വിഷുവിന് കൃഷിയിടങ്ങള്‍ തയാറാക്കിയിടും, പത്താമുദയത്തിന് തൈകള്‍ നടുകയാണ് പതിവ്.…
കിലോയ്ക്ക് 700 രൂപയ്ക്ക് മുകളില്‍ വിലയുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞതുമൂലം പ്രതിസന്ധിയിലാണ് കുരുമുളക് കര്‍ഷകര്‍. വേനല്‍മഴയാണ് ഇത്തവണ പ്രശ്‌നമുണ്ടാക്കിയത്. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികള്‍ തളിര്‍ക്കുന്നത്.…
കറികള്‍ക്ക് രുചി വര്‍ധിപ്പിക്കാനും ജ്യൂസ് തയാറാക്കാനുമൊക്കെ നാം പുതിന ഉപയോഗിക്കാറുണ്ട്. ഈ ചൂടത്ത് പുതിന ഇലകൊണ്ടു തയാറാക്കിയ പാനീയം ഏറെ നല്ലതാണ്, എന്നാല്‍ എളുപ്പം നശിക്കുന്ന ഇലയായതിനാല്‍ വലിയ തോതില്‍ കീടനാശിനികള്‍…
എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
© All rights reserved | Powered by Otwo Designs
Leave a comment