കേരളത്തിന്റെ കാലാവസ്ഥയില്‍ നല്ല വിളവ് നല്‍കുന്ന ഈയിനം വീട്ട്മുറ്റത്ത് നട്ടുവളര്‍ത്താന്‍ ഏറെ നല്ലതാണ്.
രണ്ട് വര്‍ഷത്തിനകം കായ്ക്കും, തേനിനെപ്പോലെ മധുരിക്കുന്ന മാമ്പഴം, തുടര്‍ച്ചയായി മാങ്ങയുണ്ടാകും, ഡ്രമ്മില്‍ വളര്‍ത്താനും അനുയോജ്യം. കാറ്റിമോണ്‍ എന്നയിനം മാങ്ങയുടെ പ്രത്യേകതയാണിവ. കേരളത്തിന്റെ കാലാവസ്ഥയില്‍ നല്ല വിളവ് നല്‍കുന്ന ഈയിനം വീട്ട്മുറ്റത്ത് നട്ടുവളര്‍ത്താന്‍ ഏറെ നല്ലതാണ്. പ്ലാവുകളില്‍ വിയറ്റ്‌നാം ഏര്‍ലിയെ പോലെയാണ് മാവില്‍ കാറ്റിമോണ്‍.
തായ്‌ലന്‍ഡാണ് കാറ്റിമോണ്‍ മാങ്ങയുടെ സ്വദേശം. ചോക്അനാന്‍ എന്ന പേരിലാണ് അവിടെ അറിയപ്പെടുന്നത്. ബംഗ്ലാദേശ് വഴി കല്‍ക്കട്ടയിലെത്തിയപ്പോള്‍ കാറ്റിമോണ്‍ എന്നായി പേര്. ഈ പേരിലാണ് കേരളത്തിലും അറിയപ്പെടുന്നത്. ലോകത്തിലെ മികച്ച മാവിനങ്ങളിലൊന്നായിട്ടാണ് കാറ്റിമോണിനെ വിശേഷിപ്പിക്കുന്നത്. തുടര്‍ച്ചയായി കായ്ക്കുന്നതു കൊണ്ട് ഓള്‍സീസണ്‍ എന്ന പേരുമുണ്ട്. മിറക്കിള്‍ മാംഗോ എന്നും മധുരം കൊണ്ട് ഹണി മാംഗോ എന്നും വിശേഷിപ്പിക്കുന്നു.
കേരളത്തിലെ പ്രമുഖ നഴ്‌സറികളിലെല്ലാം കാറ്റിമോണ്‍ തൈകളിപ്പോള്‍ ലഭിക്കുന്നുണ്ട്. രണ്ടടി ആഴത്തിലും വട്ടത്തിലുമുള്ള കുഴിയെടുത്ത് ജൈവവളങ്ങള്‍ നിറച്ചു തൈ നടുക. വെയില്‍ അത്യാവശ്യം ലഭിക്കുന്ന സ്ഥലം വേണം നടാനായി തെരഞ്ഞെടുക്കാന്‍. ചൂടുള്ള കാലാവസ്ഥയില്‍ മിതമായി നനച്ചു കൊടുക്കണം. നല്ല പരിചരണം നല്‍കിയാല്‍ രണ്ടു വര്‍ഷമാകുമ്പോഴേക്കും പൂവിടും, ഫെബ്രുവരിയിലൊക്കെയാണ് പൂക്കുക. പൂക്കുല മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്നത് കാണാന്‍ അതീവ ഭംഗിയാണ്. ജൂണ്‍- ജൂലൈ മാസങ്ങളിലാണ് മാമ്പഴം പാകമാകുക.
വലിയ ഡ്രമ്മില്‍ നടാനും ഏറെ അനുയോജ്യമാണ് ഈ മാവ്. നടീല്‍ മിശ്രിതം ഡ്രമ്മിന്റെ മുക്കാല്‍ ഭാഗം നിറച്ച ശേഷം തൈ നടാം. ചാണകപ്പൊടി, എല്ല് പൊടി, കമ്പോസ്റ്റ്, കോഴിക്കാഷ്ടം എന്നിവ അടിവളമാക്കി വേണം നടാന്‍. അല്‍പ്പം ബോറോണ്‍ ചേര്‍ത്തു നല്‍കുന്നത് നല്ല മാങ്ങ ലഭിക്കാന്‍ സഹായിക്കും.
കേരളത്തിലെ കാലാവസ്ഥയില്‍ ജൂണ്‍-ജൂലൈ മാസത്തിലാണ് മാങ്ങ പഴുക്കുക. നല്ല മഴയുള്ള കാലാവസ്ഥയിലും മാങ്ങ രുചികരമായിരിക്കും, വെള്ളച്ചുവ ഉണ്ടാവില്ല,. തൊലി നല്ല കട്ടിയാണ്. അതുകൊണ്ട് പുഴുക്കേടും തീരെയില്ല. മാമ്പഴത്തിന് നല്ല സൂക്ഷിപ്പു കാലവുമുണ്ട്. പഴുത്താലും കാമ്പ് നല്ല കട്ടിയാണ്. വിത്തിനോടടുത്ത ഭാഗം കൂടുതല്‍ പഴുത്തു കാണാം. തൊലിയോടടുത്ത് നല്ല കട്ടിയും. ഇതിനാല്‍ നന്നായി പഴുത്താലും നല്ല ക്രിസ്പിയാണ്. മുകളില്‍ നിന്നും താഴേക്ക് കൂര്‍ത്ത് വരുന്ന ആകൃതിയിലാണ് മാങ്ങ.
ജനുവരി ഫെബ്രുവരി മാസത്തില്‍ നട്ട റെഡ് ലേഡി പപ്പായ തൈകള്‍ നല്ല വളര്‍ച്ച നേടിയിട്ടുണ്ടാകും. നല്ല വെയില്‍ അനുകൂല ഘടകമാണെങ്കിലും നനയും മറ്റു പരിപാലനവും കൃത്യമായി നല്‍കിയിട്ടില്ലെങ്കില്‍ ചെടികള്‍ നശിച്ചു പോകാന്‍…
കേരളത്തിലിപ്പോള്‍ കര്‍ഷകന് നല്ല വില ലഭിക്കുന്ന വിളയാണ് വാഴപ്പഴം. നേന്ത്രന് വില കാലങ്ങളായി 60 ന് മുകളിലാണ്. മറ്റിനം വാഴപ്പഴങ്ങള്‍ക്കും മികച്ച വില ലഭിക്കുന്നു. ഒരു കാലത്ത് വലിയ പരിചരണമൊന്നുമില്ലാതെ നമ്മുടെ…
തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്‍ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍ ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്‍…
ചുവന്ന തുടുത്തിരിക്കുന്ന ചാമ്പക്ക കണ്ടാല്‍ തന്നെ പൊട്ടിച്ച് കഴിക്കാന്‍ തോന്നും. ചാമ്പക്ക ഉപ്പും മുളകുമെല്ലാം കൂട്ടി കഴിച്ചിരുന്ന ബാല്യകാലം മുതിര്‍ന്ന തലമുറയ്ക്കുണ്ടായിരിക്കും. അന്നൊക്കെ ചുവന്നു തുടുത്ത…
R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…
ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…
ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…
© All rights reserved | Powered by Otwo Designs
Leave a comment