സ്ഥിരമായി നാം ഉപയോഗിക്കുന്ന പഴങ്ങളുടെ തൊലികള്‍ ഏതൊക്കെ ചെടികള്‍ക്ക് നല്ലതാണെന്നും പരിശോധിക്കാം.
വേനല്‍ക്കാലമായതിനാല്‍ ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്. മിക്ക പഴങ്ങളും തൊലിചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക് വളമായി ഉപയോഗിക്കാം. സ്ഥിരമായി നാം ഉപയോഗിക്കുന്ന പഴങ്ങളുടെ തൊലികള്‍ ഏതൊക്കെ ചെടികള്‍ക്ക് നല്ലതാണെന്നും പരിശോധിക്കാം.
1. വാഴപ്പഴം
മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പഴമാണ് വാഴപ്പഴം, നേന്ത്രനും വിവിധയിനം ചെറുപഴങ്ങളും നാം സ്ഥിരമായി ഉപയോഗിക്കുന്നവയാണ്. ഇതിന്റെ തൊലിയില്‍ പൊട്ടാസ്യം, മാംഗനീസ്, കാല്‍സ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുളക്, തക്കാളി തുടങ്ങിയവ നന്നായി വളരാന്‍ വാഴപ്പഴത്തിന്റെ തൊലി വളമായി നല്‍കുന്നത് ഉപകരിക്കും. നന്നായി പൂക്കാനും കായ്ക്കാനും ഇതു സഹായിക്കും.
2. നാരങ്ങ വര്‍ഗം
ഓറഞ്ച് , ചെറുനാരങ്ങ തുടങ്ങി ഈ വര്‍ഗത്തില്‍പ്പെട്ട നിരവധി ഇനം പഴങ്ങളുണ്ട്. ഓറഞ്ചെല്ലാം നാം സ്ഥിരമായി ഉപയോഗിക്കുന്നതാണ്. പൊട്ടാഷ്, ഇരുമ്പ്, സിങ്ക്, കാല്‍സ്യം, സിട്രേറ്റ് എന്നിവ ഓറഞ്ച് തൊലിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 4-6 ഓറഞ്ച് തൊലികള്‍ 100-200 മില്ലി വെള്ളത്തില്‍ പൊടിച്ച് പേസ്റ്റ് ഉണ്ടാക്കുക. ഇത് 1: 1 എന്ന അനുപാതത്തില്‍ വെള്ളത്തില്‍ ലയിപ്പിച്ച് ആഴ്ചയിലൊരിക്കല്‍ ചെടികളില്‍ പ്രയോഗിക്കാം. ഓറഞ്ച്‌ചെറുനാരങ്ങ എന്നിവയുടെ തൊലി ഉണക്കിപ്പൊടിച്ചും ഉപയോഗിക്കാം. ഗ്രോബാഗില്‍ വളരുന്ന ചെടികള്‍ക്കെല്ലാം മൂന്നോ നാലോ സ്പൂണ്‍ പൊടിയിട്ടു കൊടുക്കുന്നത് എളുപ്പം കായ്ക്കാനും പൂക്കാനും സഹായിക്കും. ഇലകള്‍ നന്നായി വളരാനും ഇവ സഹായിക്കും.
3. മാതളനാരങ്ങ അഥവാ ഉറുമാമ്പഴം
മാതളം, ഉറുമാമ്പഴം, അനാര്‍ തുടങ്ങി നിരവധി പേരുകളില്‍ അറിയപ്പെടുന്ന ഈയിനം ധാരാളമായി നാം ഉപയോഗിക്കാറുണ്ട്. രക്തത്തിന്റെ അളവ് കൂട്ടാനും ഉന്മേഷം നല്‍കാനുമെല്ലാം മാതളം കഴിക്കുന്നതു നല്ലതാണ്. ഗര്‍ഭിണികളോടെല്ലാം സ്ഥിരമായി ഇതു കഴിക്കാന്‍ ഡോക്റ്റര്‍മാര്‍ ഉപദേശിക്കാറുണ്ട്. തൊലി പൊളിച്ചു കഴിഞ്ഞാണ് അല്ലികള്‍ എടുക്കുക, ഇതിനാല്‍ ധാരാളം തൊലി ഒരു മാതളത്തില്‍ നിന്നു തന്നെ ലഭിക്കും. പൊട്ടാസ്യം, ഇരുമ്പ്, കാല്‍സ്യം, ചെമ്പ്, ഫോസ്ഫറസ്, സിങ്ക് എന്നിവ ധാരാളം മാതളത്തിന്റെ തൊലിയിലുണ്ട്.മണ്ണിലെ മാക്രോ ന്യൂട്രിയന്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇവ സഹായിക്കും, ഇത് സസ്യങ്ങളില്‍ പഴങ്ങള്‍, പൂക്കളുടെ ഉത്പാദനം എന്നിവയ്ക്ക് സഹായിക്കുന്നു. 4-6 മാതളനാരങ്ങ തൊലികള്‍ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം, ഒരു കപ്പ് വെള്ളം ചേര്‍ത്ത് ഇവ പൊടിക്കുക. 1:5 എന്ന അനുപാതത്തില്‍ ചെടികള്‍ക്ക് ഉപയോഗിക്കാം.
4. മാമ്പഴം
സീസനായതിനാല്‍ വളരെ വിലക്കുറവില്‍ മാമ്പഴമിപ്പോള്‍ ലഭിക്കുന്നുണ്ട്. അടുക്കളയില്‍ അവശിഷ്ടമായി ധാരാളം മാമ്പഴത്തൊലിയുമുണ്ടാകും. ഉദ്യാനത്തിലെ ചെടികള്‍ നന്നായി പൂക്കാന്‍ മാമ്പഴത്തൊലി സഹായിക്കും. വിറ്റാമിന്‍ എ, സി, ബി6, കോപ്പര്‍, ഫോളേറ്റ്, ഡയറ്ററി ഫൈബര്‍ എന്നിവയുണ്ട്. തൊലികള്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഒരു ഗ്ലാസ് വെള്ളമൊഴിച്ചു വായു കടക്കാത്ത പാത്രത്തില്‍ അടച്ചുവയ്ക്കുക. രണ്ടു ദിവസം കഴിഞ്ഞ് അടപ്പ് തുറന്ന് ഇളക്കി കൊടുക്കണം. വീണ്ടും ഒരു ദിവസം അടച്ചു വയ്ക്കുക, പിന്നീട് തുറന്ന് ഇളക്കുക. വീണ്ടും രണ്ടു ദിവസം കഴിഞ്ഞ് ലായനി എടുത്ത് മിക്‌സിയില്‍ അരച്ചെടുക്കുക. ഈ ലായനി അര ഗ്ലാസ് എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതിലെടുത്ത് ചെടികള്‍ നനയ്ക്കാന്‍ ഉപയോഗിക്കാം.
5. ആപ്പിള്‍
ആപ്പിള്‍ കഴിച്ചാല്‍ ഡോക്റ്ററെ അകറ്റാം എന്നാണല്ലോ ചൊല്ല്, കാരണം മനുഷ്യ ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന പഴമാണിത്. അതേ പോലെ ആപ്പിള്‍ തൊലികള്‍ പച്ചക്കറിച്ചെടികള്‍ക്കും നല്ലതാണ്. പൊട്ടാസ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ഫോളേറ്റ്, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ചെടികള്‍ കരുത്തോടെ വളരാന്‍ സഹായിക്കും. തൊലികള്‍ ശേഖരിച്ച് അരക്കപ്പ് വെള്ളം ചേര്‍ത്ത് െ്രെഗന്‍ഡറില്‍ യോജിപ്പിക്കുക. ഇത് 1:1 എന്ന അനുപാതത്തില്‍ വെള്ളത്തില്‍ ലയിപ്പിച്ച് 6-8 ആഴ്ചയിലൊരിക്കല്‍ ചെടികളില്‍ ഉപയോഗിക്കുക.
വേനല്‍ക്കാലമായതിനാല്‍ ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്. മിക്ക പഴങ്ങളും തൊലിചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ…
അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ നിര്‍ബന്ധമായും നടേണ്ട പച്ചക്കറിയാണ് വഴുതന. ഏതു കാലാവസ്ഥയിലും വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും വഴുതന നല്ല വിളവ് തരും. വെയിലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, ഇനി…
നല്ല പരിചരണം നല്‍കിയാല്‍ വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…
വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…
വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍ ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…
പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമായ സമയമാണ് വേനല്‍ക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാല കൃഷിയില്‍ വിജയം കൊയ്യാം. എന്നാല്‍ കീടങ്ങളും രോഗങ്ങളും വലിയ തോതില്‍ ഇക്കാലത്ത് പച്ചക്കറികളെ…
© All rights reserved | Powered by Otwo Designs
Leave a comment