ഗ്രോബാഗില്‍ നല്ല പോലെ തക്കാളി വിളയിക്കാനുളള ചില മാര്‍ഗങ്ങള്‍.
തക്കാളിയില്ലാത്ത അടുക്കള കേരളത്തിലെന്നല്ല ലോകത്തിന്റെയൊരു ഭാഗത്തുമുണ്ടാകില്ല. മനുഷ്യന്റെ ഭക്ഷണങ്ങളില്‍ തക്കാളിക്ക് വലിയൊരു സ്ഥാനമുണ്ട്. എന്നാല്‍ കേരളത്തില്‍ തക്കാളി വിളയിക്കാന്‍ ഭാഗ്യത്തിന്റെ കൂടി പിന്തുണ വേണം. കാരണം നമ്മുടെ കാലാവസ്ഥ തക്കാളിക്ക് അത്ര നല്ലതല്ല. വാണിജ്യ രീതിയില്‍ തക്കാളിക്കൃഷി ഇവിടെ അപൂര്‍വമാണ്. ഗ്രോബാഗില്‍ നല്ല പോലെ തക്കാളി വിളയിക്കാനുളള ചില മാര്‍ഗങ്ങള്‍.
ഗ്രോബാഗ്, ചട്ടി, ചാക്ക് തുടങ്ങിയവയെല്ലാം ഉപയോഗിച്ചു തക്കാളി വളര്‍ത്താം. പക്ഷെ നല്ല വലിപ്പവും വിസ്താരവുമുള്ളവ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കൂടുതല്‍ മണ്ണ് വളരാന്‍ ഉള്ളത് തക്കാളിക്ക് നല്ലത്. പോഷകങ്ങളും ജലവും നിലനിര്‍ത്താനിതു സഹായിക്കും.
പെട്ടെന്നു നശിച്ചു പോകുന്ന ചെടിയാണ് തക്കാളി, നമ്മുടെ കാലാവസ്ഥയില്‍ പ്രത്യേകിച്ചും. ഇതിനാല്‍ വളം ആവശ്യത്തിനു മാത്രം നല്‍കുക. ഗ്രോബാഗില്‍ നിറയ്ക്കുന്ന മാധ്യമങ്ങളില്‍ വളം കുറവായിരിക്കും. ഇതിനാല്‍ ഇടയ്ക്ക് ജൈവവളം നല്‍കാന്‍ ശ്രദ്ധിക്കണം. നേര്‍പ്പിച്ച ഫിഷ് എമല്‍ഷന്‍, ചാണക ലായനി എന്നിവ ഇടയ്ക്ക് നല്‍കാം, കമ്പോസ്റ്റ് വളങ്ങളും നല്ലതാണ്.
തക്കാളി ചെടികള്‍ നന്നായി വളരാന്‍ കൃത്യമായ നന ആവശ്യമാണ്. എന്നാല്‍ ജലസേചനം അധികമാകരുത്. ചെടിയുടെ വേരുകളും പൂക്കളും ചീഞ്ഞ് പോകാനിതു കാരണമാകും. നനയ്ക്കുന്നതിന് മുമ്പ് മണ്ണില്‍ ഈര്‍പ്പമുണ്ടോ എന്ന് പരിശോധിക്കാം. ഇലകളേയും കായ്ക്കളേയും തട്ടാത്ത വിധത്തില്‍ നനയ്ക്കുക, അല്ലെങ്കില്‍ ഫംഗസ് രോഗബാധയ്ക്ക് കാരണമായേക്കാം.
തക്കാളി ചെടികള്‍ നന്നായി വളരാനും വിളവ് നല്‍കാനും ആവശ്യത്തിന് സൂര്യപ്രകാശം ആവശ്യമാണ്. സൂര്യപ്രകാശം പൂര്‍ണമായി ലഭിക്കുന്ന സ്ഥലത്ത് വളര്‍ത്താന്‍ ശ്രദ്ധിക്കുക.
ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്. മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
© All rights reserved | Powered by Otwo Designs
Leave a comment