മഴക്കാലത്ത് പച്ചമുളക് വിളയിക്കാം

വേനലില്‍ കൃഷി ചെയ്യുന്ന രീതി അല്‍പ്പമൊന്നു മാറ്റിയാല്‍ മഴയിലും നല്ല വിളവ് മുളകില്‍ നിന്നു ലഭിക്കും.

By Harithakeralam
2024-05-21

മഴക്കാലത്തും നല്ല പോലെ വിളവ് തരുന്ന വിളകളില്‍ ഒന്നാണ് പച്ചമുളക്. അടുക്കളയില്‍ ദിവസവും ഉപയോഗിക്കുന്ന പച്ചമുളക് വലിയ തോതില്‍ രാസകീടനാശിനികള്‍ തളിച്ചാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്നത്. ഇതിനാല്‍ പച്ചമുളക് സ്വന്തം ആവശ്യത്തിനു വേണ്ടതെങ്കിലും നമ്മള്‍ തന്നെ വിളയിച്ചെടുക്കണം. വേനലില്‍ കൃഷി ചെയ്യുന്ന രീതി അല്‍പ്പമൊന്നു മാറ്റിയാല്‍ മഴയിലും നല്ല വിളവ് മുളകില്‍ നിന്നു ലഭിക്കും.

1. മഴക്കാലത്ത് നടാന്‍ അനുയോജ്യമായ മുളകിനങ്ങള്‍ കൃഷി ചെയ്യുക. രോഗ-കീട ബാധകള്‍ മഴക്കാലത്ത് ഈയിനങ്ങള്‍ക്ക് കുറവായിരിക്കും.

2. മണ്ണൊരുക്കല്‍ പ്രധാനമാണ്, കുമ്മായം അല്ലെങ്കില്‍ ഡോളോമൈറ്റ് ചേര്‍ത്ത് മണ്ണൊരുക്കണം.  

3. നഴ്‌സറികളില്‍ നിന്നും വാങ്ങുന്ന ചെടികള്‍ നേരിട്ട് മണ്ണിലേക്ക് നടാന്‍ പാടില്ല. അവ മറ്റൊരു മാധ്യമത്തില്‍ കുറച്ചു ദിവസം വളര്‍ത്തിയ ശേഷം മാറ്റി നടാം.

4. ഗ്രോബാഗിലും നിലത്തും നട്ട മുളക് തൈകള്‍ക്ക്  താങ്ങ് കൊടുക്കേണ്ടത് അത്യാവശ്യമാണ്.  

5. അടിവളമായി ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ് ഉപയോഗിക്കുക.

6. ഒരുപിടി വേപ്പിന്‍പ്പിണ്ണാക്ക്, എല്ല് പൊടി എന്നിവയും ചേര്‍ക്കുന്നത് ചെടി നന്നായി പൂക്കാന്‍ സഹായിക്കും.

7. തൈ മാറ്റി നട്ട ശേഷം സ്യൂഡോമോണസ് ലായനി കടക്കല്‍ ഒഴിച്ചു കൊടുക്കുകയും ഇലകളില്‍ തളിക്കുകയും ചെയ്യുക.  

8. ഒരു മാസത്തിന് ശേഷം ചാരം തടത്തില്‍ വിതറുന്നത് നല്ലതാണ്. കഞ്ഞിവെള്ളത്തില്‍ ചാരം കലക്കി ഒഴിക്കുന്നതും മഴക്കാലത്ത് നല്ല ഫലം ചെയ്യും.  

9. ഈ സമയത്ത് തന്നെ മണ്ണിരക്കമ്പോസ്റ്റ് ചേര്‍ത്തു നല്‍കാം.

10. ഇല ചുരുളുകയും മഞ്ഞ നിറം വരുകയും ചെയ്താല്‍ ശ്രദ്ധിക്കുക, കാല്‍സ്യം-മംഗ്നീഷ്യം എന്നിവയുടെ കുറവാണ്. ഒരു സ്പൂണ്‍ ഡോളോമൈറ്റ് തടത്തിലിട്ടു കൊടുത്ത് ഈ പ്രശ്‌നം പരിഹരിക്കാം.

Leave a comment

പഴത്തൊലി മികച്ച ജൈവവളം

ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…

By Harithakeralam
മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs