വൈറ്റമിന്‍ സി, ബി6, പൊട്ടാസ്യം, നിയാസിന്‍, ഫൈബര്‍ എന്നിവയാല്‍ സമൃദ്ധവുമാണ് ഉരുളക്കിഴങ്ങ്.
മലയാളിയുടെ അടുക്കളയിലെ സ്ഥിരം സാനിധ്യമാണ് ഉരുളക്കിഴങ്ങ്. നിരവധി വിഭവങ്ങള്‍ തയാറാക്കാന്‍ നമ്മള്‍ ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നു. ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്ന കിഴങ്ങു വര്‍ഗവും ഇതുതന്നെയാണ്. വൈറ്റമിന്‍ സി, ബി6, പൊട്ടാസ്യം, നിയാസിന്‍, ഫൈബര്‍ എന്നിവയാല്‍ സമൃദ്ധവുമാണ് ഉരുളക്കിഴങ്ങ്. നമ്മുടെ വീട്ടിലേക്കാവശ്യമായ ഉരുളക്കിഴങ്ങ് നമുക്ക് തന്നെ കൃഷി ചെയ്യാം. വാണിജ്യ രീതിയിലുള്ള ഉരുളക്കിഴങ്ങ് കൃഷി കേരളത്തിന്റെ കാലാവസ്ഥയില്‍ വിജയകരമായിരിക്കില്ല. ഗ്രോബാഗിലും ചാക്കിലുമെല്ലാം തരക്കേടില്ലാതെ ഉരുളക്കിഴങ്ങ് വളരും.
വിത്ത്
കൃഷി ചെയ്യാനായി വിത്തെവിടെ കിട്ടുമെന്ന് ഓര്‍ത്തു വിഷമിക്കേണ്ട. കടയില്‍ നിന്നു വാങ്ങുന്ന ഉരുളക്കിഴങ്ങില്‍ നിന്ന് മുളച്ച ഉരുളക്കിഴങ്ങുകള്‍ വിത്തിനായി എടുക്കാം. മുള പൊട്ടിയ കിഴങ്ങുകള്‍ ഇല്ലെങ്കില്‍ നല്ല പോലെ മൂപ്പെത്തിയ തെരഞ്ഞെടുക്കുക. ഇവ സൂര്യപ്രകാശം അടിക്കാത്ത തണുപ്പുള്ള സ്ഥലത്ത് വെച്ചാല്‍ പെട്ടന്ന് മുളവരും.
നടുന്ന രീതി
ഒക്റ്റോബര്‍, നവംബര്‍ മാസങ്ങളാണ് ഉരുളക്കിഴങ്ങ് നടാന്‍ നല്ലത്. മുള വന്ന കിഴങ്ങുകള്‍ നാലു കഷ്ണങ്ങളാക്കി മുറിക്കണം. ഓരോ കഷണത്തിനും കുറഞ്ഞത് ഒരു മുളയെങ്കിലും ഉണ്ടെന്ന് ഉറപ്പു വരുത്തണം. കിളച്ച് വൃത്തിയാക്കിയ മണ്ണില്‍ വേണം കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് നടാന്‍. ഗ്രോ ബാഗിലായാലും നേരിട്ട് മണ്ണിലായാലും ഒരേ നടീല്‍ രീതി തന്നെയാണ്. അടിവളമായി ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ കലര്‍ത്തിവേണം മണ്ണൊരുക്കാന്‍. കിഴങ്ങു കഷ്ണങ്ങള്‍ ഓരോന്നും മുള മുകളിലേക്ക് വരുന്ന രീതിയില്‍ നടണം. മണ്ണിലാണെങ്കില്‍ അടുപ്പിച്ച് നടരുത്. ഒരു ഗ്രോബാഗില്‍ ഒരു കഷ്ണം വച്ചാല്‍ മതിയാകും.
പരിചരണം
വിത്തു നട്ട് 30 ദിവസം കഴിയുമ്പോഴും 70 ദിവസം കഴിയുമ്പോഴും ചുവട്ടില്‍ മണ്ണ് കൂട്ടി വളമിടണം. ഉരുളക്കിഴങ്ങിന് വെള്ളം ആവശ്യമാണ്. വേരുകള്‍ അധികം ആഴത്തിലേക്ക് വളരാത്തതിനാല്‍ കൂടെക്കൂടെ വെള്ളം തളിച്ചു കൊടുക്കണം.
വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്താല്‍ കീടങ്ങളെ അകറ്റാന്‍ സഹായകമാകും. രണ്ടാഴ്ച കൂടുമ്പോള്‍ ചാരം, ചാണകം തുടങ്ങിയ ജൈവവളങ്ങള്‍ ചേര്‍ക്കണം. നന്നായി വളര്‍ന്നു കഴിയുമ്പോള്‍ രണ്ടിഞ്ച് കനത്തില്‍ മേല്‍മണ്ണ് കയറ്റികൊടുക്കണം. ഇലകളില്‍ പുഴുക്കള്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ വേപ്പെണ്ണ മിശ്രിതം തളിക്കണം. 80 മുതല്‍ 120 ദിവസങ്ങള്‍ കഴിയുമ്പോള്‍ ഉരളക്കിഴങ്ങ് വിളവെടുക്കാം.
കേരളത്തില്‍ എല്ലായിടത്തും നല്ല രീതിയില്‍ തന്നെ വേനല്‍മഴ ലഭിച്ചു കഴിഞ്ഞു. ഇനി കപ്പ നടാന്‍ തുടങ്ങാം. നമ്മുടെ ഭക്ഷ്യശൃംഖലയില്‍ വലിയ സ്ഥാനമുണ്ടായിരുന്ന കിഴങ്ങ് വിളയായിരുന്നു കപ്പ. എന്നാല്‍ വിലയിടിവും കാട്ടുപന്നിയടക്കമുള്ള…
പുതിയ തലമുറയ്ക്ക് വലിയ പരിചയമില്ലാത്ത കിഴങ്ങു വര്‍ഗ വിളയാണ് നന കിഴങ്ങ്. ഒരു കാലത്ത് കേരളത്തിന്റെ പട്ടിണി മാറ്റിയിരുന്നതില്‍ നന കിഴങ്ങിന് വലിയ സ്ഥാനമുണ്ടായിരുന്നു. പ്രത്യേകിച്ചു പരിചരണമൊന്നുമില്ലാതെ പറമ്പിലും…
മലയാളിയുടെ സമ്പന്നമായ കാര്‍ഷിക പാരമ്പര്യത്തിന്റെ ഓര്‍മപ്പെടുത്തലാണ് പത്താമുദയം, ഇത്തവണ പത്താമുദയം 23ന് ബുധനാഴ്ചയാണ്. വിഷുവിന് കൃഷിയിടങ്ങള്‍ തയാറാക്കിയിടും, പത്താമുദയത്തിന് തൈകള്‍ നടുകയാണ് പതിവ്.…
കിലോയ്ക്ക് 700 രൂപയ്ക്ക് മുകളില്‍ വിലയുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞതുമൂലം പ്രതിസന്ധിയിലാണ് കുരുമുളക് കര്‍ഷകര്‍. വേനല്‍മഴയാണ് ഇത്തവണ പ്രശ്‌നമുണ്ടാക്കിയത്. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികള്‍ തളിര്‍ക്കുന്നത്.…
കറികള്‍ക്ക് രുചി വര്‍ധിപ്പിക്കാനും ജ്യൂസ് തയാറാക്കാനുമൊക്കെ നാം പുതിന ഉപയോഗിക്കാറുണ്ട്. ഈ ചൂടത്ത് പുതിന ഇലകൊണ്ടു തയാറാക്കിയ പാനീയം ഏറെ നല്ലതാണ്, എന്നാല്‍ എളുപ്പം നശിക്കുന്ന ഇലയായതിനാല്‍ വലിയ തോതില്‍ കീടനാശിനികള്‍…
എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
© All rights reserved | Powered by Otwo Designs
Leave a comment