മഞ്ഞള്‍ കയറ്റുമതിയില്‍ മുന്നില്‍ ഇന്ത്യ: നാഷണല്‍ ടര്‍മറിക് ബോര്‍ഡ് സ്ഥാപിതമായി

മഞ്ഞള്‍ കാര്‍ഷിക മേഖലയ്ക്ക് പ്രോത്സാഹനം നല്‍കി രാജ്യത്തുടനീളമുള്ള മഞ്ഞള്‍ ഉല്‍പാദകരുടെ വരുമാനം വര്‍ധിപ്പിക്കുകയാണ് നാഷണല്‍ ടര്‍മറിക് ബോര്‍ഡ് സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്

By Harithakeralam

നിസാമാബാദ്/ കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളില്‍ 'സുവര്‍ണ്ണ' സ്ഥാനം അലങ്കരിക്കുന്ന മഞ്ഞളിന്റെ ഉല്‍പാദന, കയറ്റുമതിയില്‍ രാജ്യം ആഗോള നേതൃ നിരയിലാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. മഞ്ഞള്‍ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനും മഞ്ഞളിന്റെ മൂല്യവര്‍ധനവ്, ഗുണമേന്മ, വിപണന സാധ്യതകളുടെ വിപുലീകരണം എന്നിവ ഉറപ്പാക്കാനുമായി നിസാമാബാദില്‍ സ്ഥാപിച്ച നാഷണല്‍ ടര്‍മറിക് ബോര്‍ഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'മഞ്ഞള്‍ എന്നത് ഗോള്‍ഡന്‍ സ്‌പൈസാണ്. സുഗന്ധവ്യഞ്ജനങ്ങളില്‍ പ്രത്യേക സ്ഥാനവും മഞ്ഞളിനുണ്ട്.

മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, മധ്യപ്രദേശ്, മേഘാലയ തുടങ്ങി രാജ്യത്തെ ഇരുപതോളം സംസ്ഥാനങ്ങളിലെ മഞ്ഞള്‍ കൃഷിയുടെ സമഗ്രമായ വികസനവും കര്‍ഷകരുടെ ക്ഷേമവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഗുണമേന്മയുള്ള മഞ്ഞള്‍ ഉല്‍പാദിപ്പിക്കുന്ന ആന്ധ്രപ്രദേശിലെയും തെലുങ്കാനയിലെയും കാര്‍ഷിക മേഖലയ്ക്ക് വലിയ സാധ്യതകളാണുള്ളത്. മഞ്ഞള്‍ കാര്‍ഷിക മേഖലയ്ക്ക് പ്രോത്സാഹനം നല്‍കി രാജ്യത്തുടനീളമുള്ള മഞ്ഞള്‍ ഉല്‍പാദകരുടെ വരുമാനം വര്‍ധിപ്പിക്കുകയാണ് നാഷണല്‍ ടര്‍മറിക് ബോര്‍ഡ് സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.' മന്ത്രി പറഞ്ഞു.

ലോകത്തെ മഞ്ഞള്‍ ഉല്‍പാദനത്തില്‍ 70 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 10.74 ലക്ഷം ടണ്‍ മഞ്ഞളാണ് രാജ്യത്ത് വിളവെടുത്തത്. മഞ്ഞളിന്റെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും ഗവേഷണത്തിനും വികസനത്തിനും പ്രോത്സാഹനം നല്‍കുന്ന ബോര്‍ഡില്‍ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഭാഗമാകും. കൂടാതെ, രാജ്യത്തെ വിവിധ കയറ്റുമതി, ഉല്‍പാദക സംഘങ്ങളും ബോര്‍ഡുമായി സഹകരിക്കും. വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ മഞ്ഞളിനും മൂല്യവര്‍ധിത ഉല്‍പനങ്ങള്‍ക്കും ആവിശ്യക്കാരേറെയാണ്.

ഈ സാഹചര്യം പരമാവധി ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മഞ്ഞളിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനോടൊപ്പം വിളവ് വര്‍ധിപ്പിക്കുന്നതിനും പുതിയ വിപണികള്‍ കണ്ടെത്തുന്നതിനുമുള്ള നടപടികളാണ് ബോര്‍ഡ് ചെയ്യുക. മഞ്ഞള്‍ ഉല്‍പാദനത്തിന്റെയും കയറ്റുമതിയുടെയും ഗുണനിലവാരവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ബോര്‍ഡ് ഉറപ്പാക്കും. ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാര്‍, നിസാമാബാദ് എം പി അരവിന്ദ് ധര്‍മപുരി, നാഷണല്‍ ടര്‍മറിക് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ പല്ലെ ഗംഗ റെഡ്ഡി, എംഎല്‍എമാരായ ധന്‍പാല്‍ സൂര്യനാരായണ, പൈദി രാകേഷ് റെഡ്ഡി, കേന്ദ്ര വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറി കേസാങ് യാങ്‌സോം ഷെര്‍പ്പ, സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി പി ഹേമലത, സ്‌പൈസസ് ബോര്‍ഡ് ഡയറക്ടറും നാഷണല്‍ ടര്‍മറിക് ബോര്‍ഡ് സെക്രട്ടറിയുമായ ഡോ. എ.ബി. രമ ശ്രീ എന്നിവര്‍ പങ്കെടുത്തു.

Leave a comment

വേനല്‍മഴ തകര്‍ത്തു പെയ്തു: ഇനി കപ്പ നടാം

കേരളത്തില്‍ എല്ലായിടത്തും നല്ല രീതിയില്‍ തന്നെ വേനല്‍മഴ ലഭിച്ചു കഴിഞ്ഞു. ഇനി കപ്പ നടാന്‍ തുടങ്ങാം. നമ്മുടെ ഭക്ഷ്യശൃംഖലയില്‍ വലിയ സ്ഥാനമുണ്ടായിരുന്ന കിഴങ്ങ് വിളയായിരുന്നു കപ്പ. എന്നാല്‍ വിലയിടിവും കാട്ടുപന്നിയടക്കമുള്ള…

By Harithakeralam
രുചികരം, പോഷക സമ്പുഷ്ടം: നന കിഴങ്ങ് നടാം

പുതിയ തലമുറയ്ക്ക് വലിയ പരിചയമില്ലാത്ത കിഴങ്ങു വര്‍ഗ വിളയാണ് നന കിഴങ്ങ്. ഒരു കാലത്ത് കേരളത്തിന്റെ പട്ടിണി മാറ്റിയിരുന്നതില്‍ നന കിഴങ്ങിന് വലിയ സ്ഥാനമുണ്ടായിരുന്നു. പ്രത്യേകിച്ചു പരിചരണമൊന്നുമില്ലാതെ പറമ്പിലും…

By Harithakeralam
പത്താമുദയം ബുധനാഴ്ച: തിരിച്ചു പിടിക്കാം കേര സമൃദ്ധി

മലയാളിയുടെ സമ്പന്നമായ കാര്‍ഷിക പാരമ്പര്യത്തിന്റെ ഓര്‍മപ്പെടുത്തലാണ് പത്താമുദയം, ഇത്തവണ പത്താമുദയം 23ന് ബുധനാഴ്ചയാണ്.  വിഷുവിന് കൃഷിയിടങ്ങള്‍ തയാറാക്കിയിടും, പത്താമുദയത്തിന് തൈകള്‍ നടുകയാണ് പതിവ്.…

By Harithakeralam
വിലയുണ്ടെങ്കിലും മുളകില്ല: കാലാവസ്ഥ ചതിച്ചതോടെ പ്രതിസന്ധിയില്‍ കുരുമുളക് കര്‍ഷകര്‍

കിലോയ്ക്ക് 700 രൂപയ്ക്ക് മുകളില്‍ വിലയുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞതുമൂലം പ്രതിസന്ധിയിലാണ് കുരുമുളക് കര്‍ഷകര്‍. വേനല്‍മഴയാണ് ഇത്തവണ പ്രശ്‌നമുണ്ടാക്കിയത്. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികള്‍ തളിര്‍ക്കുന്നത്.…

By Harithakeralam
വേനലില്‍ തണുക്കാന്‍ മിന്റ് ജ്യൂസ്: ഇലകള്‍ നമുക്ക് തന്നെ വിളയിക്കാം

കറികള്‍ക്ക് രുചി വര്‍ധിപ്പിക്കാനും ജ്യൂസ് തയാറാക്കാനുമൊക്കെ നാം പുതിന ഉപയോഗിക്കാറുണ്ട്. ഈ ചൂടത്ത് പുതിന ഇലകൊണ്ടു തയാറാക്കിയ പാനീയം ഏറെ നല്ലതാണ്, എന്നാല്‍ എളുപ്പം നശിക്കുന്ന ഇലയായതിനാല്‍ വലിയ തോതില്‍ കീടനാശിനികള്‍…

By Harithakeralam
ജാതിയില്‍ കായ ചീയല്‍ രോഗം വ്യാപകം: കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…

By Harithakeralam
ചൂടിനെ ചെറുക്കാന്‍ തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക പരിചരണം

തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…

By Harithakeralam
റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ്: നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കം

റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs