ചീര നടാന്‍ സമയമായി: രുചിയുള്ള ഇല ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

രാവിലെ ഇളം മഞ്ഞും പിന്നെ നല്ല വെയിലും ലഭിക്കുന്നതിനാല്‍ ചീര നല്ല പോലെ വളരും.

By Harithakeralam
2024-11-23

ചീര നടാന്‍ ഏറെ അനുയോജ്യമായ സമയമാണിത്. രാവിലെ ഇളം മഞ്ഞും പിന്നെ നല്ല വെയിലും ലഭിക്കുന്നതിനാല്‍ ചീര നല്ല പോലെ വളരും. ഈ സമയത്ത് ഇലകള്‍ക്ക് നല്ല രുചിയുമായിരിക്കും. ചീര നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

1. നടാന്‍ നിലമൊരുക്കുമ്പോള്‍ ഒരു സെന്റിന് നാല് കിലോ എന്ന അനുപാതത്തില്‍ കുമ്മായം ചേര്‍ക്കുക. നല്ല പോലെ പൊടിഞ്ഞ കുമ്മായം വേണ്ട ചേര്‍ക്കാന്‍.

2. ട്രൈക്കോഡര്‍മ ചേര്‍ത്ത് സമ്പുഷ്ടീകരിച്ച വളം ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇങ്ങനെ ചെയ്താല്‍ ഇലപ്പുള്ളി രോഗത്തെ 90 ശതമാനവും അകറ്റി നിര്‍ത്താം.

3. ചാണകപ്പൊടി, കമ്പോസ്റ്റ് തുടങ്ങി ഏതു വളമായാലും നല്ല പോലെ പൊടിഞ്ഞവ മാത്രം ഉപയോഗിക്കുക.  

4. നടും മുമ്പ് വിത്തുകളില്‍ സ്യൂഡോമോണസ് പ്രയോഗം നടത്തുക.  ഒരു ടീസ്പൂണ്‍ വിത്തിന് രണ്ടു ടീസ്പൂണ്‍ സ്യൂഡോമോണസ് പൗഡര്‍ എടുക്കുക. 10 തുള്ളി പുളിച്ച മോരോ കഞ്ഞിവെള്ളമോ ചേര്‍ത്ത് രണ്ടു മിനിറ്റ് വച്ച് പാകുക.

6. നാല് ഗ്രാം മഞ്ഞള്‍പ്പൊടി, ഒരു ഗ്രാം അപ്പക്കാരം അല്‍പ്പം കായം എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളില്‍ സ്്രേപ ചെയ്യുക.

7. തൈകള്‍ പറിച്ചു നടുമ്പോഴും 10 ദിവസം ഇടവിട്ടും സ്യൂഡോമോണസ് പ്രയോഗിക്കുക. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ആഴ്ചയിലൊരിക്കല്‍ തടത്തിലൊഴിക്കുക.

Leave a comment

പഴത്തൊലി മികച്ച ജൈവവളം

ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…

By Harithakeralam
മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs