തടി കുറയാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനുമെല്ലാം ഗ്രീന് ഗുണം ചെയ്യുമെന്ന പഠനങ്ങള് പുറത്ത് വന്നിട്ടുണ്ട്. പതിവായി ഗ്രീന് ടി കുടിക്കുന്നതാണ് ജപ്പാനിലുള്ളവരുടെ സൗന്ദര്യ രഹസ്യമെന്നും പറയപ്പെടുന്നു. ഇതിനാലിപ്പോള് നമ്മുടെ നാട്ടിലും ഗ്രീന് ടീക്ക് ആരാധകര് ഏറെയാണ്. എന്നാല് ഗ്രീന് ടി കുടിക്കുമ്പോള് ചില കാര്യങ്ങള് ശ്രദ്ധിക്കേണ്ടതുണ്ട്.
1. വെറും വയറ്റില് കുടിക്കരുത്: ഗ്രീന് ടിയില് അടങ്ങിയിരിക്കുന്ന ടാനിന് അസിഡിറ്റി വര്ധിപ്പിക്കും. ഇതുമൂലം വയറില് അസ്വസ്ഥതകളുണ്ടാകും. ഇതിനാല് ഭക്ഷണം കഴിച്ച ശേഷം ഗ്രീന് കുടിക്കാന് ശ്രദ്ധിക്കുക.
2. രാത്രി പാടില്ല: രാത്രി ഗ്രീന് ടി കുടിക്കുന്നത് ഉറക്കത്തെ വലിയ രീതിയില് ബാധിക്കും. ഉറങ്ങാന് കിടക്കുന്നതിന് രണ്ടോ മൂന്നോ മണിക്കൂറുകള്ക്ക് മുമ്പ് ഗ്രീന് ടീ കുടിക്കുക.
3. ഒരു ടീബാഗ് ഒരു തവണ : ഒരു തവണ ഉപയോഗിച്ച ടീ ബാഗ് പിന്നീട് ഉപയോഗിക്കരുത്. രുചി കുറയും ഒപ്പം ഇവയില് പോഷകങ്ങളും കുറവായിരിക്കും.
4. മരുന്നിനൊപ്പം വേണ്ട: ബ്ലഡ് തിന്നിങ്, ആന്റി ഡിപ്രസന്റ് മരുന്നുകള് കഴിക്കുന്നവര് ഗ്രീന് കുടിക്കുന്നതു ശ്രദ്ധിക്കണം. മരുന്നുമായി ഗ്രീന് ടീ പ്രതിപ്രവര്ത്തനം നടത്തിയേക്കാം. ഇതിനാല് ഡോക്റ്ററോട് ചോദിച്ചു മാത്രം ഗ്രീന് ടീ കുടിക്കാം.
തടി കുറയാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനുമെല്ലാം ഗ്രീന് ഗുണം ചെയ്യുമെന്ന പഠനങ്ങള് പുറത്ത് വന്നിട്ടുണ്ട്. പതിവായി ഗ്രീന് ടി കുടിക്കുന്നതാണ് ജപ്പാനിലുള്ളവരുടെ സൗന്ദര്യ രഹസ്യമെന്നും പറയപ്പെടുന്നു. ഇതിനാലിപ്പോള്…
ഭക്ഷണത്തില് ഏറ്റവുമധികം ശ്രദ്ധിക്കേണ്ട സമയമാണ് ചൂട് കാലം. വയറ് വീര്ക്കുക, ഗ്യാസ്, ദഹനം പതുക്കെയാവുക തുടങ്ങിയ പ്രശ്നങ്ങള് ഇക്കാലത്തുണ്ടാകും. പഴങ്ങള് കുറച്ചധികം കഴിച്ച് ഈ പ്രശ്നം നമുക്ക് പരിഹരിക്കാം.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്ട്രോള് എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്സ്. ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്സ്…
കടുത്ത ചൂടാണിപ്പോള് കേരളത്തില്. റംസാന് നോമ്പ് എടുക്കുന്നവര് നിര്ജലീകരണം വരാതിരിക്കാന് ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള് പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില് വര്ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില് നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന് വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില് ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില് ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില് മാറ്റമുണ്ട്. അവ പരിശോധിക്കാം.
© All rights reserved | Powered by Otwo Designs
Leave a comment