ഇലകളില്‍ സമൃദ്ധമായി സൂര്യപ്രകാശം പതിക്കുന്ന സാഹചര്യവും ആവശ്യത്തിന് പോഷകഗുണമുള്ള മണ്ണും എപ്പോഴും ഈര്‍പ്പത്തിന്റെ സാന്നിധ്യവുമുണ്ടെങ്കില്‍ ചീരക്കൃഷിയില്‍ വിജയം നേടാം.
ഇലക്കറികളില്‍ ഏറ്റവും പ്രധാനമാണ് ചീര. കുറഞ്ഞകാലം കൊണ്ട് വിളവെടുക്കാം, പരിചരണമുറകള്‍ താരതമ്യേന എളുപ്പമാണ് എന്നതു ചീരയെ കര്‍ഷകര്‍ക്കിടയില്‍ പ്രിയങ്കരമാക്കുന്നു. ഇലകളില്‍ സമൃദ്ധമായി സൂര്യപ്രകാശം പതിക്കുന്ന സാഹചര്യവും ആവശ്യത്തിന് പോഷകഗുണമുള്ള മണ്ണും എപ്പോഴും ഈര്‍പ്പത്തിന്റെ സാന്നിധ്യവുമുണ്ടെങ്കില്‍ ചീരക്കൃഷിയില്‍ വിജയം നേടാം. നേരിട്ടു വിത്തുപാകിയോ പറിച്ചുനട്ടോ പുതിയ തൈകള്‍ വളര്‍ത്തിയെടുക്കാനും പറ്റും. ചീര നന്നായി വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം.
1. ചീരവിത്ത് മുളപ്പിക്കാനായി ഗ്രോബാഗിലോ, തടങ്ങളിലോ വിതറുമ്പോള്‍ അതിനുള്ളിലേക്ക് ഉറുമ്പു വരാതെ നോക്കണം. തടത്തിന്/ഗ്രോബാഗിന് ചുറ്റുമൊരു ചെറിയ ചരടിന്റെ വീതിയില്‍ മഞ്ഞള്‍പൊടി തൂകിയാല്‍ ഉറുമ്പുകള്‍ക്ക് അതിനുള്ളിലേക്ക് കടക്കാന്‍ സാധിക്കില്ല. എല്ലാ വിത്തുകളും മുളച്ചു കിട്ടും.
2. തയാറാക്കിയ തടത്തില്‍/ഗ്രോബാഗില്‍ ധാരാളം ചാണകപ്പൊടിയോ, കമ്പോസ്റ്റോ അല്ലെങ്കില്‍ പശിമയുള്ള മണ്ണുമായി കലര്‍ത്തി വിതറിയാണ് വിത്തുപാകേണ്ടത്.
3. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വെള്ളം കെട്ടിനില്‍ക്കാത്ത വിധത്തില്‍ വാരങ്ങളെടുത്ത് ആവശ്യത്തിന് അടിവളം ചേര്‍ത്ത് തൈകള്‍ 30 സെ.മീ. അകലത്തില്‍ നടാം. ഇത്തരത്തില്‍ മണ്ണു നിറച്ചു തയ്യാറാക്കിയ ഗ്രോബാഗുകളിലും തൈകള്‍ നടാം.
4. ചീരകൃഷിയില്‍ ജലസേചനത്തിന്റെ പങ്ക് പ്രധാനപ്പെട്ടതാണ്. ചെടികള്‍ പൂര്‍ണ്ണമായോ, ഇലകള്‍ മാത്രമായോ വാടി നില്‍ക്കുന്നത് ജലദൗര്‍ലഭ്യത്തിന്റെ ലക്ഷണമാകാം. ഈ ലക്ഷണം കാണിക്കുന്ന അവസ്ഥ എത്തുംമുമ്പേ ആവശ്യത്തിന് വെള്ളം കൊടുക്കുക.
5. മഴക്കാലത്തും പലപ്പോഴും ഒട്ടും മഴയില്ലാത്ത ഇടദിവസങ്ങള്‍ ഉണ്ടാകും. അത്തരം സന്ദര്‍ഭങ്ങളിലും ആവശ്യത്തിനനുസരിച്ച് ജലസേചനം നടത്തണം. മഴക്കാലത്ത് വിളവ് വേനല്‍ക്കാല മാസങ്ങളെ അപേക്ഷിച്ചു കുറയും.
6. ഫെബ്രവരി മുതല്‍ മേയ് വരെയുള്ള സമയം ചീരയില്‍ പുഷ്പിക്കല്‍ കാലം കൂടിയാണ്. ഈ സമയത്ത് വിളവെടുക്കാന്‍ വൈകിയാല്‍ ശാഖാഗ്രത്തില്‍ പൂങ്കുല രൂപപ്പെടും. പൂങ്കുല കണ്ടു തുടങ്ങിയാല്‍ ഉടനെ വിളവെടുക്കണം.
7. കുറെ തവണ വിളവെടുത്തു കഴിയുമ്പോള്‍ പുതുവളര്‍ച്ച സാവധാനത്തിലാവുകയും ഇലകളുടെ വലിപ്പം കുറയുകയും ചെയ്യും. ഈ സമയത്ത് പഴയ ചെടികള്‍ പറിച്ചു കളഞ്ഞ് ഗ്രോബാഗില്‍ പുതിയ മിശ്രിതം നിറച്ചശേഷം ധാരാളം വെയില്‍ കിട്ടുന്ന സ്ഥലത്ത് അടുത്ത ചീരക്കൃഷി തുടരാം.
ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്. മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
© All rights reserved | Powered by Otwo Designs
Leave a comment