മഴയുടെ ശക്തി കുറഞ്ഞു തുടങ്ങി: അടുക്കളത്തോട്ടം വീണ്ടും സജീവമാക്കാം

ചിങ്ങം പിറന്നതോടെ കേരളത്തിലെ കാലാവസ്ഥയും പ്രസന്നമായിരിക്കുന്നു. പച്ചക്കറി കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമായ സമയമാണിത്.

By Harithakeralam
2025-08-21

ശക്തമായ മഴയ്ക്ക് ശമനം വന്നു തുടങ്ങി. ചിങ്ങം പിറന്നതോടെ കേരളത്തിലെ കാലാവസ്ഥയും പ്രസന്നമായിരിക്കുന്നു. പച്ചക്കറി കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമായ സമയമാണിത്.  കീടരോഗബാധകള്‍ കുറവാണ് മഴക്കാലത്ത്. മിക്ക പച്ചക്കറി തൈകളും പറിച്ചു നട്ടാണ്  കൃഷി ചെയ്യാറുള്ളത്. ആദ്യം ട്രേയിലോ മറ്റോ വിത്തിട്ട് മുളപ്പിച്ചു തൈകള്‍ തയാറാക്കി പിന്നീട് കൃഷിയിടത്തിലേക്ക് മാറ്റി നടുകയാണ് പതിവ്. തൈകള്‍ പറിച്ചു നടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

1. ആരോഗ്യമുള്ള തൈകള്‍ മാത്രം തെരഞ്ഞെടുക്കുക  നല്ല ആരോഗ്യത്തോടെ വളരുന്ന ചെടികള്‍ക്ക് കീടങ്ങളെ ഒരു പരിധി വരെ ചെറുക്കാന്‍ സാധിക്കും. മെച്ചപ്പെട്ട വിളവിനുമിതാണ് നല്ലത്. തൈകള്‍ രണ്ട് മൂന്ന് ആഴ്ച ആകുമ്പോള്‍ തന്നെ മാറ്റി നടാം.

2.  പച്ചക്കറി തൈകള്‍ പറിച്ചു നടാന്‍ പറ്റിയത് വൈകുന്നേരമാണ്.

3. വേരുകള്‍ മുറിഞ്ഞു പോകാതെ   വളരെ സൂക്ഷിച്ചു വേണം തൈകള്‍ പറിച്ചെടുക്കാന്‍. ചെടിയുടെ ചുവട്ടില്‍ കുറച്ചു വെള്ളമൊഴിച്ച് അഞ്ചു മിനിട്ടിനു ശേഷം ഇളക്കുക. മണ്ണോടു ചേര്‍ത്തെടുത്താല്‍ അത്രയും നല്ലത്.

4. നടുമ്പോള്‍ വളപ്രയോഗമൊന്നും വേണ്ട, പ്രത്യേകിച്ചു രാസവളം. ചെടി വളര്‍ന്നു തുടങ്ങിയ ശേഷം മതി വളപ്രയോഗമെല്ലാം.

5. തൈ നട്ട ഉടനെ ചെറിയ രീതിയില്‍ നനച്ചാല്‍ മതി. ചെറിയ തൈകളുടെ ചുവട്ടില്‍  വെള്ളം കെട്ടികിടക്കാന്‍ പാടില്ല. തൈ വളരുന്നതിന് അനുസരിച്ച് വെള്ളത്തിന്റെ അളവും വര്‍ധിപ്പിക്കുക.

6.  നട്ട ശേഷം ആദ്യ പത്ത് ദിവസം  തണല്‍ കൊടുക്കുന്നത് നല്ലതാണ്. നല്ല വെയിലുള്ള കാലാവസ്ഥയാമെങ്കില്‍ മാത്രം ഇങ്ങനെ ചെയ്താല്‍ മതി.  

7.  സ്യൂഡോമോണസ് ലായനിയില്‍ വേരുകള്‍ കുറച്ചു സമയം മുക്കി വെക്കുന്നത് രോഗനിയന്ത്രണത്തിനും സസ്യവളര്‍ച്ചയ്ക്കും നല്ലതാണ്.

Leave a comment

പഴത്തൊലി മികച്ച ജൈവവളം

ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…

By Harithakeralam
മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs