ചാഴിയെന്ന ഒഴിയാബാധ: പയര്‍ കൃഷി വിജയിപ്പിക്കാന്‍ ഇവ പയറ്റുക

By Harithakeralam
2025-12-26

പയര്‍ കൃഷി ചെയ്യുന്നുണ്ടോ ചാഴിയെത്തും... ഒഴിയാബാധ  പോലെ പയര്‍  ചെടിയെ നശിപ്പിച്ചു വിളവ് കുറയ്ക്കുന്ന കീടമാണ് ചാഴി. രൂക്ഷമായ ഗന്ധവും എളുപ്പത്തില്‍ പെരുകുന്ന സ്വഭാവവും ചാഴിയെ അപകടകാരിയാക്കുന്നു. വന്നു കഴിഞ്ഞാല്‍ പിന്നെ ചാഴിയെ തുരത്താന്‍ ഏറെ പ്രയാസമാണ്. മുന്‍കരുതലുകള്‍ സ്വീകരിച്ച് ഇവയെ തുരത്തുകമാത്രമാണ് പോംവഴി.

1. കൃഷിത്തോട്ടം വൃത്തിയാക്കി സൂക്ഷിക്കുക. പയര്‍ നട്ടിരിക്കുന്ന സ്ഥലത്ത് കളകള്‍ വളരാന്‍ അനുവദിക്കരുത്. അനാവശ്യമായി മറ്റു ചെടികള്‍ വളര്‍ന്നാല്‍ ചാഴികള്‍ കൂട്ടത്തോടെയെത്തും.

2. തുടര്‍ച്ചയായി ഒരു സ്ഥലത്ത് മാത്രം പയര്‍ കൃഷി ചെയ്യരുത്. ഇങ്ങനെ ചെയ്താല്‍ ചാഴി ശല്യം സ്ഥിരമായിരിക്കും.  

3. പയര്‍ ചെടികള്‍ തമ്മില്‍ നല്ല അകലം പാലിക്കുക. വായുസഞ്ചാരം ലഭിക്കാനിതു കാരണമാകും.  

4. പയര്‍ ചെടി അത്യാവശ്യം വളര്‍ന്നാല്‍ തന്നെ വേപ്പെണ്ണ എമല്‍ഷന്‍, ബ്യൂവേറിയ ബാസിയാന പോലുള്ള ജൈവകീടനാശിനികള്‍ ഉപയോഗിക്കുക. ചാഴിയുടെ ആക്രമണം കാത്തു നില്‍ക്കേണ്ടെന്നു സാരം.

5. പലതരം കെണികളുണ്ട്, മഞ്ഞക്കെണി, ഫെറോമോണ്‍ കെണി തുടങ്ങിയവ. ഇവ തോട്ടത്തില്‍ സ്ഥാപിച്ചും ചാഴിയെ നശിപ്പിക്കാം.

6. കീടബാധ ചെറുക്കാന്‍ കഴിവുള്ള ഇനം പയറുകള്‍ തെരഞ്ഞെടുത്ത് നടുക.

7. ഇനി വീട്ടാവശ്യത്തിനു കുറച്ചു ചെടികള്‍ മാത്രമാണ് നട്ടിരിക്കുന്നതെങ്കില്‍ സ്ഥിരമായി നീരീക്ഷിച്ചു ചാഴിയെ നശിപ്പിക്കാം. കൈകൊണ്ട് പിടിച്ച് ഇവയെ നശിപ്പിക്കാം.

Leave a comment

പഴത്തൊലി മികച്ച ജൈവവളം

ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…

By Harithakeralam
മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs