രാത്രി ഈ പാനീയങ്ങള്‍ കുടിക്കുക; രക്തസമര്‍ദം വരുതിയിലാകും

കുഴഞ്ഞു വീണു മരണം, പക്ഷാഘാതം എന്നിവയെല്ലാം അമിത രക്തസര്‍ദത്തിന്റെ ഉത്പന്നമാണ്.

By Harithakeralam
2025-10-01

രക്ത സമര്‍ദം വര്‍ധിക്കുന്നതു യുവാക്കളടക്കം നിരവധി പേരുടെ പ്രശ്‌നമാണ്. ഹൃദയം, കിഡ്‌നി തുടങ്ങിയ അവയവങ്ങള്‍ തകരാറിലാകാന്‍ ഈ പ്രശ്‌നം കാരണാകും. കുഴഞ്ഞു വീണു മരണം, പക്ഷാഘാതം എന്നിവയെല്ലാം അമിത രക്തസര്‍ദത്തിന്റെ ഉത്പന്നമാണ്. മരുന്നിനൊപ്പം ഈ പാനീയങ്ങള്‍ കുടിച്ചാല്‍ രക്ത സമര്‍ദം നിയന്ത്രിക്കാന്‍ കഴിയും.

1. ഗ്രീന്‍ ടീ

ഗ്രീന്‍ ടീ പതിവായി കുഴിക്കുന്നത് രക്ത സമര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കും. രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താ ഗ്രീന്‍ ടി നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന തിയാനിന്‍ എന്ന അമിനോ ആസിഡ് രക്തസമ്മര്‍ദ്ദത്തെ ബാധിക്കുന്ന മറ്റൊരു ഘടകമായ സമ്മര്‍ദ്ദം കുറയ്ക്കും.

2. ഹൈബിസ്‌കസ് ടീ  

ചെമ്പരത്തിപ്പൂവിന്റെ ഇതളുകളില്‍ നിന്നുമുണ്ടാക്കുന്ന ചായയാണ് ഹൈബിസ്‌കസ് ടീ. ഇതിലെ  ആന്തോസയാനിനുകളും പോളിഫെനോളുകളും രക്തക്കുഴലുകളെ ശാന്തമാക്കും, രക്തയോട്ടം മെച്ചപ്പെടുത്തും.

3. ബീറ്റ്‌റൂട്ട് ജ്യൂസ്  

ബീറ്റ്‌റൂട്ട് ജ്യൂസില്‍ നൈട്രേറ്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശരീരം നൈട്രിക് ഓക്‌സൈഡാക്കി മാറ്റുന്നു. നൈട്രിക് ഓക്‌സൈഡ് രക്തക്കുഴലുകളെ ശാന്തമാക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു, ഇത് രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

4. അനാര്‍ ജ്യൂസ്

ആന്റിഓക്‌സിഡന്റുകളാല്‍ അനാര്‍  ജ്യൂസ്. ഹൃദയത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന പഴമാണിത്. ഇതിലടങ്ങിയ പോളിഫെനോളുകള്‍ എന്‍ഡോതീലിയല്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തും, രക്തക്കുഴലുകളുടെ ആവരണമാണ്. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും.

Leave a comment

ഓട്‌സ് കഴിക്കേണ്ടത് ഈ രീതിയില്‍

ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്.  ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…

By Harithakeralam
റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs