നേന്ത്രന്‍ നടാന്‍ സമയമായി; രോഗ - കീടബാധയില്ലാത്ത കൃഷിക്ക് ടിഷ്യൂകള്‍ച്ചര്‍ തൈകള്‍

By Harithakeralam
2025-10-04

നേന്ത്രവാഴ നടാനുള്ള സമയമാണിപ്പോള്‍. തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന കന്നു നട്ടാല്‍ രോഗങ്ങളും കീടങ്ങളും മാറാതെയുണ്ടാകും. ഇവിടെയാണ് ടിഷ്യൂകള്‍ച്ചര്‍ വാഴകളുടെ പ്രസക്തി. ചുരുങ്ങിയ കാലയളവില്‍ മേന്മയേറിയ കുലകള്‍ ലഭിക്കുമെന്നതാണ് ടിഷ്യുകള്‍ച്ചര്‍ വാഴയുടെ പ്രത്യേകത. നേന്ത്രന്‍, റോബസ്റ്റ, പൂവന്‍, ഞാലിപ്പൂവന്‍ തുടങ്ങി എല്ലാ ഇനങ്ങളും ടിഷ്യുകള്‍ച്ചര്‍ ഇനത്തില്‍ ലഭ്യമാണ്. ഗവണ്‍മെന്റ് ഏജന്‍സികള്‍, കൃഷി ഭവനുകള്‍, നേഴ്‌സറികള്‍ എന്നിവ വഴി തൈകള്‍ ലഭിക്കും.

ഗുണങ്ങള്‍

 

1. മാതൃ സസ്യത്തിന്റെ അതേ രൂപഭാവസ്വഭാവങ്ങളാവും ഉണ്ടാവുക.

2. രോഗ കീട വിമുക്തമായിരിക്കും.

3. തൈകള്‍ എല്ലാം ഒരേ വളര്‍ച്ചാ നിരക്കിലായിരിക്കും.

4. ഏതു കാലാവസ്ഥയിലും നടാം.

പരിചരണം

ആരോഗ്യമുള്ളതും അത്യുല്‍പ്പാദന ശേഷിയുള്ളതുമായ ഒരു നല്ല മാതൃ വാഴയില്‍ നിന്നും ആയിരക്കണക്കിന് തൈകള്‍ ഉണ്ടാക്കാന്‍ സാധിക്കും. രണ്ടു മാസം പോളിത്തീന്‍ കവറിനുള്ളില്‍ ഗ്രീന്‍ ഹൗസില്‍ വളര്‍ത്തിയ ശേഷമാണ് ടിഷ്യുകള്‍ച്ചര്‍ വാഴതൈകള്‍ കര്‍ഷകര്‍ക്ക് വില്‍ക്കുന്നത്. തീരെ വലുപ്പം കുറഞ്ഞ തൈകളായതിനാല്‍ നല്ല പരിചരണം ആവശ്യമാണ്. നട്ട് 2-3 മാസം കഴിയുമ്പോള്‍ സാധാരണ കന്നു പോലെ ഇവ വളര്‍ന്നു വരും.

നടീല്‍ രീതി

50 സെ.മീ. സമചതുരത്തിലും, ആഴത്തിലും കുഴിയെടുത്ത്, വരികള്‍ തമ്മിലും വാഴകള്‍ തമ്മിലും രണ്ട് മീറ്റര്‍ അകലം വരത്തക്കവണ്ണം തൈകള്‍ നടണം. നടുന്നതിനു മുന്‍പായി കാല്‍ കിലോ കുമ്മായം ഒരു കുഴിക്ക് എന്ന കണക്കിന് ചേര്‍ത്ത് തടം നന്നായി ഇളക്കണം. തുടര്‍ന്ന് അഞ്ച് ആറ് ദിങ്ങള്‍ക്ക് ശേഷം ഓരോ കുഴിയിലും 5 കിലോ ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ് റ്റോ  മേല്‍മണ്ണുമായി യോജിപ്പിച്ചതിനു ശേഷം കുഴി മണ്‍നിരപ്പുവരെ മൂടുക. കുഴിയുടെ നടുവില്‍ തൈ നടാനുള്ള ചെറിയ കുഴി എടുത്ത് വേരുകള്‍ക്ക് ക്ഷതം വരാതെ കവര്‍ കീറി മണ്ണോടു കൂടി നടുക. തൈയുടെ ചുറ്റിനും ഉള്ള മണ്ണ് പതിയെ അമര്‍ത്തി കൊടുക്കുക. ചെറിയ കമ്പു കൊണ്ട് താങ്ങു കൊടുക്കുക. നേരിട്ട് വെയിലേല്‍ക്കാതെ തണല്‍ നല്‍കണം. ഒരു ഹെക്ടറില്‍ 2500 വാഴ വരെ വളര്‍ത്താം.

വളപ്രയോഗം

സാധാരണ വാഴയെ അപേക്ഷിച്ച് കൂടുതല്‍ അളവില്‍ വളങ്ങള്‍ ടിഷ്യുകള്‍ച്ചര്‍ വാഴകള്‍ക്ക് ആവശ്യമാണ്. ജൈവവളങ്ങള്‍ നാലു തവണകളായി നല്‍കണം. ഇത് കൂടാതെ ആദ്യത്തെ മൂന്ന് മാസം കടലപ്പിണ്ണാക്ക് തടത്തില്‍ നല്‍കുന്നതും പച്ചില കമ്പോസ്റ്റ് നല്‍കുന്നതും വളര്‍ച്ച വേഗത്തിലാക്കും. വെള്ളം ആവശ്യത്തിന് കൊടുക്കണം.

രോഗ പ്രതിരോധം

സാധാരണ വാഴകള്‍ക്ക് കാണാറുള്ള കൂമ്പടപ്പ്, കൊക്കാന്‍ , മൊസേക്ക് രോഗം തുടങ്ങിയ വൈറസ് രോഗങ്ങള്‍ ടിഷ്യൂകള്‍ച്ചര്‍ വാഴകള്‍ക്ക് കുറവാണ്. വൈറസ് രോഗബാധയില്ലെന്ന് ഉറപ്പു വരുത്താന്‍ വൈറസ് ഇന്‍ഡക്‌സിങ്ങ് എന്ന സാങ്കേതികവിദ്യ സഹായിക്കുന്നു. മാതൃ സസ്യത്തിന് രോഗബാധയില്ലെന്ന് ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്.

Leave a comment

തൊലിക്കും മധുരം; സലാഡ് തയാറാക്കാന്‍ അനുയോജ്യം: ഇസ്രയേല്‍ ഓറഞ്ച് നടാം

ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…

By Harithakeralam
സ്വാദിലും വലിപ്പത്തിലും മുന്നില്‍: ഡയമണ്ടിന്റെ മൂല്യമുള്ള പേരയ്ക്ക

വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…

By Harithakeralam
ഒരു പ്ലാവില്‍നിന്ന് 100 ചക്കകള്‍, വരുമാനം 4000 രൂപ; മൂന്നേക്കറില്‍ 300 പ്ലാവുകള്‍; വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി നല്‍കും നേട്ടം

പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…

By ഐബിന്‍ കാണ്ടാവനം
ശര്‍ക്കരയുടെ രുചിയും ഗന്ധവും: ഒലോസപ്പോ പഴം

ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...?  ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…

By Harithakeralam
തണ്ണിമത്തന്‍ നല്ല പോലെ വിളവെടുക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…

By Harithakeralam
മട്ടുപ്പാവിലും ഡ്രാഗണ്‍ ഫ്രൂട്ട് ; ടീച്ചറുടെ മണ്ണില്ലാക്കൃഷി

റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ്  രമഭായി  കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…

By നൗഫിയ സുലൈമാന്‍
വീട്ടുമുറ്റത്ത് കിലോ കണക്കിന് പപ്പായ വിളയിക്കാം ; റെഡ് ലേഡി നടാന്‍ സമയമായി

രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…

By Harithakeralam
പാഷന്‍ ഫ്രൂട്ടില്‍ കായ്കളുണ്ടാകുന്നില്ലേ...? അസിഡിറ്റി കൂടിയ മണ്ണാണ് കാരണം

പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്.  മണ്ണിലെ കൂടിയ അസിഡിറ്റിയാണ്  വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs