മഞ്ഞപ്പിത്തം, എലിപ്പനി, ചിക്കന്‍ഗുനിയ പോലുള്ള രോഗങ്ങള്‍ മഴക്കാലത്ത് കേരളത്തില്‍ പടര്‍ന്നു പിടിക്കാറുണ്ട്. ഇവയെ തുരത്താന്‍ ശരീരത്തിന് രോഗപ്രതിരോധ ശേഷി നേടേണ്ടത് ആവശ്യമാണ്.
മഴക്കാലത്ത് പലതരം രോഗങ്ങള്‍ പടര്‍ന്നു പിടിക്കും. ജലദോഷം, ചുമ, പനി, അണുബാധ എന്നിവയ്ക്ക് ഇരയാകുന്നതിന് സാധ്യതയും കൂടുതലാണ്. മഞ്ഞപ്പിത്തം, എലിപ്പനി, ചിക്കന്‍ഗുനിയ പോലുള്ള രോഗങ്ങള്‍ മഴക്കാലത്ത് കേരളത്തില്‍ പടര്‍ന്നു പിടിക്കാറുണ്ട്. ഇവയെ തുരത്താന്‍ ശരീരത്തിന് രോഗപ്രതിരോധ ശേഷി നേടേണ്ടത് ആവശ്യമാണ്. ഇതിനു സഹായിക്കുന്ന ചില കാര്യങ്ങള്‍ നോക്കാം.
1. കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം, സാധാരണ നാം ഉപയോഗിക്കുന്ന കരിങ്ങാലി, ജീരക വെള്ളത്തേക്കാള്‍ നല്ലത് ചുക്കും മല്ലിയുമിട്ട് തിളപ്പിച്ച വെള്ളമാണ്.
2. ചൂടുള്ള ആഹാരം ഇക്കാലത്ത് സ്ഥിരമാക്കാം.
3. നിറുകയില്‍ എണ്ണതേച്ചു കുളിക്കണം, പറ്റുമെങ്കില്‍ എന്നും ചെയ്യാം.എള്ളെണ്ണ, വെളിച്ചെണ്ണ, ധന്വന്തരം കുഴമ്പ്, സഹചരാദി കുഴമ്പ് എന്നിവ ശരീരത്തില്‍ തേക്കുന്നതും നല്ലതാണ്.
4. മഴക്കാലത്ത് മടിപിടിച്ച് ഇരിക്കാതെ വ്യായാമം ചെയ്യണം. യോഗ, പ്രാണായാമം ശീലിക്കാം
5. കൈകാലുകള്‍ കഴുകാന്‍ ആര്യവേപ്പിലയും പച്ചമഞ്ഞളും ചതച്ചിട്ടു തിളപ്പിച്ച വെള്ളം ഉപയോഗിക്കാം.
6. ജലദോഷം, പനി, ചുമ എന്നിവയ്ക്ക് ചുക്ക്, കുരുമുളക്, തിപ്പലി, ആടലോടകം, കിരിയാത്ത്, ചിറ്റമൃത്, തുളസി, മുത്തങ്ങ, പര്‍പ്പടകപ്പുല്ല് എന്നിവചേര്‍ത്തു 30 ഗ്രാം 4 ഗ്ലാസ് വെള്ളത്തില്‍ കുറുക്കി ഒരു ഗ്ലാസാക്കി ദിവസം രണ്ടോ മൂന്നോ തവണ ഉപയോഗിക്കണം.
7. കൊതുകു ശല്യം ഇക്കാലത്ത് കൂടുതലായിരിക്കും. കടുക്, വേപ്പില, കുന്തിരിക്കം, ഗുഗ്ഗുലു, വയമ്പ്, ചെഞ്ചല്യം, വെളുത്തുള്ളിയുടെ തൊലി, കരിനൊച്ചി എന്നിവയില്‍ ഏതെങ്കിലുമൊക്കെ രാവിലെയും വൈകിട്ടും പുകയ്ക്കുക. കൊതുകുനിവാരണത്തിന് പുകയില കഷായത്തില്‍ സോപ്പ് ലായനി ചേര്‍ത്ത മിശ്രിതം ഉപയോഗിക്കാം.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment