വാണിജ്യ പ്ലാവ് കൃഷിക്ക് J33

വാണിജ്യ പ്ലാവ് കൃഷിക്ക് ഏറ്റവും അനുയോജ്യമായ മലേഷ്യന്‍ പ്ലാവിനമാണ് J33. കയറ്റുമതിയിലൂടെയും മറ്റു മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപണനത്തിലൂടെയും കര്‍ഷകരെ സമ്പന്നരാക്കാന്‍ സഹായിക്കുന്നു.

By Harithakeralam
2023-08-27

വാണിജ്യ പ്ലാവ് കൃഷിക്ക് ഏറ്റവും അനുയോജ്യമായ മലേഷ്യന്‍ പ്ലാവിനമാണ് J33.  കയറ്റുമതിയിലൂടെയും മറ്റു മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപണനത്തിലൂടെയും കര്‍ഷകരെ സമ്പന്നരാക്കാന്‍ സഹായിക്കുന്നു. മലേഷ്യയില്‍ വന്‍തോതില്‍ കൃഷി ചെയ്യുന്ന ഇനമാണ് J33. ചൈനയിലും ഗള്‍ഫ് മാര്‍ക്കറ്റുകളിലും പ്രിയമേറിയ ഈ ഇനത്തിന് ആരാധകര്‍ ഏറെയുണ്ട്.

നല്ല മഞ്ഞനിറമുള്ള വലിപ്പമേറിയ ചുളകള്‍ക്ക് നമ്മുടെ തേന്‍വരിക്കയെ വെല്ലുന്ന രുചിയും മധുരവുമുണ്ട്. ജലാംശം കുറഞ്ഞ് ഹൃദ്യമായ വാസനയുള്ള ചുളകള്‍ മറ്റു പ്ലാവിനങ്ങളില്‍ നിന്ന് J33യെ വ്യത്യസ്തമാക്കുന്നു. നന്നായ് പഴുത്ത J33 പഴങ്ങള്‍ക്ക് മറ്റു ഇനങ്ങളെക്കാള്‍ 3 - 4 ദിവസം കൂടുതല്‍ സൂക്ഷിപ്പ് കാലം ലഭിക്കുന്നു. പാകമായ ചക്കകള്‍ക്ക് 15-25 കിലോ വരെ തൂക്കമുണ്ടാകും.

കേരളത്തിന്റെ കാലാവസ്ഥയില്‍ കരുത്തോടെ വളര്‍ന്ന് ഉയര്‍ന്ന വിളവ് നല്‍കുന്ന J33 പ്ലാവുകള്‍ 30 ഃ 30 അടി അകലത്തില്‍ കൃഷി ചെയ്യാവുന്നതാണ്. പ്രൂണിംഗിലൂടെ ഉയരം കുറച്ച് പടര്‍ത്തി വളര്‍ത്തുന്നത് വിളവെടുപ്പ് എളുപ്പമാക്കും. മൂന്നാം വര്‍ഷം പൂവിട്ടു തുടങ്ങുന്ന പ്ലാവ് സ്ഥിരമായ വിളവ് ഉറപ്പ് നല്‍കുന്നു.മഴക്കാലത്തിന് മുന്നോടിയായി കോപ്പര്‍ ഓക്സിക്ലോറൈഡ്  2g/L എന്ന തോതില്‍ സ്പ്രേ ചെയ്തു  കൊടുക്കുന്നത് കുമിള്‍ രോഗബാധയുടെ വ്യാപനം തടയാന്‍ സഹായിക്കുന്നു.

അതുപോലെ ഏക്കറിന് 300 കിലോ എന്ന തോതില്‍ Dolomite നല്‍കണം. പഴയീച്ചകളുടെ ആക്രമണത്തെ തടയാനായി ചക്കകള്‍ പൊതിഞ്ഞ് സൂക്ഷിക്കാവുന്നതാണ്. പ്ലാവിന്റെ പ്രായമനുസരിച്ച് ചക്കകളുടെ എണ്ണം ക്രമീകരിക്കുന്നത് ചക്കകളുടെ ഗുണനിലവാരവും വലിപ്പവും കൂട്ടാന്‍ സഹായിക്കുന്നു. ഒരു കുലയില്‍ ഏറ്റവും ആരോഗ്യമുള്ള ഒരു ചക്കമാത്രം വളരാന്‍ അനുവദിച്ച് ബാക്കിയുള്ളവയെ നീക്കം ചെയ്യണം. മുറിച്ച് മാറ്റിയ ചക്കകള്‍ പച്ചക്കറിയായും ഉപയോഗിക്കാം.

പൂവിട്ടതിന് ശേഷം പൊട്ടാഷ്, സൂക്ഷ്മ മൂലകങ്ങള്‍ പോലെയുള്ള വളങ്ങള്‍ നല്‍കാം. വിളവെടുപ്പിന് ശേഷം കമ്പോസ്റ്റ് ചെയ്ത കാലിവളം, NPK തുടങ്ങിയ വളങ്ങള്‍ നല്‍കുന്നത് പ്ലാവിന്റെ തുടര്‍ന്നുള്ള വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. മറ്റു വിളകള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ അളവില്‍ വെള്ളം നല്‍കി  J33 വളര്‍ത്താവുന്നതാണ്. പൂവിട്ടതിന് ശേഷം വെള്ളം കൊടുക്കുന്നത് ചക്കയുടെ വളര്‍ച്ചയെ കൂട്ടുന്നതിന് സഹായിക്കുന്നു. മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തുന്നത് പ്ലാവിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Homegrown Biotech Research & Development Department  

Vizhikkathodu, Kanjirapally, 9562066333

Leave a comment

റെഡ് ലേഡി നിറയെ കായ്കളുണ്ടാവാന്‍ ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കാം

ജനുവരി ഫെബ്രുവരി മാസത്തില്‍ നട്ട റെഡ് ലേഡി പപ്പായ തൈകള്‍ നല്ല വളര്‍ച്ച നേടിയിട്ടുണ്ടാകും. നല്ല വെയില്‍ അനുകൂല ഘടകമാണെങ്കിലും നനയും മറ്റു പരിപാലനവും കൃത്യമായി നല്‍കിയിട്ടില്ലെങ്കില്‍ ചെടികള്‍ നശിച്ചു പോകാന്‍…

By Harithakeralam
വാഴയില്‍ ഇലപ്പേനും മണ്ഡരിയും: വേനല്‍ക്കാല പരിചരണം ശ്രദ്ധയോടെ

കേരളത്തിലിപ്പോള്‍ കര്‍ഷകന് നല്ല വില ലഭിക്കുന്ന വിളയാണ് വാഴപ്പഴം. നേന്ത്രന് വില കാലങ്ങളായി 60 ന് മുകളിലാണ്. മറ്റിനം വാഴപ്പഴങ്ങള്‍ക്കും മികച്ച വില ലഭിക്കുന്നു. ഒരു കാലത്ത് വലിയ പരിചരണമൊന്നുമില്ലാതെ നമ്മുടെ…

By Harithakeralam
ഇന്ത്യയുടെ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍: ചക്കയുടെ സ്വര്‍ഗം - പന്റുട്ടിയിലേക്കൊരു മധുരയാത്ര

തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്‍ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍ ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്‍…

By Harithakeralam
സ്‌ട്രോക്ക് തടയാനും കരള്‍ സംരക്ഷിക്കാനും ചാമ്പക്ക

ചുവന്ന തുടുത്തിരിക്കുന്ന ചാമ്പക്ക കണ്ടാല്‍ തന്നെ പൊട്ടിച്ച് കഴിക്കാന്‍ തോന്നും. ചാമ്പക്ക ഉപ്പും മുളകുമെല്ലാം കൂട്ടി കഴിച്ചിരുന്ന ബാല്യകാലം മുതിര്‍ന്ന തലമുറയ്ക്കുണ്ടായിരിക്കും. അന്നൊക്കെ ചുവന്നു തുടുത്ത…

By Harithakeralam
800 ഗ്രാം തൂക്കം, പ്രത്യേക നിറവും സുഗന്ധവും ; ഓസ്‌ട്രേലിയന്‍ മാമ്പഴം R2E2

R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…

By Harithakeralam
ഒട്ടു മാവിന്‍ തൈകളില്‍ കൊമ്പ് ഉണക്കം

ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…

By Harithakeralam
മികച്ച വരുമാനത്തിനും ആരോഗ്യത്തിനും അവൊക്കാഡോ

ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…

By Harithakeralam
മത്തനില്‍ പൂകൊഴിയുന്നുണ്ടോ...? നിഷ്പ്രയാസം പരിഹാരം കാണാം

മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs