ഹൃദ്രോഗങ്ങളും നൂതന ചികിത്സാരീതികളും

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം അഗോളതലത്തില്‍ മരണകാരണങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് ഹൃദ്രോഗമാണ്.

By ഡോ. പി.പി. മുഹമ്മദ് മുസ്തഫ MBBS, MD(Medicine), DM (Cardio), F Card,FACC

മനുഷ്യ ശരീരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ഹൃദയം. അതിനാല്‍തന്നെ ഹൃദയാരോഗ്യം കാത്തുസൂക്ഷികയുക എന്നത് നാമോരോരുത്തരുടേയും കടമയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം അഗോളതലത്തില്‍ മരണകാരണങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് ഹൃദ്രോഗമാണ്. നേരത്തെ തിരിച്ചറിഞ്ഞാല്‍ ഹൃദ്രോഗത്തിന് ഫലപ്രദമായ ചികിത്സകളിന്ന് ലഭ്യമാണ്.  പരമ്പരാഗതമായി ശസ്ത്രക്രിയകളിലൂടെ മാത്രം ചികില്‍സിച്ചിരുന്ന പല ഹൃദ്രോഗങ്ങള്‍ക്കുമിന്ന് നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ശസ്ത്രക്രിയ കൂടാതെ ഉള്ള ചികിത്സാരീതികള്‍ സാധ്യമാണ്. അവയില്‍ ചിലത് നമുക്ക് പരിചയപ്പെടാം.

1.CTO ANGIOPLASTY  

കാലപ്പഴക്കമേറിയ 100% ബ്ലോക്ക്കളെയാണ് ക്രോണിക് ടോട്ടല്‍ ഒക്ക്‌ല്യൂഷന്‍ അഥവാ CTO എന്ന് പറയുന്നത്. മുന്‍പ് ഇത്തരം ബ്ലോക്കുകള്‍ക്ക് ബൈപാസ് സര്‍ജറി മാത്രമായിരുന്നു പ്രതിവിധി എങ്കില്‍ ഇന്ന് CTO Angioplasty വഴി ഈ ബ്ലോക്കുകള്‍ നീക്കാന്‍ സാധിക്കുന്നു.  

2.ROTABLATION  

ഹൃദയ ധമനികളില്‍ കാല്‍സ്യം അടിഞ്ഞുകൂടുന്നതിന്റെ   ഫലമായി രൂപപ്പെടുന്ന കടുപ്പമേറിയബ്ലോക്കുകളെ സാധാരണ angioplasty യിലൂടെ നീക്കം ചെയ്യുക എന്നത് അസാധ്യമാണ്. ഇങ്ങനെയുള്ള അവസ്ഥകളില്‍ rotablator എന്ന ഉപകരണം ഉപയോഗിച്ചു കാല്‍സ്യത്തെ ഡ്രില്‍ ചെയ്ത് പൊടിച്ചു കളഞ്ഞ ശേഷം angioplasty ലൂടെ ബ്ലോക്കുകള്‍ നീക്കം ചെയ്യുന്നു.

3.IVL

വളരെ സങ്കീര്‍ണത നിറഞ്ഞതും കാല്‍സ്യം അടങ്ങിയതുമായ ഉറച്ച ബ്ലോക്കുകള്‍ക്ക് angioplasty ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റൊരു സാംങ്കേതിക വിദ്യയാണ് IVL അഥവാ ഇന്‍ട്രാവാസ്‌ക്യൂലാര്‍ ലിതോട്രിപ്‌സി.  ധമനികളുടെ ഭിത്തിക്കുള്ളിലെ കാല്‍സ്യത്തെ ഒരു തരംഗം സൃഷ്ടിച്ഛ് (SHOCK WAVES) പൊട്ടിച്ചു കളയുകയും അതിനുശേഷം ആഞ്ജിയോ പ്ലാസ്റ്റിയിലൂടെ ബ്ലോക്ക് നീക്കം ചെയ്യുവാന്‍ സഹായിക്കുകയും ചെയ്യുന്നു.

4. D MAPPING EP & RFA  

ഹൃദയമിടിപ്പിലെ താളപ്പിഴവുകള്‍ കണ്ടെത്താനും രോഗനിര്‍ണയം നടത്താനുമുള്ള വിഭാഗമാണ് ഇലെക്ട്രോഫിസിയോളജി (EP). 3D mapping എന്ന സംവിധാനം ഉപയോഗിച്ചു ഹൃദയത്തേ 3ഡി യില്‍ ചിത്രീകരിക്കുകയും അതിലൂടെ ഹൃദയത്തിന്റെ ഏതു ഭാഗത്തു നിന്നാണ് താളപിഴവുകള്‍ ഉല്‍ഭവിക്കുന്നത് എന്ന് കണ്ടെത്തി അതിനെ റേഡിയോ frequency (RFA) ഉപയോഗിച്ച കരിയിച്ചുകളയുകയും ചെയുന്നു.  

5. CRYO ABLATION

ഹൃദയമിടിപ്പിലെ താളപിഴവുകള്‍ക്കുള്ള  ചികിത്സയില്‍ വന്നിട്ടുള്ള ഏറ്റവും നൂതനമായ ചികിത്സാരീതിയാണ് cryo ablation. പക്ഷാഘാതത്തിന് (embolic stroke) വരെ കാരണമായേക്കാവുന്ന Atrial fibrilation എന്ന മിടിപ്പിലെ താളപിഴവിന് മുന്‍കാലങ്ങളില്‍ മരുന്ന് മാത്രമായിരുന്നു ചികിത്സയെങ്കില്‍ ഇന്ന് cryo ablation എന്ന നൂതന ചികിത്സാ രീതിയിലൂടെ നമുക്ക് ഈ രോഗത്തിനെ പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കും. മരുന്നിനെക്കാള്‍ ഫലപ്രദമാണ് ഈ ചികിത്സാരീതി എന്നത് സമീപകാല പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.  

6. LEADLESS PACEMAKER  

ഹൃദയ മിടിപ്പ് കുറഞ്ഞവര്‍ക്കായുള്ള pacemaker ചികിത്സ നമുക്കെല്ലാം സുപരിചിതമാണ്. എന്നാല്‍ അതില്‍ തന്നെ യാതൊരുവിധമുറിവും കൂടാതെ തന്നെ ഹൃദയത്തില്‍ ഘടിപ്പിക്കാവുന്ന ലീഡ്ലെസ്സ്  പേസ്മക്കര്‍ എന്ന പുതിയ സംവിധാനവും ഇന്ന് നിലവിലുണ്ട്. പരമ്പരാഗതമായി ഇടതു നെഞ്ചിന്റെ  തൊലിയുടെ താഴെ ഒരു ചെറിയ സര്‍ജ്ജറി  വഴി pocket ഉണ്ടാക്കി pacemaker അതിനുളില്‍ വെച്ചതിനുശേഷം ലീഡുകള്‍ വെയിന്‍ വഴി ഹൃദയത്തില്‍ ഘടിപ്പിക്കുകയാണ് ചെയുക. എന്നാല്‍ lead less pacemaker ല്‍ കാലിലെ വെയിന്‍ വഴി ഒരു capsule വലിപ്പത്തില്‍ ഉള്ള പേസ്മേക്കര്‍ ഹൃദയത്തില്‍ സ്ഥാപിക്കുക ആണ് ചെയുന്നത്. ഈ പ്രൊസീജ്യറിലൂടെ  ശരീരത്തില്‍ മുറിവുകള്‍ ഒന്നുംതന്നെ ഇല്ലാതെ പേസ്മേക്കര്‍ ഘടിപ്പിക്കാന്‍ സാധിക്കുന്നു.

7. EVAR  

മഹാധമനിയില്‍ (Aorta) ഉണ്ടാവുന്ന വീക്കം അല്ലെങ്കില്‍ വിളളലുകള്‍ക്കുള ചികിത്സ രീതി ആണ് EVAR (Endovascular Aortic Aneurism Repair). കാലുകളിലെ രക്തക്കുഴലുകള്‍ വഴി ഒരു covered stent മഹാദമാനിയിലെ വീക്കം ഉള്ള ഭാഗത് സ്ഥാപിക്കുകയും ചെയുന്നു.  

8. TAVI

ഹൃദയത്തിലെ പ്രധാനപ്പെട്ട വാല്‍വുകളില്‍ ഒന്നായ aortic വാല്‍വിന് തകരാര്‍ സംഭവിച്ചാല്‍ മുന്‍പ് ശാസ്ത്രക്രിയ അല്ലാതെ വേറെ മാര്‍ഗങ്ങള്‍ ഉണ്ടയിരുന്നില്ല. എന്നാല്‍ ഇന്ന് നമുക്ക് TAVI എന്ന പ്രൊസീജറിലൂടെ സര്‍ജറി കൂടാതെ അയോട്ടിക് വാല്‍വ്  മാറ്റിവെക്കാവുന്നതാണ്. ഹൃദയം തുറക്കാതെ രക്തക്കുഴലുകളില്‍ കൂടി കടത്തി വിടുന്ന  ട്യൂബിലൂടെ (catheter) അയോട്ടിക് വാല്‍വ്  മാറ്റുന്ന നൂതന സാങ്കേതിക വിദ്യ ആണ് TAVI.

9. Mitra clip  

മൈട്രല്‍ വാല്‍വിനെ ബാധിക്കുന്ന ഒരു പ്രധാന രോഗാവസ്ഥയാണ് വാല്‍വില്‍ ഉണ്ടാകുന്ന ലീക് അഥവാ മൈട്രല്‍ റീഗര്‍ജിറ്റേഷന്‍. മുന്‍കാലങ്ങളില്‍ ഓപ്പണ്‍ ഹാര്‍ട്ട്  സര്‍ജ്ജറി  ആയിരുന്നു ഈ രോഗത്തിന് ചികിത്സ. എന്നാല്‍ മൈട്രല്‍ ക്ലിപ്പ് എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെ സര്‍ജ്ജറി കൂടാതെ മൈട്രല്‍ വാല്‍വ് റിപ്പയര്‍ ചെയ്യുവാന്‍ സാധിക്കുന്നു.  

10. ലേസര്‍ ആഞ്ചിയോപ്ലാസ്റ്റി  

ഹൃദയധമനിയിലെ ബ്ലോക്കുകള്‍ക്കുള്ള അതിനൂതന ചികിത്സാരീതി ആണ് ലേസര്‍ ആഞ്ചിയോപ്ലാസ്റ്റി. ബ്ലോക്ക് ഉള്ള ഭാഗത്തു ലേസര്‍ കിരണങ്ങള്‍ കടത്തിവിട്ട് ബ്ലോക്കിനെ ബാഷ്പീകരിച്ചു കളയുന്ന ചികിത്സാരീതി ആണിത്. അമിതമായി രക്തം കട്ടപിടിച്ച ബ്ലോക്കുകള്‍, മുന്‍പ് ആഞ്ചിയോപ്ലാസ്റ്റി ചെയ്തിടത് വീണ്ടും ബ്ലോക്ക് വരുന്ന സാഹചര്യം, കാല്‍സ്യം അടിഞ്ഞ ബ്ലോക്കുകള്‍, ബൈപ്പാസ് സര്‍ജറി ചെയ്ത ഗ്രാഫ്റ്റുകളില്‍ വീണ്ടും ഉണ്ടാകുന്ന ബ്ലോക്കുകള്‍, കാലുകളിലെ രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന ബ്ലോക്കുകള്‍ മുതലായ സാഹചര്യങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു ചികിത്സാരീതി ആണ് ലേസര്‍ ആഞ്ചിയോപ്ലാസ്റ്റി .

ഹൃദ്രോഗങ്ങള്‍ കൂടിവരുന്ന ഈ സാഹചര്യത്തില്‍ ശാസ്ത്രക്രിയകളെ പേടിസ്വപ്നമായി കാണുന്നവര്‍ക്ക് ആശ്വാസപ്രദമാണ് ഇത്തരം ചികിത്സാ രീതികള്‍.

(കോഴിക്കോട് മെട്രോ മെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിന്റെ ചെയര്‍മാനും കാര്‍ഡിയോളജി ചീഫുമാണ് ലേഖകന്‍)

Leave a comment

ചിക്കന്‍ ദിവസവും കഴിക്കാറുണ്ടോ...? കാന്‍സറിന് സാധ്യതയുണ്ടെന്ന് പഠനം

ദിവസവും ചിക്കന്‍ കഴിക്കുന്നവരുടെ എണ്ണമിപ്പോള്‍ കൂടുതലാണ്. പണ്ടൊക്കെ വല്ലപ്പോഴും വീട്ടില്‍ ചിക്കന്‍ കറിയുണ്ടാക്കിയ കാലം കടന്ന് അല്‍ഫാമും ഷവര്‍മയും പോലുള്ള വിഭവങ്ങള്‍ തീന്‍മേശ കീഴടക്കി. പ്രോട്ടീന്‍ ലഭിക്കാന്‍…

By Harithakeralam
പല്ലുകളുടെ ആരോഗ്യത്തിന് ഭക്ഷണം

പല്ല് നന്നായാല്‍  പാതി നന്നായി എന്നാണ് പറയുക. മനുഷ്യ സൗന്ദര്യത്തില്‍ പല്ലിന് അത്ര വലിയ സ്ഥാനമുണ്ട്. ഭക്ഷണം ചവച്ച് അരച്ച് കഴിക്കാന്‍ സഹായിക്കുന്ന പല്ലിന്റെ ആരോഗ്യം നാം സംരക്ഷിക്കേണ്ടതുണ്ട്. ഇതിന്…

By Harithakeralam
മാങ്ങ കൃത്രിമമായി പഴുപ്പിച്ചതാണോ....? അറിയാനുള്ള മാര്‍ഗങ്ങള്‍

മാമ്പഴത്തിന്റെ സീസനാണിത്. കാലാവസ്ഥ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും തരക്കേടില്ലാതെ മാമ്പഴം ഇതര സംസ്ഥാനങ്ങളില്‍ ഈ സമയത്ത് കേരളത്തിലെത്തുന്നുണ്ട്. ഇതില്‍ പലതും രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചവയുമാണെന്ന…

By Harithakeralam
മുഖം സുന്ദരമാക്കാന്‍ അരിപ്പൊടി മാസ്‌കുകള്‍

ഏതു വീട്ടിലുമുള്ള വസ്തുവാണ് അരിപ്പൊടി... ദോശ, പുട്ട് തുടങ്ങിയ പലഹാരങ്ങളുണ്ടാക്കാന്‍ നാം അരിപ്പൊടി ഉപയോഗിക്കാറുണ്ട്. ഇതുപയോഗിച്ച് നമ്മുടെ മുഖ ചര്‍മം തിളങ്ങാനുള്ള വിവിധയിനം മാസ്‌കുകള്‍ തയാറാക്കാം. രാസവസ്തുക്കളങ്ങിയ…

By Harithakeralam
ഉറക്കം ഒഴിവാക്കരുത്; രക്തസമര്‍ദം കൂടും

ഉറക്കവും നമ്മുടെ രക്ത സമര്‍ദവും തമ്മില്‍ വലിയ ബന്ധമുണ്ടോ...? ഉറക്കം കുറഞ്ഞാല്‍ രക്ത സമര്‍ദം കൂടുമെന്നതു ശരിയാണോ...? തുടര്‍ച്ചയായി ഉറക്കം കുറയുന്നതു രക്ത സമര്‍ദം വലിയ തോതില്‍ ഉയരാന്‍ കാരണമാകും. രക്ത സമര്‍ദം…

By Harithakeralam
ഭീഷണിയായി കോളറയും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഞ്ഞപ്പിത്തത്തോടൊപ്പം കേരളത്തില്‍ കോളറ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ പേര്‍ താമസിക്കുന്ന നമ്മുടെ നാട്ടില്‍ കോളറ പോലുള്ള രോഗങ്ങള്‍ പടര്‍ന്നാണ് വന്‍ പ്രശ്‌നമായിരിക്കും സൃഷ്ടിക്കുക.…

By Harithakeralam
നൂതന കാന്‍സര്‍ ചികിത്സ; കാര്‍ ടി സെല്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍

കോഴിക്കോട്: കാന്‍സര്‍ ചികിത്സയില്‍ പ്രതീക്ഷയേറുന്ന നൂതന ചികിത്സാ രീതിയായ കാര്‍ ടി സെല്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ഓങ്കോളജി വിഭാഗത്തില്‍ നടക്കുന്ന…

By Harithakeralam
മാമ്പഴവും തണ്ണിമത്തനും പ്രമേഹമുള്ളവര്‍ കഴിക്കാമോ..?

ചൂടുള്ള കാലാവസ്ഥ ഇനി ഒരു മാസം കൂടിയുണ്ടാകും നമ്മുടെ നാട്ടില്‍. ഈ സമയത്ത് ശരീരമൊന്നു തണുപ്പിക്കാന്‍ പഴങ്ങളും ജ്യൂസും ഐസ്‌ക്രീമുമൊക്കെ കഴിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പ്രമേഹമുള്ളവര്‍ ഇക്കാര്യത്തില്‍ ചിലതു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs