ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തെ സഹായിക്കുകയും വയറിലുണ്ടാകുന്ന അള്‍സറിനെ ചെറുക്കുകയും ചെയ്യുന്നു.വിറ്റാമിന്‍ സി രോഗപ്രതിരോധ ശക്തി വര്‍ദ്ദിപ്പിക്കുന്നു.പടവലങ്ങയുടെ ജന്മദേശം സൗത്ത്ഈസ്റ്റ് ഏഷൃയാണ്. ഇതില്‍ വിറ്റാമിന്‍ എ,വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി,വിറ്റാമിന്‍ കെ, കാല്‍സൃം, ഫൈബര്‍,അയണ്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
പടവലങ്ങയുടെ വളര്‍ച്ച പോലെയെന്ന് ചിലരെ കളിയാക്കി പറയാറുണ്ട്. കാരണം പടവലങ്ങ വളരുന്നത് താഴോട്ടാണ്. പക്ഷെ ഈ പച്ചക്കറിയുടെ ഗുണങ്ങള്‍ മറ്റുള്ളവയേക്കാള്‍ ഒരുപാട് മുകളിലും. ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തെ സഹായിക്കുകയും വയറിലുണ്ടാകുന്ന അള്‍സറിനെ ചെറുക്കുകയും ചെയ്യുന്നു.വിറ്റാമിന്‍ സി രോഗപ്രതിരോധ ശക്തി വര്‍ദ്ദിപ്പിക്കുന്നു.പടവലങ്ങയുടെ ജന്മദേശം സൗത്ത്ഈസ്റ്റ് ഏഷൃയാണ്. ഇതില്‍ വിറ്റാമിന്‍ എ,വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി,വിറ്റാമിന്‍ കെ, കാല്‍സൃം, ഫൈബര്‍,അയണ്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. പടവലങ്ങയെപ്പോലെ കീഴോട്ടാണ് വളര്‍ച്ചയെന്നു പറഞ്ഞ് പലരെയും നാം കളിയാക്കാറുണ്ട്. വളര്‍ച്ച കീഴോട്ടാണെങ്കിലും പടവലങ്ങയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്.
വളപ്രയോഗം
പടവലത്തെ ആക്രമിക്കുന്ന പുഴുക്കളെ അകറ്റാന്‍ സസ്യാമൃത് എന്ന കീടനാശിനിയും നൂറ് ഗ്രാം കാന്താരി മുളക് ഒരു ലിറ്റര്‍ ഗോ മൂത്രത്തില്‍ അരച്ചുചേര്‍ത്ത് എട്ട് ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തളിക്കാം. പത്ത് ഗ്രാം ബിവേറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യുന്നതും നല്ലതാണ്. വണ്ട്, പ്രാണി എന്നിവര്‍ക്കെതിരേ രണ്ട് ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കുന്നത് പ്രാണികളെയും വണ്ടുകളെയും അകറ്റാന്‍ ഒരു പരിധിവരെ സഹായകരമാകും. മുഞ്ഞ, വെള്ളീച്ച, മണ്ഡരി എന്നിവ പടവലത്തെ ആക്രമിക്കുന്ന ശത്രുക്കളാണ്. ഇതിനെതിരേ വേപ്പണ്ണ വെളുത്തുള്ളി എമല്‍ഷന്‍ നല്ലതാണ്. കാ ഈച്ച ആക്രമത്തെ തടയാന്‍ ചെറുപ്രായത്തില്‍ പടവലം കടലാസുകൊണ്ടോ പോളിത്തീന്‍ കവറുകൊണ്ടോ പൊതിഞ്ഞുകൊടുക്കുന്നത് നല്ലതാണ്.
വളപ്രയോഗം
പടവലത്തെ ആക്രമിക്കുന്ന പുഴുക്കളെ അകറ്റാന്‍ സസ്യാമൃത് എന്ന കീടനാശിനിയും നൂറ് ഗ്രാം കാന്താരി മുളക് ഒരു ലിറ്റര്‍ ഗോ മൂത്രത്തില്‍ അരച്ചുചേര്‍ത്ത് എട്ട് ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തളിക്കാം. പത്ത് ഗ്രാം ബിവേറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യുന്നതും നല്ലതാണ്. വണ്ട്, പ്രാണി എന്നിവര്‍ക്കെതിരേ രണ്ട് ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കുന്നത് പ്രാണികളെയും വണ്ടുകളെയും അകറ്റാന്‍ ഒരു പരിധിവരെ സഹായകരമാകും. മുഞ്ഞ, വെള്ളീച്ച, മണ്ഡരി എന്നിവ പടവലത്തെ ആക്രമിക്കുന്ന ശത്രുക്കളാണ്. ഇതിനെതിരേ വേപ്പണ്ണ വെളുത്തുള്ളി എമല്‍ഷന്‍ നല്ലതാണ്. കാ ഈച്ച ആക്രമത്തെ തടയാന്‍ ചെറുപ്രായത്തില്‍ പടവലം കടലാസുകൊണ്ടോ പോളിത്തീന്‍ കവറുകൊണ്ടോ പൊതിഞ്ഞുകൊടുക്കുന്നത് നല്ലതാണ്.
ഇടയ്‌ക്കൊരു വേനമഴയെത്തിയെങ്കിലും കടുത്ത ചൂടാണ് കേരളത്തിലെങ്ങും. മനുഷ്യനെപ്പോലെ തന്നെ മൃഗങ്ങളും ചെടികളുമെല്ലാം വേനലില്‍ വലയുകയാണ്. പലതരം രോഗങ്ങള്‍ ഈസമയത്ത് നമ്മുടെ കാര്‍ഷിക വിളകള്‍ക്കുണ്ടാകും. കൃത്യമായ പരിചരണം നല്‍കിയില്ലെങ്കില്‍ അവ നശിച്ചു പോകാനും കാരണമാകും. വാഴ, കുരുമുളക് എന്നിവയ്ക്ക് കടുത്ത ചൂട് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ നോക്കാം.
വാഴയ്ക്ക് മണ്ഡരി
ചൂടുകൂടിയ അന്തരീഷസ്ഥിതി തുടരുന്നതുകാരണം വാഴയില്‍ മണ്ഡരി രോഗം കാണാന്‍ സാധ്യതയുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ 3 ഗ്രാം വെറ്റബിള്‍ സള്‍ഫര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. വാഴകള്‍ക്ക് താങ്ങുകാലുകള്‍ നല്‍കുക.
കുരുമുളകില്‍ വാട്ടരോഗംകുരുമുളകില് കാണുന്ന സാവധാന വാട്ടരോഗത്തെ നിയന്ത്രിക്കാന്‍ കുരുമുളക് ചെടിയുടെ ചുവട്ടില്‍ വേപ്പിന്‍പിണ്ണാക്കിട്ടുകൊടുക്കുക. കൂടാതെ പീസിലോമൈസെസ് ലൈലാസിനസ് എന്ന മിത്ര ജീവാണുക്കള്‍ – 25 ഗ്രാം വീതം ഓരോ ചെടിയുടെ ചുവട്ടിലും ഇട്ടുകൊടുക്കുക. രോഗം രൂക്ഷമാവുകയാണെങ്കില്‍ മൂന്ന് ഗ്രാം കോപ്പര്‍ ഓക്‌സിക്ലോറൈഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഓരോ ചെടിയുടെ ചുവട്ടിലും മണ്ണ് കുതിരത്തക്ക വണ്ണം ഒഴിച്ചു കൊടുക്കുക.
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
© All rights reserved | Powered by Otwo Designs
Leave a comment