കീടങ്ങളെ തുരത്തിയാല്‍ വഴുതനയില്‍ ഇരട്ടി വിളവ്

പച്ചക്കറിയുടെ വിളവ് കുറയ്ക്കുന്ന ചില കീടങ്ങളുണ്ട്. അവയുടെ ആക്രമണം ഈ കാലാവസ്ഥയില്‍ വളരെ കൂടുതലാണ്. ഇവയെ ജൈവരീതിയില്‍ മാത്രം തുരത്താന്‍ കഴിഞ്ഞെന്നു വരില്ല.

By Harithakeralam
2025-05-06

അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ നിര്‍ബന്ധമായും നടേണ്ട പച്ചക്കറിയാണ് വഴുതന. ഏതു കാലാവസ്ഥയിലും വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും വഴുതന നല്ല വിളവ് തരും. വെയിലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, ഇനി കുറച്ച് കാലം വെള്ളക്കെട്ടിലോ കൊടും വരള്‍ച്ചയിലോ ആയിരുന്നാലും വഴുതന വീഴാതെ പിടിച്ചു നില്‍ക്കും. എന്നാല്‍ ഈ പച്ചക്കറിയുടെ വിളവ് കുറയ്ക്കുന്ന ചില കീടങ്ങളുണ്ട്. അവയുടെ ആക്രമണം ഈ കാലാവസ്ഥയില്‍ വളരെ കൂടുതലാണ്. ഇവയെ ജൈവരീതിയില്‍ മാത്രം തുരത്താന്‍ കഴിഞ്ഞെന്നു വരില്ല.

കായ്തുരപ്പന്‍ പുഴു

വഴുതന വഴുതനയില്‍ കായ്തുരപ്പന്‍ പുഴുവിനെ നിയന്ത്രിക്കാനായി കീടബാധിതഭാഗങ്ങള്‍ കീടങ്ങളോടൊപ്പം മുറിച്ചു നശിപ്പിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ ക്ലോറാന്‍ട്രാനിലിപ്രൊള്‍ 3 മി.ല്ലി 10 ലിറ്റര്‍ വെള്ളത്തില്‍ തളിക്കുക.

ഇലതീനിപ്പുഴു

ഇലതീനിപ്പുഴുക്കളുടെ ആക്രമണം വളരെ രൂക്ഷമാണിപ്പോള്‍.  ഇതിനെ നിയന്ത്രിക്കാന്‍ പുഴുവിന്റെ ആക്രമണം ബാധിച്ച ഇലകള്‍ മുട്ട, പുഴു, പ്യൂപ്പ എന്നിവയോടു കൂടി നശിപ്പിച്ചു കളയുക. കൂടാതെ വേപ്പിന്‍കുരു സത്ത് 5 ശതമാനം വീര്യത്തില്‍ തയ്യാറാക്കി തളിച്ചുകൊടുക്കുക.

മൃദുരോമപൂപ്പ്

വെള്ളരി വര്‍ഗ പച്ചക്കറികളില്‍ മൃദുരോമപൂപ്പ് എന്ന കുമിള്‍ രോഗം കാണാനിടയുണ്ട്. പ്രതിവിധിയായി രണ്ടര ഗ്രാം മാങ്കോസെബ് ഒരുലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ ഇലയുടെ അടിയില്‍ പതിയത്തക്ക വിധത്തില്‍ കലക്കി തളിക്കുക.

Leave a comment

കീടങ്ങളെ തുരത്തിയാല്‍ വഴുതനയില്‍ ഇരട്ടി വിളവ്

അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ നിര്‍ബന്ധമായും നടേണ്ട പച്ചക്കറിയാണ് വഴുതന. ഏതു കാലാവസ്ഥയിലും വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും വഴുതന നല്ല വിളവ് തരും. വെയിലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, ഇനി…

By Harithakeralam
ഇലപ്പേനുകളെ നിയന്ത്രിക്കാന്‍ മഞ്ഞള്‍ സത്ത്

നല്ല പരിചരണം നല്‍കിയാല്‍ വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…

By Harithakeralam
വെയിലത്തും പച്ചമുളകില്‍ ഇരട്ടി വിളവിന് മാന്ത്രിക വളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
വഴുതനയില്‍ തൈ ചീയല്‍ : ലക്ഷണങ്ങളും പ്രതിവിധിയും

ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…

By Harithakeralam
പടവലത്തില്‍ കൂനന്‍ പുഴു: പന്തലില്‍ വേണം കീടനിയന്ത്രണം

വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…

By Harithakeralam
വേനലിലെ കീടനാശിനി പ്രയോഗം

വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍  ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…

By Harithakeralam
പച്ചക്കറികളിലെ കീട-രോഗ നിയന്ത്രണത്തിന് ജീവാണുക്കള്‍

പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമായ സമയമാണ് വേനല്‍ക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാല കൃഷിയില്‍ വിജയം കൊയ്യാം. എന്നാല്‍ കീടങ്ങളും രോഗങ്ങളും വലിയ തോതില്‍ ഇക്കാലത്ത് പച്ചക്കറികളെ…

By Harithakeralam
പച്ചക്കറികള്‍ക്കും പൂന്തോട്ടത്തിലും ഒരേ പോലെ പ്രയോഗിക്കാം: വേനലിനെ ചെറുത്ത് നല്ല വിളവിന് അത്ഭുത ലായനി

മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs