രുചികരമായ ഇലയും കിഴങ്ങും : മുള്ളങ്കി നടാം

അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗിലും ചാക്കിലുമെല്ലാം മുള്ളങ്കി വളരും. വിത്തിട്ട് കൃഷി തുടങ്ങാന്‍ പറ്റിയ സമയമാണിപ്പോള്‍.

By Harithakeralam
2024-11-01

കാരറ്റിനോട് സാമ്യമുള്ള ഒരു ശീതകാല കിഴങ്ങു വര്‍ഗ പച്ചക്കറിയാണ് മുള്ളങ്കി എന്ന റാഡിഷ്. കേരളത്തിലെ സമതല പ്രദേശങ്ങളില്‍ മുള്ളങ്കി കൃഷി ചെയ്യാം. അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗിലും ചാക്കിലുമെല്ലാം മുള്ളങ്കി വളരും. വിത്തിട്ട് കൃഷി തുടങ്ങാന്‍ പറ്റിയ സമയമാണിപ്പോള്‍.

ഗുണങ്ങള്‍

മൂത്രശുദ്ധി ഉണ്ടാക്കാന്‍ പ്രധാനമായി മുള്ളങ്കി ഉപയോഗിക്കുന്നു. മഞ്ഞപ്പിത്തം എന്ന രോഗത്തെ ശമിപ്പിക്കുന്നു. കിഴങ്ങും ഇലയുമാണ് ഔഷധയോഗ്യ ഭാഗങ്ങള്‍.

ഇനങ്ങളും കൃഷി രീതിയും

പുസ ചെറ്റ്കി എന്ന ഇനമാണ് കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യം. നന്നായി പരുവപ്പെടുത്തിയ പൊടിമണ്ണിലാണ് മുള്ളങ്കി കൃഷി ചെയ്യേണ്ടത്. കട്ടിയുള്ള മണ്ണില്‍ കിഴങ്ങുകള്‍ വളരാന്‍ പ്രയാസമാണ്. വിത്ത് നേരിട്ട് നട്ടാണ് കൃഷി. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലത്താവണം കൃഷി ചെയ്യേണ്ടത്. കാടുപടലങ്ങള്‍ വെട്ടി തീയിട്ട് നശിപ്പിച്ച് മണ്ണില്‍ നിന്നും കല്ലുകളും മറ്റും നീക്കം ചെയ്യണം. മൂന്ന് മീറ്റര്‍ നീളത്തിലും 60 സെമി വീതിയിലും വാരങ്ങള്‍ എടുത്ത് വിത്ത് പാകാം. വാരങ്ങള്‍ തമ്മില്‍ 30 സെമി ഇടയകലമിടാം. 10 സെമി അകലത്തില്‍ വിത്തിട്ട് പൊടിമണ്ണ് വിതറുക. നിലമൊരുക്കുമ്പോള്‍ തന്നെ ജൈവളങ്ങള്‍ നന്നായി പൊടിച്ച് ചേര്‍ക്കാം. കടലപ്പിണ്ണാക്ക്, ചാരം, വേപ്പിന്‍പിണ്ണാക്ക്, എല്ല് പോടി, ഉണങ്ങിയ ചാണകം എന്നിവയെല്ലാം ചേര്‍ക്കാം. വളര്‍ന്നു തുടങ്ങുമ്പോള്‍ സാധാരണ കിഴങ്ങ് വിളകള്‍ക്ക് നല്‍കുന്ന ജൈവവളങ്ങള്‍ പ്രയോഗിക്കണം. വളം നല്‍കുമ്പോള്‍ നനയ്ക്കുകയും വേണം. എന്നാല്‍ വെള്ളം കെട്ടികിടക്കാന്‍ അനുവദിക്കരുത്. വിത്തിട്ട് 20 ദിവസത്തിനു ശേഷം വളപ്രയോഗം തുടങ്ങാം.

കീടനിയന്ത്രണം

കാര്യമായ കീടബാധയുണ്ടാകാത്ത ചെടിയാണ് മുള്ളങ്കി അഥവാ റാഡിഷ്. ഇലയില്‍ വെള്ളപ്പൊട്ട് രോഗം കാണുകയാണെങ്കില്‍ വെളുത്തുള്ളി-കാന്താരിമുളക്-വേപ്പെണ്ണ മിശ്രിതം തുടങ്ങിയവ പ്രയോഗിക്കാം.

വിളവെടുപ്പ്

വിത്ത് നട്ട് 45ാം ദിവസം വിളവെടുപ്പ് ആരംഭിക്കാം. വിളവെടുക്കുന്നത് മുമ്പ് നന്നായി നനയ്ക്കുന്നത് കിഴങ്ങുകള്‍ എളുപ്പത്തില്‍ ഇളക്കിയെടുക്കാന്‍ സഹായിക്കും. ഗ്രോബാഗിലും ചാക്കിലുമെല്ലാം മുള്ളങ്കി വളരും. സാധാരണ കിഴങ്ങുവര്‍ഗങ്ങള്‍ക്ക് നല്‍കുന്ന പരിചരണം നല്‍കിയാല്‍ മതി.

Leave a comment

ഏതു വെയിലത്തും ചെടികള്‍ തഴച്ചു വളരും, നിറയെ കായ്ക്കും : അടുക്കള അവശിഷ്ടങ്ങള്‍ കൊണ്ടൊരു വളര്‍ച്ചാ ഹോര്‍മോണ്‍

ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…

By Harithakeralam
ഗ്രോബാഗിലെ തക്കാളിച്ചെടിയില്‍ ഇരട്ടി വിളവ്

തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…

By Harithakeralam
കറിവേപ്പ് തഴച്ചു വളരാന്‍ തൈര്, മുളകിലെ കായ് പൊഴിച്ചിലിനു തേങ്ങാവെള്ളം, വേനലിന്റെ ചെറുക്കാന്‍ നാട്ടറിവുകള്‍

വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന  ചില നാട്ടറിവുകള്‍.

By Harithakeralam
ഇലകളില്‍ പൂപ്പലും വെള്ളപ്പൊടിയും ; പച്ചക്കറിച്ചെടികളെ സംരക്ഷിക്കാം

വേനല്‍ മഴ നല്ല പോലെ   ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…

By Harithakeralam
കരിയിലയുടെ അത്ഭുത ഗുണങ്ങള്‍

കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…

By Harithakeralam
വേനല്‍ക്കാല വെണ്ടക്കൃഷിയില്‍ വില്ലനായി പൊടിക്കുമിള്‍ രോഗം

വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…

By Harithakeralam
വേനലിലും പച്ചക്കറിത്തോട്ടം നിറയെ വിളവിന് അത്ഭുത ലായനി

മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…

By Harithakeralam
ടെറസില്‍ ഗ്രോബാഗ് ഒരുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം.  സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs