കതിരില്‍ വളം വയ്ക്കരുതെന്നൊരു ചൊല്ല് തന്നെയുണ്ട്. കൃഷി വിജയകരമാക്കാന്‍ തുടക്കത്തിലേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
മിക്ക പച്ചക്കറിച്ചെടികളും തൈ പറിച്ചു നട്ടാണ് കൃഷി തുടങ്ങുക. ഈ സമയത്ത് ചെടികള്‍ക്ക് നല്ല പരിചരണം നല്‍കിയാല്‍ മാത്രമേ കൃഷി വിജയമാകൂ. കതിരില്‍ വളം വയ്ക്കരുതെന്നൊരു ചൊല്ല് തന്നെയുണ്ട്. കൃഷി വിജയകരമാക്കാന്‍ തുടക്കത്തിലേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
1. ചെടികള്‍ ശരിയായ അകലത്തില്‍ നടുന്നതു തടസമില്ലാതെ വായു ലഭിക്കാനും രോഗകീടബാധ നിയന്ത്രിക്കാനും സഹായിക്കും.
2. പച്ചക്കറികള്‍ നാലില പ്രായമാകുമ്പോള്‍ പറിച്ചു നടാം.
3. തൈകള്‍ കരുത്തോടെ വളരാന്‍ നൈട്രജന്‍ വളങ്ങള്‍ തുടക്കത്തില്‍ കൊടുക്കുക.
4.വിത്ത് തടത്തിലെ ഉറുമ്പ് ശല്യമൊഴിവാക്കാന്‍ മഞ്ഞള്‍പ്പൊടി - കറിക്കായം മിശ്രിതം ഉപയോഗിക്കണം.
5.വിളകള്‍ക്ക് പുതയിടുന്നത് മണ്ണില്‍ ഈര്‍പ്പവും വളക്കൂറും നിലനിര്‍ത്താന്‍ സഹായിക്കും
6.അസിഡിറ്റി കൂടിയ മണ്ണ് തക്കാളി കൃഷിക്ക് ചേര്‍ന്നതല്ല. കുമ്മായ വസ്തുക്കള്‍ ചേര്‍ത്ത് ഒരാഴ്ച്ചയ്ക്ക് ശേഷം നടുക.
7.പച്ച ചീരയും ചുവന്ന ചീരയും ഇടകലര്‍ത്തി നടുന്നതു രോഗബാധ കുറയ്ക്കാന്‍ സഹായിക്കും.
8.ചീരയ്ക്ക് ജലസേചനം നടത്തുമ്പോള്‍ ഇലകളില്‍ തളിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചെളി തെറിച്ചാല്‍ ഇലപ്പുള്ളി രോഗത്തിന് കാരണമാവും
9.ചീരയ്ക്ക് ചാരം നല്ലതല്ല അധികമായാല്‍ പെട്ടെന്ന് പൂവിടാന്‍ കാരണമാകും.
10.തൈ നടലും വളപ്രയോഗവും അതിരാവിലെയോ വൈകിട്ടോ മാത്രം നടത്തുക.
ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്. മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
© All rights reserved | Powered by Otwo Designs
Leave a comment