പച്ചമുളകിലെ മഞ്ഞളിപ്പ് പരിഹരിക്കാം

പച്ചമുളക് കൃഷി ചെയ്യുന്നവരെ ഏറെ വിഷമത്തിലാക്കുന്ന പ്രശ്‌നമാണ് ചെടിയുടെ ഇല മഞ്ഞളിപ്പ്. ഇതിനുള്ള കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും നോക്കാം.

By Harithakeralam
2024-01-12

അടുക്കളയില്‍ നിത്യവും ഉപയോഗിക്കുന്ന പച്ചമുളക് നമുക്ക് തന്നെ വീട്ടില്‍ വിളയിച്ചെടുക്കാവുന്നതേയുള്ളൂ. വലിയ തോതില്‍ രാസകീടനാശിനികള്‍ പ്രയോഗിച്ചാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും പച്ചമുളക് നമ്മുടെ നാട്ടിലേക്കെത്തുന്നത്. വിഷം തിന്നു രോഗിയാകാതിരിക്കാന്‍ അല്‍പ്പ സമയം നമുക്ക് മാറ്റിവയ്ക്കാം. പച്ചമുളക് കൃഷി ചെയ്യുന്നവരെ ഏറെ വിഷമത്തിലാക്കുന്ന പ്രശ്‌നമാണ് ചെടിയുടെ ഇല മഞ്ഞളിപ്പ്.  ഇതിനുള്ള കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും നോക്കാം.

1. വാണിജ്യ രീതിയില്‍ കൃഷി ചെയ്യുകയാണെങ്കില്‍ മണ്ണ് പരിശോധ നിര്‍ബന്ധമായും നടത്തുക. എന്നിട്ട് കുറവുള്ള മൂലകങ്ങള്‍ കണ്ടെത്തി പരിഹാരം കാണുക. നൈട്രജന്‍, മഗ്നീഷ്യം, സള്‍ഫര്‍ എന്നീ മൂലകങ്ങളുടെ അഭാവം ഇലകളില്‍ മഞ്ഞളിപ്പുണ്ടാക്കും. ഈ മൂന്നു മൂലകങ്ങളുടെ കുറവുണ്ടെങ്കില്‍ മണ്ണില്‍ യൂറിയ, മഗ്നീഷ്യം സള്‍ഫേറ്റ് എന്നീ വളങ്ങള്‍ നല്‍കാം.  

2.വെള്ളത്തിന്റെ കുറവും കൂടുതലും ഇല മഞ്ഞളിപ്പിനു കാരണമാകാം. തടത്തില്‍ വെള്ളം കുറഞ്ഞാലും നന കൂടിയാലും പച്ചമുളക് ഇല മഞ്ഞളിക്കും. ഇതിനാല്‍ കൃത്യമായ തോതില്‍ മാത്രം നന മതി. വെള്ളം വാര്‍ന്നു പോകാനുള്ള സൗകര്യം ഉറപ്പാക്കുക.

3. വേരുകള്‍ക്ക് സംഭവിക്കുന്ന പ്രശ്‌നങ്ങളും ഇല മഞ്ഞളിപ്പിന് കാരണമാകും. ഇതു കാരണം വെള്ളവും മൂലകങ്ങളും വലിച്ചെടുക്കാന്‍ സാധിക്കാതെ ഇലകള്‍ മഞ്ഞളിക്കും. പച്ചിലകള്‍ ഉപയോഗിച്ച് തടത്തില്‍ പുതയിട്ട് ചെടിയെ സംരക്ഷിക്കുക.

4. മൊസേക് രോഗം കാരണവും മഞ്ഞ നിറം വരാം.  കായപിടിത്തം കുറയാനും ചെടിയുടെ വളര്‍ച്ച മുരടിക്കാനും  മൊസേക് രോഗം ഹേതുവാകും. വേപ്പധിഷ്ഠിത കീടനാശിനികള്‍ പ്രയോഗിക്കുക. തുടക്കത്തില്‍ തന്നെ പ്രയോഗിച്ചാല്‍ വലിയ പ്രശ്‌നമില്ലാതെ പരിഹരിക്കാം.  

5. മഞ്ഞക്കെണി സ്ഥാപിച്ചും രോഗം പരത്തുന്ന കീടങ്ങളെ തുരത്താം.

7. മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാല്‍ എപ്‌സം സാള്‍ട്ട് അര ടീസ്പൂണ്‍ ചുവട്ടിലിട്ടു നല്‍കുന്നതും ഫലം ചെയ്യും. ഗ്രോബാഗില്‍ അര ടീസ്പൂണ്‍ എപ്‌സം സാള്‍ട്ട് ഇട്ടു കൊടുക്കാം. തൈകള്‍ ഈ ലായനിയില്‍ കുറച്ചു സമയം മുക്കിവച്ച് നടാം.

8. ചെടിയെ ആകെ മഞ്ഞപ്പ് ബാധിച്ചാല്‍  വേരോടെ പിഴുതു മാറ്റി നശിപ്പിക്കുന്നതാണ് നല്ലത്. മറ്റുള്ളവയിലേക്ക് പടരുന്നതു തടയാനിതു സഹായിക്കും. 

Leave a comment

പഴത്തൊലി മികച്ച ജൈവവളം

ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…

By Harithakeralam
മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs