ചികിത്സ സംവിധാനങ്ങള്‍ വളരെ കുറവും ചെലവേറിയതുമാണ് കരളിന്റെ കാര്യത്തില്‍. ഇതിനാല്‍ ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ പോലും വേഗം ചികിത്സ തേടുന്നതാണ് നല്ലത്.
അമിത മദ്യപാനം മൂലമുണ്ടാകുന്ന രോഗമായിരുന്നു ലിവര്‍ സിറോസിസ്. എന്നാല്‍ ഇന്നിപ്പോള്‍ മദ്യം തൊട്ടുനോക്കുക പോലും ചെയ്യാത്തവര്‍ക്കും ഈ രോഗമുണ്ടാകുന്നു. ഭക്ഷണം തന്നെയാണ് ഇവിടെയും വില്ലന്‍. രോഗം ബാധിച്ചാല്‍ അതു പുറത്ത് കാണിക്കാതെ ജോലി ചെയ്യുന്ന അവയവമാണ് കരള്‍. രോഗം ഗുരുതരമായ അവസ്ഥയിലെത്തിയാല്‍ മാത്രമാണ് ശരീരമതു പുറത്ത് കാണിക്കുക. ചികിത്സ സംവിധാനങ്ങള്‍ വളരെ കുറവും ചെലവേറിയതുമാണ് കരളിന്റെ കാര്യത്തില്‍. ഇതിനാല്‍ ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ പോലും വേഗം ചികിത്സ തേടുന്നതാണ് നല്ലത്.
1. കണ്ണുകള്‍ തുടര്‍ച്ചയായി മഞ്ഞനിറം വരുന്നതു ലിവര്‍ സിറോസിസിന്റെ ലക്ഷണങ്ങളിലൊന്നാണ്.
2. മുറിവുകളില്‍ നിന്ന് ഇടയ്ക്കിടെ രക്തം വരുന്നതും ലിവര്‍ സിറോസിസിന്റെ സൂചനയാകാം. പ്രത്യേകിച്ചും ചെറിയ മുറിവുകളില്‍ നിന്നു പോലും രക്തം വരുന്നുണ്ടെങ്കില്‍ വിദഗ്ധ പരിശോധന നടത്തണം.
3. ഒരു കാരണവുമില്ലാതെ കൈ - കാലുകളില്‍ നീര് വന്നാലും ശ്രദ്ധിക്കണം.
4. മൂത്രത്തിലെ നിറംമാറ്റവും ചിലപ്പോള്‍ ലിവര്‍ സിറോസിസിന്റെ ലക്ഷണമാകാം.
5. പെട്ടെന്ന് വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, അമിത ക്ഷീണം തുടങ്ങിയവ അനുഭവപ്പെട്ടാലും ശ്രദ്ധിക്കണം.
6. വയറിലെ വീക്കവും അസ്വസ്ഥതയും ദീര്‍ഘനാള്‍ നീണ്ടു നിന്നാലും ഡോക്റ്ററെ കാണണം.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment