ഒക്റ്റോബറില്‍ നട്ട കാബേജും കോളിഫ്‌ളവറും ഇപ്പോള്‍ എന്നിവ നല്ല വളര്‍ച്ച പ്രാപിച്ചിട്ടുണ്ടാവും. ഇവയ്ക്കു വേണ്ട വളപ്രയോഗവും കീടനിയന്ത്രണവും യഥാസമയം നല്‍കിയാല്‍ നല്ല ഫലം ലഭിക്കും.
ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്‌ളവര്‍ എന്നിവ വളര്‍ച്ച പ്രാപിക്കുന്ന സമയമാണിപ്പോള്‍. നല്ല രീതിയില്‍ വളപ്രയോഗവും കീടനിയന്ത്രണവും നടത്തിയാല്‍ നമ്മുടെ വീട്ട് വളപ്പില്‍ തന്നെ രുചികരമായ കാബേജും കോളിഫ്‌ളവറും വിളയിച്ചെടുക്കാം. ഒക്റ്റോബറില്‍ നട്ട കാബേജും കോളിഫ്‌ളവറും ഇപ്പോള്‍ എന്നിവ നല്ല വളര്‍ച്ച പ്രാപിച്ചിട്ടുണ്ടാവും. ഇവയ്ക്കു വേണ്ട വളപ്രയോഗവും കീടനിയന്ത്രണവും യഥാസമയം നല്‍കിയാല്‍ നല്ല ഫലം ലഭിക്കും.
1. ചെടികളെ ദിവസേന സൂഷ്മ നിരീക്ഷണം നടത്തുകയും പുഴുക്കളെ എടുത്ത് നശിപ്പിക്കുകയും ചെയ്യണം.
2. രണ്ട് ശതമാനം വീര്യത്തില്‍ വെളുത്തുള്ളി-വേപ്പണ്ണ മിശ്രിതം ഇലകളില്‍ രണ്ട് വശവും കിട്ടത്തക്ക രീതിയില്‍ തളിക്കുന്നത് നല്ലതാണ്.
3. തടത്തില്‍ മണ്ണ് കയറ്റി കൊടുക്കുന്നത് വളര്‍ച്ച ത്വരിതത്തിലാക്കും.
4. ഇളക്കമുള്ള മണ്ണ്, മണല്‍ അല്ലെങ്കില്‍ ചകിരിച്ചോര്‍, ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ കൂട്ടിയ മിത്രിതം ചെടിക്ക് ചുറ്റം ഇട്ട് തടം ഉയര്‍ത്തണം. വളര്‍ച്ചയുടെ തോതു നോക്കി രണ്ടു മൂന്നു തവണ ഇപ്രകാരം ചെയ്യണം.
5. കടലപ്പിണ്ണാക്ക് - പച്ചച്ചാണകം പുളിപ്പിച്ച് പത്തിരട്ടി വെളം ചേര്‍ത്ത് തടത്തില്‍ ഒഴിച്ച് കൊടുക്കുന്നത് കാബേജും കോളിഫ്‌ളവറും യഥാസമയം ഫലം തരാന്‍ സഹായിക്കും.
6. നട്ട് 40-45 ദിവസം കഴിഞ്ഞ് ഒരു പിടി ചാരം തടത്തിലിട്ട് നനച്ചു കൊടുക്കണം. ഇത് വളര്‍ച്ച വേഗത്തിലാക്കും.
7. തണുപ്പ് കാലാവസ്ഥ ഏറെ ഇഷ്ടപ്പെടുന്ന വിളയായ കാബേജ്, കോളിഫ്‌ളവര്‍ എന്നിവയ്ക്ക് തടത്തില്‍ തണുപ്പ് നിലനിര്‍ത്താന്‍ ആവശ്യാനുസരണം രണ്ട് നേരവും നയ്ക്കാം.
യഥാസമയം വളപ്രയോഗവും കീടനിയന്ത്രണവും മറ്റു പരിരക്ഷയും നല്‍കിയാല്‍ നട്ട് രണ്ടര- മൂന്ന് മാസങ്ങള്‍ക്ക് ഉളളില്‍ വിളവ് എടുക്കാം
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
© All rights reserved | Powered by Otwo Designs
Leave a comment