നമ്മുടെ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തുന്ന വെണ്ടയില്‍ നിന്നും നല്ല ഉത്പാദനം ലഭിക്കാന്‍ ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കാം.
ഭക്ഷണത്തില്‍ നാം സ്ഥിരമായി ഉപയോഗിക്കുന്ന പച്ചക്കറിയാണ് വെണ്ട. സാമ്പാര്‍ അടക്കം നിരവധി വിഭവങ്ങള്‍ വെണ്ടയുപയോഗിച്ചു തയാറാക്കുന്നു. നല്ല പരിചരണം നല്‍കിയാല്‍ ഏതു കാലാവസ്ഥയിലും വെണ്ട മികച്ച വിളവ് നല്‍കും. നിലവില്‍ 50 മുതല്‍ 70 രൂപ വരെയാണ് കേരളത്തില്‍ വെണ്ടയുടെ ചില്ലറ വില. നമ്മുടെ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തുന്ന വെണ്ടയില്‍ നിന്നും നല്ല ഉത്പാദനം ലഭിക്കാന്‍ ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കാം.
1. നല്ല പോലെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം വെണ്ട നടാന്‍. കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലും വെണ്ടയ്ക്ക് സൂര്യപ്രകാശം ആവശ്യമാണ്.
2. നല്ല പൊടിഞ്ഞ മണ്ണില്‍ കമ്പോസ്റ്റ്, ഉണങ്ങിയ ചാണകപ്പൊടി എന്നിവ ചേര്‍ത്ത് വെണ്ട നടണം. എന്നാല്‍ നല്ല വിളവ് ലഭിക്കും.
3. തടത്തില്‍ എപ്പോഴും ചെറുതായി ഈര്‍പ്പം നിലനിര്‍ത്തുക. പ്രത്യേകിച്ച് പൂവിടുന്ന കാലഘട്ടത്തിന്റെ ആരംഭം മുതല്‍ ഉത്പാദനം വരെ.
4. മുഞ്ഞ, വെള്ളീച്ചകള്‍ എന്നിവ വെണ്ടയെ ബാധിച്ചേക്കാം. ഇവയെ കൃത്യമായി കണ്ടെത്തി പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കുക.
5. കടലപ്പിണ്ണാക്ക്- പച്ചച്ചാണകം പുളിപ്പിച്ചത് ആഴ്ചയിലൊരിക്കല്‍ തടത്തിലൊഴിച്ചു കൊടുക്കുക. നല്ല പോലെ കായ്കളുണ്ടാകും.
6. വെണ്ടയ്ക്ക് പതിവായി വിളവെടുപ്പ് ആവശ്യമാണ്. അധികമായി മൂക്കുന്നതിന് മുമ്പ് തന്നെ വിളവെടുക്കാന്‍ ശ്രദ്ധിക്കുക.
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
© All rights reserved | Powered by Otwo Designs
Leave a comment