ആകര്‍ഷകമായ ചര്‍മത്തിനും മുടിയ്ക്കും ബദാം ശീലമാക്കാം

കൂടാതെ, ആരോഗ്യകരമായ ശരീരത്തിന് ബദാം ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

By Harithakeralam
2024-10-30

കൊച്ചി: ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ കൊച്ചിയിലെ ഗേറ്റ് വേ ഹോട്ടലില്‍ 'ആയുര്‍വേദത്തിന്റെ പാരമ്പര്യം: തിളക്കമുള്ള ചര്‍മ്മത്തിനും ആരോഗ്യകരമായ മുടിക്കും ബദാം' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. പ്രകൃതിദത്തവും പോഷകസമൃദ്ധവുമായ ഭക്ഷണം എങ്ങനെയാണ് ആരോഗ്യകരമായ ചര്‍മ്മവും മുടിയും സമ്മാനിക്കുന്നതെന്ന് വ്യക്തമാക്കിയ ചര്‍ച്ച ആയുര്‍വേദത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.

ആയുര്‍വേദ വിദഗ്ധ ഡോ.മധുമിത കൃഷ്ണന്‍, പ്രശസ്ത നടി രജിഷ വിജയന്‍, ന്യൂട്രീഷന്‍ ആന്‍ഡ് വെല്‍നസ് കണ്‍സള്‍ട്ടന്റ് ഷീല കൃഷ്ണസ്വാമി എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍, പ്രത്യേകിച്ച് ആരോഗ്യകരമായ ചര്‍മ്മവും മുടിയും നിലനിര്‍ത്തുന്നതില്‍ ബദാം വഹിക്കുന്ന പങ്ക് ചൂണ്ടിക്കാണിച്ച് ഡോ.മധുമിത കൃഷ്ണന്‍ ചര്‍ച്ച ആരംഭിച്ചു. ബദാം ചര്‍മത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ധിപ്പിക്കുമെന്ന് ആയുര്‍വേദ, സിദ്ധ, യുനാനി ഗ്രന്ഥങ്ങളില്‍ പറയുന്നതായി ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി.

കൂടാതെ, ആരോഗ്യകരമായ ശരീരത്തിന് ബദാം ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ആയുര്‍വേദം ബദാമിനെ ഒരു പ്രധാന ഭക്ഷണമായി അംഗീകരിച്ചിട്ടുള്ളതായി ചര്‍ച്ച വ്യക്തമാക്കി. നാഡീവ്യവസ്ഥയെ സന്തുലിതമാക്കാന്‍ സഹായിക്കുന്നതിനൊപ്പം ബദാം അകാല നര ഇല്ലാതാക്കുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിലും മൊത്തത്തിലുള്ള ചര്‍മ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും ഫലപ്രദമാണെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ബദാം പോലുള്ള പ്രകൃതിദത്ത വിഭവങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്ന് അഭിപ്രായപ്പെട്ട ഷീല കൃഷ്ണസ്വാമി ഭക്ഷണക്രമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. ബദാം തന്റെ ലഘുഭക്ഷണമാണെന്ന് പറഞ്ഞ രജിഷ വിജയന്‍ യാത്രയിലും ഷൂട്ടിംഗ് സമയത്തും ബദാം കയ്യില്‍ കരുതാറുണ്ടെന്ന് പറഞ്ഞു. വേഗത്തില്‍ വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കുന്നതിനാല്‍ ബദാം ജങ്ക് ഫുഡ് ഒഴിവാക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും രജിഷ പറഞ്ഞു. ഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍ ആവശ്യമായ ശ്രദ്ധയേക്കുറിച്ചും ബദാം പോലുള്ള പ്രകൃതിദത്തവും പോഷകസമൃദ്ധവുമായ വിഭവങ്ങളെ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും രജിഷ വ്യക്തമാക്കി.

'ആയുര്‍വേദം പറയുന്നതനുസരിച്ച് ബദാം പോലുള്ള പ്രകൃതിദത്ത വിഭവങ്ങള്‍ ശരീരത്തിന് പോഷണം നല്‍കുകയും രോഗപ്രതിരോധത്തിന് സഹായിക്കുയും ചെയ്യും. ഇത്തരം വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ത്രിഫല ദോഷങ്ങള്‍ ഇല്ലാതാക്കുകയും ശരീരത്തിന് സന്തുലിതാവസ്ഥ നല്‍കുകയും ചെയ്യും. ബദാം മെനുവില്‍ ഉള്‍പ്പെടുത്തുക വഴി ആന്തരിക അവയവങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും തിളക്കമുള്ള ചര്‍മ്മവും ആരോഗ്യകരമായ മുടിയും ലഭിക്കുന്നതിന് കാരണമാകുകയും ചെയ്യും. മധുമിത കൃഷ്ണന്‍ പറഞ്ഞു. ബാഹ്യ സൗന്ദര്യത്തിന് പിന്നില്‍ ആന്തരിക അവയങ്ങളുടെ പ്രവര്‍ത്തനമുണ്ട്. ശരിയായ രീതിയിലുള്ള ഭക്ഷണം ശീലമാക്കുക വഴി ഇത് നേടാനാകും. പഞ്ചസാര, ഉപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ കൂടുതലുള്ള സംസ്‌കരിച്ചതും പാക്ക് ചെയ്തതുമായ ഭക്ഷണം ഒഴിവാക്കി, പകരം പ്രകൃതിദത്തവും പോഷകസമൃദ്ധവുമായ വിഭവങ്ങള്‍ കഴിക്കാനാണ് ഞാന്‍ നിര്‍ദ്ദേശിക്കുന്നത്.

പോഷക ഗുണമുള്ള ബദാം പോലുള്ള വിഭവങ്ങള്‍ നിങ്ങളുടെ മെനുവില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. പ്രോട്ടീന്‍, ഇരുമ്പ്, കാല്‍സ്യം, ഡയറ്ററി ഫൈബര്‍, മഗ്‌നീഷ്യം എന്നിവയുള്‍പ്പെടെ 15 അവശ്യ പോഷകങ്ങള്‍ ബദാമില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ആന്റി ഏജിംഗ് ഗുണങ്ങള്‍ക്ക് പേരുകേട്ട വിറ്റാമിന്‍ ഇ എന്ന പോഷകവും ബദാമിലുണ്ട്. യഥാര്‍ഥത്തില്‍, ദിവസവും ബദാം ഉപയോഗിക്കുന്നത് ചൂടിനോടുള്ള ചര്‍മ്മത്തിന്റെ പ്രതിരോധം വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ (ഐസിഎംആര്‍-എന്‍ഐഎന്‍) പ്രസിദ്ധീകരിച്ച ഇന്ത്യക്കാര്‍ക്കായുള്ള ഭക്ഷണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ബദാം  പോഷകസമൃദ്ധമാണെന്ന് അംഗീകരിച്ചിട്ടുണ്ടെന്നും ന്യൂട്രീഷന്‍ ആന്‍ഡ് വെല്‍നസ് കണ്‍സള്‍ട്ടന്റ് ഷീല കൃഷ്ണസ്വാമി പറഞ്ഞു.

Leave a comment

ചിക്കന്‍ ദിവസവും കഴിക്കാറുണ്ടോ...? കാന്‍സറിന് സാധ്യതയുണ്ടെന്ന് പഠനം

ദിവസവും ചിക്കന്‍ കഴിക്കുന്നവരുടെ എണ്ണമിപ്പോള്‍ കൂടുതലാണ്. പണ്ടൊക്കെ വല്ലപ്പോഴും വീട്ടില്‍ ചിക്കന്‍ കറിയുണ്ടാക്കിയ കാലം കടന്ന് അല്‍ഫാമും ഷവര്‍മയും പോലുള്ള വിഭവങ്ങള്‍ തീന്‍മേശ കീഴടക്കി. പ്രോട്ടീന്‍ ലഭിക്കാന്‍…

By Harithakeralam
പല്ലുകളുടെ ആരോഗ്യത്തിന് ഭക്ഷണം

പല്ല് നന്നായാല്‍  പാതി നന്നായി എന്നാണ് പറയുക. മനുഷ്യ സൗന്ദര്യത്തില്‍ പല്ലിന് അത്ര വലിയ സ്ഥാനമുണ്ട്. ഭക്ഷണം ചവച്ച് അരച്ച് കഴിക്കാന്‍ സഹായിക്കുന്ന പല്ലിന്റെ ആരോഗ്യം നാം സംരക്ഷിക്കേണ്ടതുണ്ട്. ഇതിന്…

By Harithakeralam
മാങ്ങ കൃത്രിമമായി പഴുപ്പിച്ചതാണോ....? അറിയാനുള്ള മാര്‍ഗങ്ങള്‍

മാമ്പഴത്തിന്റെ സീസനാണിത്. കാലാവസ്ഥ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും തരക്കേടില്ലാതെ മാമ്പഴം ഇതര സംസ്ഥാനങ്ങളില്‍ ഈ സമയത്ത് കേരളത്തിലെത്തുന്നുണ്ട്. ഇതില്‍ പലതും രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചവയുമാണെന്ന…

By Harithakeralam
മുഖം സുന്ദരമാക്കാന്‍ അരിപ്പൊടി മാസ്‌കുകള്‍

ഏതു വീട്ടിലുമുള്ള വസ്തുവാണ് അരിപ്പൊടി... ദോശ, പുട്ട് തുടങ്ങിയ പലഹാരങ്ങളുണ്ടാക്കാന്‍ നാം അരിപ്പൊടി ഉപയോഗിക്കാറുണ്ട്. ഇതുപയോഗിച്ച് നമ്മുടെ മുഖ ചര്‍മം തിളങ്ങാനുള്ള വിവിധയിനം മാസ്‌കുകള്‍ തയാറാക്കാം. രാസവസ്തുക്കളങ്ങിയ…

By Harithakeralam
ഉറക്കം ഒഴിവാക്കരുത്; രക്തസമര്‍ദം കൂടും

ഉറക്കവും നമ്മുടെ രക്ത സമര്‍ദവും തമ്മില്‍ വലിയ ബന്ധമുണ്ടോ...? ഉറക്കം കുറഞ്ഞാല്‍ രക്ത സമര്‍ദം കൂടുമെന്നതു ശരിയാണോ...? തുടര്‍ച്ചയായി ഉറക്കം കുറയുന്നതു രക്ത സമര്‍ദം വലിയ തോതില്‍ ഉയരാന്‍ കാരണമാകും. രക്ത സമര്‍ദം…

By Harithakeralam
ഭീഷണിയായി കോളറയും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഞ്ഞപ്പിത്തത്തോടൊപ്പം കേരളത്തില്‍ കോളറ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ പേര്‍ താമസിക്കുന്ന നമ്മുടെ നാട്ടില്‍ കോളറ പോലുള്ള രോഗങ്ങള്‍ പടര്‍ന്നാണ് വന്‍ പ്രശ്‌നമായിരിക്കും സൃഷ്ടിക്കുക.…

By Harithakeralam
നൂതന കാന്‍സര്‍ ചികിത്സ; കാര്‍ ടി സെല്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍

കോഴിക്കോട്: കാന്‍സര്‍ ചികിത്സയില്‍ പ്രതീക്ഷയേറുന്ന നൂതന ചികിത്സാ രീതിയായ കാര്‍ ടി സെല്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ഓങ്കോളജി വിഭാഗത്തില്‍ നടക്കുന്ന…

By Harithakeralam
മാമ്പഴവും തണ്ണിമത്തനും പ്രമേഹമുള്ളവര്‍ കഴിക്കാമോ..?

ചൂടുള്ള കാലാവസ്ഥ ഇനി ഒരു മാസം കൂടിയുണ്ടാകും നമ്മുടെ നാട്ടില്‍. ഈ സമയത്ത് ശരീരമൊന്നു തണുപ്പിക്കാന്‍ പഴങ്ങളും ജ്യൂസും ഐസ്‌ക്രീമുമൊക്കെ കഴിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പ്രമേഹമുള്ളവര്‍ ഇക്കാര്യത്തില്‍ ചിലതു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs